
ഐആര്‍സിടിസിയില്‍ ട്രെയിനിയാവാം; 56 ഒഴിവുകളിലേക്ക് പുതിയ നിയമനം; ലാസ്റ്റ് ഡേറ്റ് നാളെ- IRCTC apprentice trainees recruitment 2025
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (IRCTC) ട്രെയിനി പോസ്റ്റുകളിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ഈസ്റ്റ് സോണിന് കീഴിലായി 56 ഒഴിവുകളിലേക്കാണ് ഒരു വര്‍ഷത്തേക്ക് ട്രെയിനി നിയമനങ്ങള്‍ നടക്കുന്നത്. ജോലി ലഭിച്ചാല്‍ ട്രെയിനിങ് സമയത്ത് നിശ്ചിത തുക വരുമാനമായി ലഭിക്കും. വിശദാംശങ്ങളും, അപേക്ഷ ലിങ്കുകളും ചുവടെ നല്‍കുന്നു. കൃത്യമായി വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷകള്‍ നല്‍കുക. നാളെയാണ് അവസാന തീയതി. (IRCTC apprentice trainees recruitment 2025 in COPA trade)
Company | Indian Railway Catering & Tourism Corporation Ltd (IRCTC) |
Post | Trainee ( Computer Operator and Programming Assistant (COPA) |
Notification No | No. 2025/IRCTC/EZ/HRD/Apprentices |
Total Vacancy | 56 |
Job Type | Apprentice Trainees |
Job Location | Eastern India |
Last Date For Application | March 20 |
Website | https://www.irctc.com/ |
ഓരോ സ്‌റ്റേഷനിലെയും ഒഴിവുകള്‍ |
Station | Vacancy |
ഹൗറ | 7 |
പട്‌ന | 5 |
ടാറ്റ നഗര്‍ | 5 |
ഗുവാഹത്തി | 3 |
മാല്‍ഡ ടൗണ്‍ | 4 |
ന്യൂ ജല്‍പയ്ഗുരി | 4 |
അസന്‍സോള്‍ | 3 |
ഖോരഗ്പൂര്‍ | 3 |
റാഞ്ചി | 3 |
ഗയ | 3 |
ബലാസോര്‍ | 2 |
കൊല്‍ക്കത്ത | 5 |
ധന്‍ബാദ് | 1 |
ഹാജിപൂര്‍ | 1 |
റാംപൂര്‍ഹാട്ട് | 1 |
സമസ്തിപൂര്‍ | 1 |
മുഗള്‍സരായ് | 5 |
ആര്‍ക്കൊക്കെ അപേക്ഷിക്കാം? Who Can Apply
പ്രായപരിധി: 15 വയസ് പൂര്‍ത്തിയാക്കിയ 25 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 25.02.2025 അടിസ്ഥാനമാക്കി കണക്കാക്കും.
ജനറല്‍ 25, എസ്.സി, എസ്.ടി 30, ഒബിസി 28, വിമുക്ത ഭടന്‍മാര്‍/ ഭിന്നശേഷിക്കാര്‍ 35 എന്നിങ്ങനെയാണ് ഉയർന്ന പ്രായപരിധി.
യോഗ്യത: പത്താം ക്ലാസ് വിജയിച്ചിരിക്കണം (50 ശതമാനം മാര്‍ക്കോടെ). കൂടെ COPA ട്രേഡില്‍ ഐടിഐ (NCVT/SCVT) സര്‍ട്ടിഫിക്കറ്റും വേണം.
സെലക്ഷന്‍ | Selection Procedure
പരീക്ഷകളില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും നിയമനം നടക്കുക. എഴുത്ത് പരീക്ഷയോ, വൈവയോ ഉണ്ടായിരിക്കില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മാര്‍ക്കുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷ സമയത്ത് അപ് ലോഡ് ചെയ്യണം. എന്തെങ്കിലും കാരണവശാല്‍ രണ്ട് ഉദ്യോഗാര്‍ഥികള്‍ക്ക് ഒരേ മാര്‍ക്ക് വന്നാല്‍ പ്രായം കണക്കാക്കി തിരഞ്ഞെടുപ്പ് നടക്കും. ഡോക്യുമെന്റ് വെരിഫിക്കേഷന്‍ നടത്തിയതിന് ശേഷം മാത്രം അന്തിമ മെറിറ്റ് ലിസ്റ്റ് പുറത്തുവിടും.
ശമ്പളം/ Stipend
ട്രെയിനിങ് കാലയളവില്‍ പ്രതിമാസം 7,700 രൂപയാണ് നിങ്ങള്‍ക്ക് സ്റ്റൈപ്പന്റ് ഇനത്തില്‍ അനുവദിക്കുക.
അപേക്ഷിക്കേണ്ട വിധം? How to Apply |
- ഉദ്യോഗാര്‍ഥികള്‍ നാഷണല്‍ അപ്രന്റീസ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
- ആദ്യമായാണ് ലോഗിന്‍ ചെയ്യുന്നതെങ്കില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി പുതിയ പ്രൊഫൈല്‍ നിര്‍മിക്കണം.
- ശേഷം IRCTC Apprentice Trainee 2025 പേജ് തിരഞ്ഞെടുക്കുക.
- ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കുക.
- ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് കയറ്റുക.
- അപേക്ഷ സബ്മിറ്റ് ചെയ്ത് പൂര്‍ത്തിയാക്കുക.
സ്‌കാന്‍ ചെയ്യേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ | Documents to be uploaded
- പത്താം ക്ലാസ് മാര്‍ക്ക് ഷീറ്റ്
- ഐടി ഐ മാര്‍ക്ക് ഷീറ്റ്
- നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് NCVT/ SCVT
- ജനന സര്‍ട്ടിഫിക്കറ്റ്. (എസ്.എസ്.എല്‍.സി ബുക്ക് മതിയാവും)
- പ്ലസ് ടു, ഡിഗ്രി (ഉണ്ടെങ്കില്‍)
- ജാതി സര്‍ട്ടിഫിക്കറ്റ്
- ഏറ്റവും പുതിയ കളര്‍ ഫോട്ടോ
മേല്‍പറഞ്ഞ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും ഒറിജിനല്‍ അന്തിമ ഡോക്യുമെന്റ് വെരിഫിക്കേഷന് വരുമ്പോള്‍ ഹാജരാക്കേണ്ടതാണ്. അപേക്ഷ നൽക്കുന്നതിന് മുന്‍പായി ചുവടെ നൽകിയ ഔദ്യോഗിക നോട്ടിഫിക്കേഷന്‍ നിർബന്ധമായും വായിച്ച് മനസിലാക്കുക.
Important Advisory: അപ്രന്റീസ് ട്രെയിനി പോസ്റ്റിലേക്ക് ഐആര്‍സിടിസി നേരിട്ടാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. യാതൊരു തരത്തിലുള്ള ഏജന്‍സികളെയും റിക്രൂട്ട്‌മെന്റിനായി നിയോഗിച്ചിട്ടില്ല. മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രമായിരിക്കും നിയമനം നടക്കുക. അതിനാല്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി നിങ്ങളെ സമീപിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് ജാഗ്രത പുലര്‍ത്തണമെന്ന് ഐആര്‍സിടിസി മുന്നറിയിപ്പ് നല്‍കുന്നു.
Content Highlight: Indian Railway Catering & Tourism Corporation Ltd IRCTC Apprentice Trainees Recruitment 2025 in COPA trade Eastern Region application ends tomorrow notification and apply link