
യുജിസി നെറ്റ് 2025 ജൂണ്‍ സെഷന് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. നേരത്തെ മെയ് 09നായിരുന്നും ലാസ്റ്റ് ഡേറ്റ്. ഇപ്പോള്‍ മെയ് 12 രാത്രി 11.59 വരെ അപേക്ഷ നീട്ടി എന്‍ടിഎ ഉത്തരവിറക്കി. (UGC Net June 2025 Last Date Extended)
വിദ്യാര്‍ഥികള്‍ക്ക് മെയ് 13 വരെ അപേക്ഷ ഫീസ് അടയക്കാം. മെയ് 14 മുതല്‍ 15 വരെ അപേക്ഷകളിലെ തെറ്റ് തിരുത്താനുള്ള അവസരവുമുണ്ട്. ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ ചുവടെ നല്കുന്നു.
പ്രധാനപ്പെട്ട തീയതികൾ
അപേക്ഷ അവസാനിക്കുന്ന തീയതി | 12th May 2025 (Upto 11:59 P.M.) |
ഫീസ് അടയ്ക്കേണ്ട അവസാന തീയതി | 13th May 2025 (Upto 11:59 P.M.) |
അപേക്ഷയിലെ തെറ്റുതിരുത്താനുള്ള അവസാന തീയതി | 14th May 2025 to 15th May 2025 (Upto 11:59 P.M.) |
അപേക്ഷ നല്‍കുന്നതിന് https://ugcnet.nta.ac.in/ വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 011 40759000 / 011 6922700 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
എക്സാം സെന്റര്‍, അഡ്മിറ്റ് കാര്‍ഡ് എന്നിവ എന്‍ടിഎ വെബ്സൈറ്റില്‍ പരീക്ഷ തീയതിക്ക് മുന്‍പ് പ്രസിദ്ധീകരിക്കും. ഇതിനായുള്ള തീയതികള്‍ പിന്നീട് അറിയിക്കും.
പരീക്ഷ തീയതികള്‍
2025 ജൂണ്‍ 21 മുതല്‍ ജൂണ്‍ 30 വരെയാണ് പരീക്ഷ നടക്കുകയെന്നാണ് എന്‍ടിഎ അറിയിച്ചിട്ടുള്ളത്. ഇതില്‍ മാറ്റം വരാനുള്ള സാധ്യതയുമുണ്ട്.
ഫീസ് എത്ര ? Fee Details
category | fee |
ജനറല്‍ | 1150 |
ഇഡബ്ല്യൂഎസ്, ഒബിസി- നോണ്‍ ക്രീമിലെയര്‍ | 600 |
എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, ട്രാന്‍സ് ജെന്‍ഡര്‍ | 325 |
അപേക്ഷിക്കേണ്ട വിധം? How To Apply
വിദ്യാര്‍ഥികള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വെബ്സൈറ്റ് (
- https://ugcnet.nta.ac.in/) സന്ദര്‍ശിക്കുക.
- UGC-NET June-2025: Click Here to Register/Login. തിരഞ്ഞെടുക്കുക.
- ആവശ്യമായ വിവരങ്ങള്‍ നല്കി ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തുക.
- ശേഷം വരുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിക്കുക.
- ഫീസടച്ച് അപേക്ഷ പൂര്‍ത്തിയാക്കുക.
- അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
Content Highlight: Content Highlight: UGC NET 2025 June Session – Application Last Date Extended. Check Official Notification and Direct Link.