
കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് (KMML) ൽ വിവിധ പോസ്റ്റുകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. കരാർ അടിസ്ഥാനത്തിൽ നടക്കുന്ന നിയമനങ്ങൾക്ക് ഏപ്രിൽ 30ന് മുൻപായി അപേക്ഷ നൽകണം. കേരള സർക്കാരിന്റെ തന്നെ സിഎംഡി വെബ്സൈറ്റ് മുഖേനയാണ് നിങ്ങൾ അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങൾ ചുവടെ നൽകുന്നു. (KMML Engineer Job Notification 2025)
Company | കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് (KMML) |
Official Website | https://www.kmml.com/ |
Post | മെക്കാനിക്കൽ എഞ്ചിനീയർ ഇലക്ട്രിക്കൽ എഞ്ചിനീയർ സിവിൽ എഞ്ചിനീയർ ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയർ കെമിക്കൽ എഞ്ചിനീയർ |
Notification NO | No. CMD/KMML/001/2025 |
Total Vacancy | 05 |
Job Type | Contract / കരാര് ജോലി |
Job Location | Kerala |
Mode of Application | Online |
Last Date For Online Application | April 30 |
കമ്പനിയെകുറിച്ച് | About KMML
കേരള സർക്കാരിന് കീഴിലുള്ള മിനറൽ & മെറ്റൽ കമ്പനിയാണ് കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് അഥവാ KMML. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ടൈറ്റാനിയം ഡയോക്സൈഡ് ഉൽപ്പാദകരാണ് കെഎംഎംഎൽ. സിന്തറ്റിക് റൂട്ടിൽ, ഇൽമിനൈറ്റ്, ടൈറ്റാനിയം ഡയോക്സൈഡ്, സിർക്കോൺ, ടൈറ്റാനിയം സ്പോഞ്ച് എന്നിവയുടെ നിർമ്മാണമാണ് കമ്പനിയിൽ നടക്കുന്നത്.
Address: Kerala Minerals and Metals Limited, Sankaramangalam, Chavara, Kollam – 691 583
കേരള സർക്കാരിന്റെ തന്നെ റിക്രൂട്ട്മെന്റ് ഏജൻസിയായ സിഎംഡി (സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ്) ആണ് കെഎംഎംഎല്ലിലേക്കുള്ള പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നത്. വിവിധ എഞ്ചിനീയറിങ് പോസ്റ്റുകളിലേക്കുള്ള ഒഴിവുകളും, പ്രായപരിധിയും ചുവടെ പട്ടികയിൽ നൽകുന്നു.
Post | Vacancy | Age |
മെക്കാനിക്കൽ എഞ്ചിനീയർ | 01 | 41 വയസ് വരെ. |
ഇലക്ട്രിക്കൽ എഞ്ചിനീയർ | 01 | 41 വയസ് വരെ. |
സിവിൽ എഞ്ചിനീയർ | 01 | 41 വയസ് വരെ. |
ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയർ | 01 | 41 വയസ് വരെ. |
കെമിക്കൽ എഞ്ചിനീയർ | 01 | 41 വയസ് വരെ. |
ശമ്പളം | Salary Details
ജോലി ലഭിച്ചാൽ നിങ്ങൾക്ക് 40,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.
ആർക്കൊക്കെ അപേക്ഷിക്കാം? Eligibility Criteria
മെക്കാനിക്കൽ എഞ്ചിനീയർ
- Education: മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രി.
- Experience: 3 വർഷത്തെ സമാന മേഖലയിലെ ജോലിപരിചയം.
ഇലക്ട്രിക്കൽ എഞ്ചിനീയർ
- Education: ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രി.
- Experience: 3 വർഷത്തെ സമാന മേഖലയിലെ ജോലിപരിചയം.
സിവിൽ എഞ്ചിനീയർ
- Education: സിവിൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രി.
- Experience: 3 വർഷത്തെ സമാന മേഖലയിലെ ജോലിപരിചയം.
ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയർ
- Education: ഇലക്രോണിക്സ്/ ഇൻസ്ട്രുമെന്റേഷനിൽ ഡിഗ്രി.
- Experience: 3 വർഷത്തെ സമാന മേഖലയിലെ ജോലിപരിചയം.
കെമിക്കൽ എഞ്ചിനീയർ
- Education: കെമിക്കൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രി.
- Experience: 3 വർഷത്തെ സമാന മേഖലയിലെ ജോലിപരിചയം.
Important Dates | |
അപേക്ഷ ആരംഭിക്കുന്ന തീയതി | April 16, 2025 (10:00 A.M.) |
അപേക്ഷ അവസാനിക്കുന്ന തീയതി | April 30, 2025 (5.00 PM) |
കാലാവധി | Job Period
നാല് പോസ്റ്റുകളിലേക്കും 02 വർഷത്തേക്കാണ് ജോലിക്കാരെ നിയമിക്കുക. കാലാവധി നീട്ടുന്നത് പൂർണ്ണമായും കമ്പനിയുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കും.
അപേക്ഷിക്കേണ്ട വിധം ? How to Apply
ഇന്ത്യക്കാരായ മേൽപറഞ്ഞ യോഗ്യതയുള്ള എല്ലാവർക്കും ജോലിക്കായി അപേക്ഷിക്കാനാവും. താൽപര്യമുള്ളവർ ചുവടെ നൽകിയ സിഎംഡി വെബ്സൈറ്റിലൂടെ ഓൺലൈനായി ഏപ്രിൽ 30ന് മുൻപ് നൽകണം. വിശദമായ നോട്ടിഫിക്കേഷനും ചുവടെ നൽകുന്നു. അത് വായിച്ച് നിങ്ങൾ സംശയങ്ങൾ തീർക്കുക.
അപേക്ഷ സമയത്ത് ഫോട്ടോ, ഒപ്പ്, യോഗ്യത സർട്ടിഫിക്കറ്റ്, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ അപേക്ഷ സമയത്ത് നൽകണം. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വിവരങ്ങൾ നിങ്ങളുടെ മെയിലിലേക്കാണ് വരിക.
Steps:-
- https://cmd.kerala.gov.in/recruitment/ തുറക്കുക.
- KMML റിക്രൂട്ട്മെന്റ് സെലക്ട് ചെയ്യുക.
- നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കുക.
- Apply Online ക്ലിക് ചെയ്ത് Proceed to Application തിരഞ്ഞെടുക്കുക.
- ആവശ്യമായ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യുക.
- അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
KMML Job RECRUITMENT 2025 Official Notification |
KMML Job RECRUITMENT 2025 Apply Link |
KMML Official Website |
CMD Official Website |
Content Highlight: KMML Engineer Job Recruitment 2025 For Mechanical, Electrical, Civil Departments in kerala. Apply Before April 30. Check Official Notification, Age limit, Vacancies, Direct Apply Link, Salary & Qualification Details here.