
ഐഡിബിഐ ബാങ്ക് 2025ലെ ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ – ഗ്രേഡ് O റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. ആകെയുള്ള 676 ഒഴിവുകളിലേക്ക് ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. കേരളത്തിലുള്‍പ്പെടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് താല്പര്യമുള്ളവരെല്ലാം തന്നെ എത്രയും വേഗം അപേക്ഷ നല്കാന് ശ്രമിക്കുക. അപേക്ഷ ലിങ്കും, ഒഴിവുകളും ചുവടെ നല്കുന്നു. മെയ് 20 ആണ് ലാസ്റ്റ് ഡേറ്റ്. (IDBI Bank Junior Assistant Manager Recruitment 2025)
Company | ഐഡിബിഐ ബാങ്ക് |
Post | ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് O |
Notification NO | 03/2025-26 |
Total Vacancy | 676 |
Job Type | സ്ഥിര നിയമനം |
Job Location | ഇന്ത്യയിലുടനീളം |
Mode of Application | Online |
Last Date For Online Application | മെയ് 20 |
Official Website | https://www.idbibank.in/ |
ഐഡിബിഐ ബാങ്ക് | Bank Details
എല്‍ഐസിക്ക് കീഴില്‍ ഓണര്‍ഷിപ്പുള്ള ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കാണ് ഐഡിബിഐ (ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ). 1964ലാണ് ഇന്ത്യ ഗവണ്മെന്റ് ബാങ്ക് സ്ഥാപിക്കുന്നത്.
ഓരോ വര്‍ഷവും അസിസ്റ്റന്റ് മാനേജര്‍, സ്പെഷ്യലിസ്റ്റ് ഓഫീസര്‍ പോസ്റ്റുകളിലേക്ക് ബാങ്ക് റിക്രൂട്ട്മെന്റ് വിളിക്കാറുണ്ട്. 2026ല്‍ നിലവില്‍ 600ലധികം ഒഴിവുകളിലേക്കാണ് പുതിയ നിയമനങ്ങള്‍ നടക്കുന്നത്. ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് മികച്ചൊരു കരിയര്‍ സാധ്യതയാണ് ബാങ്ക് മുന്നോട്ട് വെക്കുന്നത്. വിശദമായ ഒഴിവ് വിവരങ്ങള്‍ ചുവടെ നല്കുന്നു.
‘കേരളം, ആലപ്പുഴ, കണ്ണൂര്‍, കൊല്ലം, കൊച്ചി, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍‘
Important Dates | |
അപേക്ഷ ആരംഭിക്കുന്ന തീയതി | മെയ് 08 |
അപേക്ഷ അവസാനിക്കുന്ന തീയതി | മെയ് 20 |
പരീക്ഷ തീയതി | ജൂണ്‍ 8, 2025 |
തെരഞ്ഞെടുപ്പ് രീതി | Selection Process
അപേക്ഷകര്‍ ഓണ്‍ലൈന്‍ ടെസ്റ്റ്, പേഴ്സണല്‍ ഇന്റര്‍വ്യൂ, ഡോക്യുമെന്റ് വെരിഫിക്കേഷന്, മെഡിക്കല്‍ ടെസ്റ്റ് എന്നിവ അഭിമുഖീകരിക്കണം. ഇതില്‍ വിജയിക്കുന്നവരെ ഉള്‍പ്പെടുത്തി അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ശേഷം നിയമനം നടത്തും.
ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ പോസ്റ്റില്‍ തുടക്കത്തില്‍ ഒരു വര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഉണ്ടായിരിക്കും. മൂന്ന് വര്‍ഷത്തെ ജോലിക്ക് ശേഷം ഗ്രേഡ് എ പോസ്റ്റിലേക്ക് പ്രൊമോഷന് നല്‍കും.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ? Eligibility Criteria
- Age: 20 വയസിനും, 25 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
- എസ്.സി, എസ്.ടി 30 വയസ് വരെയും, ഒബിസി 28, ഭിന്നശേഷിക്കാര്‍ 35 എന്നിങ്ങനെ വയസിളവുണ്ട്.
- Education: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം.
- കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കണം.
ഓണ്‍ലൈന്‍ പരീക്ഷ ഘടന | Exam Syllabus
2 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ പരീക്ഷയാണ് നടക്കുക. 200 ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക. ആകെ മാര്‍ക്ക് 200 ആയിരിക്കും. വിശദമായ പരീക്ഷ ഘടന ചുവടെ നല്കുന്നു.
വിഷയം | ചോദ്യങ്ങളുടെ എണ്ണം | ടോട്ടൽ മാർക്ക് | സമയം |
ലോജിക്കല്‍ റീസണിങ്, ഡാറ്റ അനലിസിസ് & ഇന്റര്‍പ്രട്ടേഷന്‍ | 60 | 60 | 40 |
ഇംഗ്ലീഷ് ഭാഷ | 40 | 40 | 20 |
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് | 40 | 40 | 35 |
ജനറല്‍/ ഇക്കോണമി/ ബാങ്കിങ് അവയര്‍നെസ്/ കമ്പ്യൂട്ടര്‍ / ഐടി | 60 | 60 | 25 |
Total | 200 | 200 | 120 |
അപേക്ഷിക്കേണ്ട വിധം? How to Apply
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മെയ് 08 മുതല്‍ മെയ് 20നുള്ളില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. അപേക്ഷകര്‍ ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. പരീക്ഷ, ഇന്റര്‍വ്യൂ തുടങ്ങിയ വിവരങ്ങള്‍ ഇമെയില്‍ മുഖേനയാണ് നിങ്ങളെ അറിയുക. അപേക്ഷ ഫീസ് വിവരങ്ങള്‍ പരിശോധിക്കാം.
എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ | 250 |
മറ്റുള്ളവര്‍ | 1050 |
Steps:-
- https://www.idbibank.in/ വെബ്സൈറ്റ് തുറക്കുക.
- Career/ Current Openings ലിങ്ക് തുറക്കുക.
- Recruitment of junior assistant Manager Phase I തിരഞ്ഞെടുക്കുക.
- ശേഷം Apply Online ബട്ടണ്‍ ക്ലിക് ചെയ്യുക.
- Click here for New Registration ക്ലിക് ചെയ്യുക.
- പേര്, കോണ്ടാക്ട് ഡീറ്റെയില്‍സ്, ഇമെയില്‍ ഐഡി എന്നിവ നല്കി രജിസ്റ്റര്‍ ചെയ്യുക.
- ശേഷം വരുന്ന ടാബില്‍ ആവശ്യമായ വിവരങ്ങള്‍ നല്കി സബ്മിറ്റ് ചെയ്യുക.
- Payment ടാബ് ക്ലിക് ചെയ്ത് അപേക്ഷ ഫീസ് അടയ്ക്കുക.
IDBI Bank Junior Assistant Manager (JAM), Grade O 2025 Notification |
IDBI Bank Junior Assistant Manager (JAM), Grade O 2025 Apply Link |
IDBI Bank Career Portal Link |
IDBI Bank Official Website |
Content Highlight: IDBI Bank Junior Assistant Manager (JAM) Grade ‘O’ Recruitment 2025 – Check Official Notification, Direct Application Link, Eligibility Criteria, and Last Date Here.