Job Kerala Latest

India Post GDS 2025 Merit List Out | പോസ്റ്റ് ഓഫീസ് ജിഡിഎസ് 2025; കേരള മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

  • March 22, 2025
  • 1 min read
India Post GDS 2025 Merit List Out | പോസ്റ്റ് ഓഫീസ് ജിഡിഎസ് 2025; കേരള മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

India Post GDS 2025 Merit List Out | പോസ്റ്റ് ഓഫീസ് ജിഡിഎസ് 2025; കേരള മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; റിസൽട്ടറിയാം

ഇന്ത്യന്‍ തപാല്‍ വകുപ്പ് 2025 ലെ ജിഡിഎസ് പരീക്ഷ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 22 സംസ്ഥാനങ്ങളിലെ ഫലമാണ് ആദ്യഘട്ടത്തില്‍ പ്രസിദ്ധീകരിച്ചത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫലമറിയാം. (indiapostgdsonline.gov.in). (India Post GDS 2025 Merit List Out)

ആന്ധ്രാപ്രദേശ്, ആസാം, ബിഹാര്‍, ചത്തീസ്ഗഢ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരള, മധ്യപ്രദേശ്, മഹാരാഷ്ട, നോര്‍ത്ത് ഈസ്റ്റ്, ഒഡീഷ, പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളിലെ ലിസ്റ്റാണ് വന്നിട്ടുള്ളത്.

കേരളത്തിലെ മെറിറ്റ് ലിസ്റ്റ് ലിങ്ക് ചുവടെ നല്‍കുന്നു.

റിസല്‍ട്ട് പരിശോധിക്കേണ്ട രീതി :-

  • ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
  • ഇന്ത്യ പോസ്റ്റ് ജിഡിഎസ് മെറിറ്റ് ലിസ്റ്റ് ലിങ്ക് തിരഞ്ഞെടുക്കുക.
  • പുതിയ ഒരു പേജ് തുറന്ന് വരും. അതില്‍ സംസ്ഥാനങ്ങളുടെ ലിസ്റ്റുണ്ടാവും.
  • അതില്‍ കേരള തിരഞ്ഞെടുക്കുക.
  • പിഡിഎഫ് ഫയല്‍ തുറക്കും.
  • നിങ്ങളുടെ രജിസ്റ്റര്‍ നമ്പര്‍ പരിശോധിക്കുക.
  • പിഡിഎഫ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.

ലിസ്റ്റില്‍ പേരുള്ള ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ ഡോക്യുമെന്റുകള്‍ ഡിവിഷണല്‍ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ട് വെരിഫൈ ചെയ്യേണ്ടതാണ്. ഓരോ ഉദ്യോഗാര്‍ഥിയുടെയും നമ്പറിന് നേരെ ഡോക്യുമെന്റ് വെരിഫിക്കേഷന്‍ നടത്തേണ്ട സ്ഥലത്തിന്റെ അഡ്രസും നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 07ന് മുന്‍പായി വെരിഫിക്കേഷന്‍ നടത്തണം.

വെരിഫിക്കേഷന്‍ സമയത്ത് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും, രണ്ട് സെറ്റ് ഫോട്ടോയും സ്വയം സാക്ഷ്യപ്പെടുത്തി കൊണ്ടുവരണം.

GDS 2025 Result Link

GDS 2025 Kerala Circle link

India Post Official Link

Content Highlight: post GDS 2025 merit list . check direct link and notification for kerala circle

read more: Kerala Tourism Department Latest Job Notification

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *