Job Kerala Latest

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്‌ – Cochin Shipyard Fireman

  • May 14, 2025
  • 1 min read
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്‌ – Cochin Shipyard Fireman

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ ഫയര്‍മെന്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. പത്താം ക്ലാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 24 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യോഗ്യരായവര്‍ മെയ് 23ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ അയക്കണം. വിശദ വിവരങ്ങള്‍ ചുവടെ, (Cochin Shipyard Safety Assistant Fireman Recruitment 2025)

കമ്പനികൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്
പോസ്റ്റ്സേഫ്റ്റി അസിസ്റ്റന്റ് / ഫയർമെൻ
നോട്ടിഫിക്കേഷന്‍ നമ്പർ
ആകെ ഒഴിവുകള്‍24
ജോലിയുടെ സ്വഭാവംകരാർ
ജോലി സ്ഥലംകൊച്ചി
അപേക്ഷ അയക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ അയക്കേണ്ട അവസാന തീയതിമെയ് 23, 2025
വെബ്സെെറ്റ്https://cochinshipyard.in/

കാലാവധി

മൂന്ന് വര്‍ഷത്തേക്കാണ് തുടക്കത്തില്‍ ജോലിയുടെ കാലാവധി. മികവിന് അനുസരിച്ച് രണ്ട് വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കും.

തെരഞ്ഞെടുപ്പ്

എഴുത്ത് പരീക്ഷ, ഫിസിക്കല്‍ ടെസ്റ്റ് എന്നിവ നടത്തിയാണ് തെരഞ്ഞെടുപ്പ്. കൊച്ചിയിലെ ഓഫീസിലായിരിക്കും പരീക്ഷ നടക്കുക. 70 മാര്‍ക്കാണ് എഴുത്ത് പരീക്ഷയ്ക്ക് ഉണ്ടാവുക. ഫിസിക്കല്‍ ടെസ്റ്റിന് 30 മാര്‍ക്ക് ലഭിക്കും.

ശ്രദ്ദിക്കേണ്ട തീയതികള്‍
അപേക്ഷ ആരംഭിക്കുന്ന തീയതി12 May 2025
അപേക്ഷ അവസാനിക്കുന്ന തീയതി23 May 2025

ആര്‍ക്കൊക്കെ അപേക്ഷിക്കാം ?

  • പ്രായം: 30 വയസ് കഴിയാന്‍ പാടില്ല. അപേക്ഷകര്‍ 1995 മെയ് 24ന് ശേഷം ജനിച്ചവരായിരിക്കണം.
  • എസ്.സി, എസ്.ടി 5 വര്‍ഷം, ഒബിസി (നോണ്‍ ക്രീമിലെയര്‍) 3 വര്‍ഷം എന്നിങ്ങനെ വയസിളവ് ലഭിക്കും.
  • യോഗ്യത: പത്താം ക്ലാസ് വിജയിച്ചിരിക്കണം.
  • ഹെവി വെഹിക്കിള്‍ ലൈസന്‍സ് വേണം.
  • അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഫയര്‍ നാല് മാസത്തെ ഫയര്‍ ഫൈറ്റിങ് കോഴ്‌സ് കഴിഞ്ഞവരായിരിക്കണം, അല്ലെങ്കില്‍ NBCD യില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
  • മലയാളം അറിയുന്നവര്‍ക്ക് മുന്‍ഗണന.
  • ഫയര്‍ ആന്റ് സേഫ്റ്റി മേഖലയില്‍ ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ശമ്പളം

ജോലി ലഭിച്ചാല്‍ ആദ്യ വര്‍ഷം 22100 രൂപയും, രണ്ടാം വര്‍ഷം 22800 രൂപയും, മൂന്നാം വര്‍ഷം 23400 രൂപയും പ്രതിമാസ ശമ്പളമായി ലഭിക്കും. ഇതിന് പുറമെ ഓരോ വര്‍ഷവും അലവന്‍സും ലഭിക്കും.

കാലാവധിശമ്പളംഓവര്‍ടൈം
ഒന്നാം വർഷം₹ 22100/-₹ 5530
രണ്ടാം വർഷം₹ 22800/-₹ 5700/-
മൂന്നാം വർഷം₹ 23400/-₹ 5850/-

അപേക്ഷിക്കേണ്ട വിധം ?

താല്‍പര്യമുള്ളവര്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മെയ് 23ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. അപേക്ഷ ഫീസ് വിവരങ്ങള്‍ ചുവടെ നല്‍കുന്നു.

എസ്.സി, എസ്.ടി
ജനറല്‍, ഒബിസി 200 രൂപ

Steps:-

  • https://cochinshipyard.in/ വെബ്‌സൈറ്റ് തുറക്കുക.
  • കരിയര്‍ പേജില്‍ നിന്ന് ഫയര്‍മെന്‍ നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക.
  • ആദ്യമായി അപേക്ഷിക്കുന്നവര്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ ചെയ്യുക.
  • ശേഷം അപേക്ഷ ഫോം പൂരിപ്പിക്കുക.
  • അപേക്ഷ ഫീസ് അടയ്ക്കുക.
  • അപേക്ഷ സബ്മിറ്റ് ചെയ്യുക.
Cochin Shipyard SAFETY ASSISTANT & FIREMAN Recruitment Notification
Cochin Shipyard SAFETY ASSISTANT & FIREMAN Apply Link
Cochin Shipyard Official Website

Content Highlight: Cochin Shipyard Safety Assistant & Fireman Recruitment 2025 Notification and apply Link

Cochin Shipyard Safety Assistant Fireman Recruitment 2025)

Read More: ആര്‍ആര്‍ബി ലോക്കോ പൈലറ്റ് തീയതി നീട്ടി; 9970 ഒഴിവുകളിലേക്ക് വമ്പന്‍ അവസരം – RRB ALP Last Date
Read More: ഡിഗ്രി മാത്രം മതി; ഐഡിബിഐ ബാങ്കില്‍ അസിസ്റ്റന്റ് മാനേജറാവാം; 600 + ഒഴിവുകള്‍ – IDBI Bank Junior Assistant Manager 2025

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *