
India Post GDS Result 2025 and Status Link | തപാൽ വകുപ്പ് ജിഡിഎസ് അപേക്ഷയുടെ സ്റ്റാറ്റസ് ലിങ്ക് പ്രസിദ്ധീകരിച്ചു; ഫലം ഉടനെയെത്തും
ഇന്ത്യൻ തപാൽ വകുപ്പ് 2025ൽ നടത്തിയ ജിഡിഎസ് പോസ്റ്റിലേക്കുള്ള മെറിറ്റ് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും. India Post GDS Result Merit List 2025. 21,413 ഒഴിവുകളിലേക്കായി നടത്തിയ ഗ്രാമീൺ ഡാക് സേവക് റിസൽട്ടാണ് പ്രസിദ്ധീകരിക്കാൻ പോവുന്നത്. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് ഫലം പരിശോധിക്കാനാവും. ഇതുകൂടാതെ നിലവിലെ നിങ്ങളുടെ അപേക്ഷ സ്റ്റാറ്റസ് അറിയാനുള്ള സൗകര്യവും വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. (India Post GDS Result 2025 and Status Link)
How to check gds 2025 application status
അതിനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. (indiapostgdsonline.gov.in)
ഇന്ത്യ പോസ്റ്റ് ജിഡിഎസ് ആപ്ലിക്കേഷൻ സ്റ്റാറ്റ്സ ലിങ്ക് തിരഞ്ഞെടുക്കുക.
രജിസ്റ്റർ നമ്പർ നൽകുക
നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് പിഡിഎഫ് പ്രത്യക്ഷപ്പെടും
സേവ് ചെയ്ത് സൂക്ഷിക്കുക.
മെറിറ്റ് ലിസ്റ്റ് എങ്ങനെ പരിശോധിക്കാം ?
ഫലം പ്രസിദ്ധീകരിച്ചതിന് ശേഷം നിങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് (indiapostgdsonline.gov.in) സന്ദർശിക്കുക.
മെറിറ്റ് ലിസ്റ്റ് പിഡിഎഫ് ലിങ്ക് തിരഞ്ഞെടുക്കുക.
ആപ്ലിക്കേഷൻ നമ്പറും, ജനനതീയതിയും നൽകി ലോഗിൻ ചെയ്യുക.
ജിഡിഎസ് മെറിറ്റ് ലിസ്റ്റ് പിഡിഎഫ് പ്രത്യക്ഷപ്പെടും
സേവ് ചെയ്ത് സൂക്ഷിക്കുക.
എന്താണ് ജിഡിഎസ് പരീക്ഷ | India Post GDS Recruitment
ഇന്ത്യൻ തപാൽ വകുപ്പിന് കീഴിലുള്ള തപാൽ ഓഫീസുകളിലേക്ക് ഓരോ വർഷം പോസ്റ്റ്മാൻ റിക്രൂട്ട്മെന്റുകൾ നടക്കാറുണ്ട്. പത്താം ക്ലാസ് യോഗ്യതയിൽ നടത്തുന്ന സ്ഥിര കേന്ദ്ര സർക്കാർ നിയമനങ്ങളാണിവ. ജിഡിഎസ്- ബ്രാഞ്ച് പോസ്റ്റ്മാൻ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാൻ എന്നിങ്ങനെ രണ്ട് പോസ്റ്റുകളാണുള്ളത്. സ്ത്രീകൾക്കും, പുരുഷൻമാർക്കും ഒരുപോലെ അപേക്ഷിക്കാനാവും.
പത്താം ക്ലാസിലെ മാർക്ക് മാത്രമാണ് അപേക്ഷക്കായി പരിഗണിക്കുന്നത്. പരീക്ഷ ഉണ്ടായിരിക്കില്ല. കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം, അതുപോലെ സൈക്കിൾ ചവിട്ടാനും അറിയണം. 40 വയസ് വരെ പ്രായമുള്ളവർക്കും ജോലിക്കായി അപേക്ഷിക്കാനാവും. ഏത് സംസ്ഥാനത്താണോ അപേക്ഷ നൽകുന്നത് അവിടുത്തെ മാതൃഭാഷയും അറിഞ്ഞിരിക്കണം. അതിനാൽ തന്നെ ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന റിക്രൂട്ട്മെന്റുകളിലൊന്നാണിത്.
2025 ലെ റിക്രൂട്ട്മെന്റിൽ ഏകദേശം 21,413 ഒഴിവുകളാണ് ഇന്ത്യയൊട്ടാകെ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ ഇത്തവണ 1385 ഒഴിവുകളാണുണ്ടായിരുന്നത്.
ജോലി ലഭിക്കുന്നവർക്ക് 10,000 രൂപ മുതൽ 29,380 രൂപ വരെ സ്കെയിലിലാണ് ശമ്പളം അനുവദിക്കുക. ഇത്തവണത്തെ ജിഡിഎസ് അപേക്ഷ മാർച്ച് 03 നാണ് അവസാനിച്ചത്.