
തിരുവനന്തപുരം ആര്‍സിസിയില്‍ ജോലി നേടാം
തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററിലേക്ക് ഫാര്‍മസിസ്റ്റിനെ ആവശ്യമുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. വിശദമായ യോഗ്യത വിവരങ്ങള്‍ ചുവടെ നല്കുന്നു. അത് വായിച്ച് അപേക്ഷകള്‍ മാര്‍ച്ച് 26ന് മുന്‍പായി തപാല്‍ മുഖേന അയക്കണം. (RCC Pharmacist Recruitment)
Company | RCC Thiruvananthapuram |
Post | Pharmacist |
Notification No | RCC/1034/2024-ADMN4 |
Job Type | Temporary (കരാര്‍ നിയമനം) |
Job Location | Thiruvananthapuram |
Last Date For Application | MARCH 26 |
Website | https://www.rcctvm.gov.in/ |
യോഗ്യത
- പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ കോഴ്സ് പാസായിരിക്കണം.
- കേന്ദ/ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഫാര്‍മസി ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്.
- ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്.
- ഏതെങ്കിലും അംഗീകൃത ആശുപത്രിയിലോ, ഫാര്‍മസിയോ ഒരു വര്‍ഷത്തെ ശമ്പളത്തോടെ ജോലി ചെയ്തവരായിരിക്കണം.
- കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
പ്രായപരിധി
18 വയസിനും 36 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി- 5, ഒബിസി 3 എന്നിങ്ങനെ ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുകള്‍ ലഭിക്കും.
അപേക്ഷിക്കേണ്ട വിധം?
ഉദ്യോഗാര്‍ഥികള്‍ ചുവടെ നല്കിയ ലിങ്ക് മുഖേന അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക. ശേഷം പൂരിപ്പിച്ച്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും, പ്രായം, യോഗ്യത, എക്സ്പീരിയന്‍സ്, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളും സഹിതം ചുവടെ നല്കിയ വിലാസത്തിലേക്ക് അയക്കുക. കൂടെ ഏറ്റവും പുതിയ ബയോഡാറ്റയും അയക്കണം. അപേക്ഷകള്‍ ഓഫീസിലെത്തേണ്ട അവസാന തീയതി മാര്‍ച്ച് 26 ആണ്. വിലാസം, വിശദമായ നോട്ടിഫിക്കേഷന്‍ എന്നിവ ചുവടെ നല്കുന്നു.
വിലാസം: The Director, Regional Cancer Centre, Medical College PO, Thiruvananthapuram- 695011, Kerala, India.
Content Highlight: Regional Cancer Centre RCC Thiruvananthapuram latest Pharmacist Recruitment
Read more: ടൂറിസം വകുപ്പ് ഗസ്റ്റ് ഹൗസുകളില്‍ 38 ഒഴിവുകള്‍; വിവിധ ജില്ലകളില്‍ നിയമനം