സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം പുറത്തിറക്കി. വിദ്യാർഥികള്‍ക്ക് ചുവടെ നൽകിയിട്ടുള്ള ലിങ്കുകള്‍ മുഖേന ഫലമറിയാം. 93.70 ശതമാനമാണ് ഇത്തവണത്തെ വിജയമെന്ന് സിബിഎസ്ഇ അറിയിച്ചു. (സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചു; റിസൽട്ടറിയാന്‍ ഒഫീഷ്യൽ ലിങ്കുകള്‍ ഉപയോഗിക്കാം; CBSE 10th Board Result 2026)
- Result: https://cbseresults.nic.in/
- Official Website: https://results.cbse.nic.in/
ഇതുകൂടാതെ ഉമങ് (UMANG) ആപ്പ് മുഖേനയും, 7738299899 എന്ന നമ്പറിലേക്ക് റോള്‍ നമ്പറും ജനനതീയതിയും അയച്ചും നിങ്ങള്‍ക്ക് റിസൽട്ടറിയാനാവും.
രണ്ടാം ഘട്ട പരീക്ഷകൾ മെയ് 15-ന് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ആദ്യഘട്ട പരീക്ഷാഫലം ഉടൻ പ്രഖ്യാപിച്ചത്. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെ നടന്ന പരീക്ഷയിൽ ഏകദേശം 25 ലക്ഷം വിദ്യാർഥികളാണ് പങ്കെടുത്തത്.
Content Highlight: cbse published 10th board exam result 2026


