കേന്ദ്ര കാര്‍ഷിക ബാങ്കായ നബാര്‍ഡില്‍ ജോലി നേടാം. അസിസ്റ്റന്റ് തസ്തികയിലേക്ക് 162 ഒഴിവുകള്‍ വന്നിട്ടുണ്ട്. ഡിഗ്രിക്കാര്‍ക്ക് സ്ഥിര സര്‍ക്കാര്‍ ജോലി നേടാനുള്ള സുവര്‍ണാവസരമാണ് വന്നിട്ടുള്ളത്. ഓണ്‍ലൈനായി ഫെബ്രുവരി 03 വരെ അപേക്ഷിക്കാം. (Nabard Recruitment 2026)
| തസ്തിക | ഡെവലപ്മെന്റ് അസിസ്റ്റന്റ്/ ഡെവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) |
| സ്ഥാപനം | നബാര്‍ഡ് (നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്റ് റൂറല്‍ ഡെവലപ്മെന്റ്) |
| ഒഴിവുകള്‍ | 162 |
| ജോലി സ്ഥലം | ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ |
| അപേക്ഷ അവസാനിക്കുന്ന തീയതി: | 03.02.2026 |
| വെബ്സൈറ്റ് | https://ibpsreg.ibps.in/nabhindec25/ |
ഒഴിവുകള്‍
| ഡെവലപ്മെന്റ് അസിസ്റ്റന്റ് | 159 |
| ഡെവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) | 03 |
ശമ്പളം
23,100 രൂപ തുടക്ക ശമ്പളം ലഭിക്കും. ശേഷം 55,700 രൂപവരെ വര്‍ധിക്കാം.
പ്രായം
21നും 35നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് ഇളവുണ്ട്.
യോഗ്യത
ഡെവലപ്മെന്റ് അസിസ്റ്റന്റ്
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി. അപേക്ഷിക്കുന്ന സംസ്ഥാനത്തെ മാതൃഭാഷ അറിഞ്ഞിരിക്കണം. കേരളത്തിലാണെങ്കില്‍ മലയാളം അറിയണം.
ഡെവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി)
ഇംഗ്ലീഷ്, ഹിന്ദി ഏതെങ്കിലും വിഷയമായി പഠിച്ചിട്ടുള്ള ബിരുദം.
ഇംഗ്ലീഷ്, ഹിന്ദി ട്രാന്സ്ലേഷന് അറിഞ്ഞിരിക്കണം.
തിരഞ്ഞെടുപ്പ്
കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രിലിംസ്, മെയിന്‍സ് പരീക്ഷകള്‍ നടത്തും. ശേഷം ലാംഗ്വേജ് പ്രൊഫിഷ്യന്‍സി ടെസ്റ്റും നടത്തും. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഉണ്ടായിരിക്കും.
അപേക്ഷ ഫീസ്
| ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് | 649 രൂപ |
| എസ്.സി, എസ്.ടി, ഭിന്നശേഷി | 118 രൂപ |
അപേക്ഷിക്കേണ്ട വിധം (Nabard Recruitment 2026)
യോഗ്യരായവര്‍ക്ക് നബാര്‍ഡിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദര്‍ശിച്ച് ഫെബ്രുവരി 03ന് മുന്‍പായി അപേക്ഷിക്കാം. അതിന് മുന്‍പായി ചുവടെ നല്കിയ നോട്ടിഫിക്കേഷന്‍ പൂര്‍ണമായും വായിച്ച് മനസിലാക്കുക.
- https://ibpsreg.ibps.in/nabhindec25/ എന്ന വെബ്സൈറ്റ് തുറക്കുക.
- കരിയര്‍/ റിക്രൂട്ട്മെന്റ്/ ജോബ് ലിങ്ക് തുറക്കുക.
- ആദ്യമായി അപേക്ഷിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം.
- ശേഷം ലോഗിന്‍ ചെയ്യുക, ആവശ്യമായ വിവരങ്ങള്‍ അപ് ലോഡ് ചെയ്യുക.
- അപേക്ഷ സബ്മിറ്റ് ചെയ്യുക.
| അപേക്ഷ ലിങ്ക് | Click |
| നോട്ടിഫിക്കേഷന്‍ ലിങ്ക് | Click |
| വെബ്സൈറ്റ് | https://www.nabard.org/careers-notices1.aspx?cid=693&id=26 |
Content Highlight: NABARD has announced 162 assistant vacancies, offering degree holders a chance for a permanent government job, with online applications open till February 03.
ശുചിത്വ മിഷനിൽ കരാർ ജോലി: മാസം 46,230 രൂപ വരെ വരുമാനം- suchitwa mission


