കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വയനാട് ജില്ലയിലെ മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് അഡീഷണൽ ടീച്ചർ, കുക്ക് എന്നീ തസ്തികകളിലേയ്ക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. Kerala Government job
അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മെയ് 29 ന് രാവിലെ 10 ന് മഹിള സമഖ്യ സൊസൈറ്റിയുടെ വയനാട് ജില്ലാ ഓഫീസിൽ (മാനന്തവാടി, ബി.എസ്.എൻ.എൽ ന് സമീപം) നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തിച്ചേരണം. അഡീഷണൽ ടീച്ചറിന് ബിരുദമാണ് യോഗ്യത.
23 വയസ്സ് പൂർത്തിയാകണം. ഹോണറേറിയം പ്രതിമാസം 9,000 രൂപ. കുക്ക് (റസിഡൻഷ്യൽ) ന് മലയാളം എഴുതാനും വായിക്കാനും അറിയണം. 23 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കണം. പ്രതിമാസം 7500/- രൂപ വേതനം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471- 2348666, www.keralasamakhya.org.
ആർ.സി.സിയിൽ സീനിയർ റസിഡന്റ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് (അനസ്തേഷ്യ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 10.
ഐഎച്ച്ആർഡിയിൽ ഇന്റേൺഷിപ്പ്
ഐഎച്ച്ആർഡിയുടെ തിരുവനന്തപുരത്തുള്ള അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്കിൽ സെന്ററിൽ ‘Full Stack Development Using Python Django’ & ‘AI and Robotics’ – ൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. കോഴ്സുകൾ ജൂൺ ആദ്യവാരം ആരംഭിക്കും. രജിസ്ട്രേഷന് https://skillcentre.ihrd.ac.in സന്ദർശിക്കുക. വിശദ വിവരങ്ങൾക്ക് : 9495069307, 8547005087, 9400519491, 0471-2550612.
: Kerala Government job | സര്‍ക്കാര്‍ ആര്‍സിസിയിലും, ഐഎച്ച്ആര്‍ഡിയിലും, മഹിള സമഖ്യ സൊസൈറ്റിയിലും ജോലിയൊഴിവ്- സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചു; റിസൽട്ടറിയാന്‍ ഒഫീഷ്യൽ ലിങ്കുകള്‍ ഉപയോഗിക്കാം; CBSE 10th Board Result 2026
: Kerala Government job | സര്‍ക്കാര്‍ ആര്‍സിസിയിലും, ഐഎച്ച്ആര്‍ഡിയിലും, മഹിള സമഖ്യ സൊസൈറ്റിയിലും ജോലിയൊഴിവ്-
Kerala Government job reported in ihrd rcc and mahila samakhya society


