Job Kerala Latest

നാഷണൽ ആയുഷ് മിഷനിൽ ഇപ്പോൾ വന്നിട്ടുള്ള വർക്കർ ഒഴിവുകൾ- NAM Job Kerala

  • April 16, 2025
  • 1 min read
നാഷണൽ ആയുഷ് മിഷനിൽ ഇപ്പോൾ വന്നിട്ടുള്ള വർക്കർ ഒഴിവുകൾ- NAM Job Kerala

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ കേരളത്തിലെ വിവിധ ജില്ലകളിലായി ഇപ്പോള്‍ വന്നിട്ടുള്ള ജോലിയൊഴിവുകള്‍ അറിയാം. നിലവില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ പോസ്റ്റുകളിലായാണ് ഒഴിവുകളുള്ളത്. യോഗ്യത വിവരങ്ങള്‍, അപേക്ഷ ഫോം തുടങ്ങി കൂടുതല്‍ കാര്യങ്ങള്‍ ചുവടെ നല്‍കുന്നു. (National AYUSH Mission (NAM) Job Kerala)

Companyനാഷണല്‍ ആയുഷ് മിഷന്‍ (NAM)
Post– മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ആയുര്‍വിദ്യ പ്രോജക്ട്)
– മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ (MPHW)
Notification No– No.NAM/DPMSU/KSD/29/2025
– NAMAIOT/DPMS{ YKTM/ 1 I 12025
Total VacancyAnticipated
Application modeBy Post
Job TypeContract
Job LocationKerala
Official Websitehttps://www.nam.kerala.gov.in/

നാഷണല്‍ ആയുഷ് മിഷന്‍ | Company Details

കേന്ദ്ര ആയുഷ് മന്ത്രാലയം 2014ലാണ് നാഷണല്‍ ആയുഷ് മിഷന്‍ സ്‌കീം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ആയുഷ് മിഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. കുറഞ്ഞ ചിലവില്‍ മെച്ചപ്പെട്ട ആയുര്‍വേദ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയെന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.

കേരളത്തില്‍ നിലവില്‍ കാസര്‍ഗോഡ്, കോട്ടയം ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് മിഷന്‍ കേന്ദങ്ങളിലേക്കാണ് പുതിയ ജോലിയൊഴിവുകള്‍ വന്നിട്ടുള്ളത്. ഓരോ ജില്ലയിലെയും, ഒഴിവുകള്‍ ചുവടെ നല്‍കുന്നു.

ജില്ല തിരിച്ചുള്ള ഒഴിവുകള്‍ | Vacancies

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ആയുര്‍വിദ്യ പ്രോജക്ട്)കാസർഗോഡ്
മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ (MPHW)കോട്ടയം

ശമ്പളം | Salary Details

ജോലി ലഭിച്ചാല്‍ രണ്ട് പോസ്റ്റുകളിലേക്കും 15000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.

Last Date For Offline Application

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ആയുര്‍വിദ്യ പ്രോജക്ട്)25/04/2025
മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ (MPHW)22/04/2025

Selection Process

ആയുഷ് മിഷന്‍ നേരിട്ട് നടത്തുന്ന ഇന്റര്‍വ്യൂ മുഖേനയാണ് ജോലിക്കാരെ തിരഞ്ഞെടുക്കുക. അപേക്ഷകരുടെ എണ്ണം 20ല്‍ കൂടുതലാണെങ്കില്‍ എഴുത്ത് പരീക്ഷ നടത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ സംബന്ധിച്ച വിശദവിവരങ്ങള്‍ നിങ്ങളുടെ ഫോണിലേക്കോ, ഇമെയില്‍ ഐഡിയിലേക്കോ അയക്കും.

ആര്‍ക്കൊക്കെ അപേക്ഷിക്കാം ? Eligibility Criteria

PostAgeQualification
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ആയുര്‍വിദ്യ പ്രോജക്ട്)40 വയസിന് താഴെബികോം/ ബിബിഎ/ ബിസിഎ, കൂടെ ടാലി അറിഞ്ഞിരിക്കണം.

ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് അറിയണം.
മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ (MPHW)40 വയസിന് താഴെജിഎന്‍എം/ ബിഎസ്.സി നഴ്‌സിങ് സര്‍ട്ടിഫക്കറ്റ്.

KNMC രജിസ്‌ട്രേഷന്‍

അപേക്ഷിക്കേണ്ട വിധം ? How to Apply

മേല്‍പറഞ്ഞ ഓരോ പോസ്റ്റിലേക്കും യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അപേക്ഷ ഫോം പൂരിപ്പിച്ച് തപാല്‍ മുഖേന അയക്കണം. അപേക്ഷയോടൊപ്പം പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നല്‍കണം.

Steps:-

  • നാഷണല്‍ ആയുഷ് മിഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. (അല്ലെങ്കില്‍ ചുവടെ നല്‍കിയ ലിങ് തുറക്കാം).
  • ശേഷം Career പേജില്‍ നിന്ന് ഏറ്റവും പുതിയ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ നോട്ടിഫിക്കേഷന്‍ തുറക്കുക.
  • വിശദമായി വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
  • നോട്ടിഫിക്കേഷന് താഴെ നല്‍കിയിട്ടുള്ള അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക.
  • പൂരിപ്പിച്ച് ചുവടെ നല്‍കിയ വിലാസത്തിലേക്ക് അയക്കുക.
  • വെെകീട്ട് 5 മണിക്ക് മുന്‍പായി ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ.
PostAddress
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ആയുര്‍വിദ്യ പ്രോജക്ട്)ജില്ല പ്രോഗ്രാം മാനേജര്‍, നാഷണല്‍ ആയുഷ് മിഷന്‍, 2nd Floor, ജില്ല ആയുര്‍വേദ ആശുപത്രി. പടന്നക്കാട് പിഒ, കാസര്‍ഗോഡ് 671314
മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ (MPHW)The District Programme Management And Supporting Unit, National Ayush Mission, Vayaskara, Kottayam- 686001

അപേക്ഷ ഫോം, നോട്ടിഫിക്കേഷന്‍ ലിങ്ക്

NAM Kasaragod Notification/ Application Form
NAM Kottayam Notification/ Application Form
NAM Official Website

Content Highlight: National AYUSH Mission (NAM) Multi-Purpose Worker Job Recruitment in Kerala. Vacancies available in Kottayam and Kasargod districts. Apply by post. Check the official notification, application form, eligibility details here

National AYUSH Mission (NAM) Job Kerala

Read more: കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ സ്ഥിര ജോലി

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *