Job Kerala Latest

ക്ലീന്‍ കേരള കമ്പനിയില്‍ ജോലി നേടാം; വിവിധ ജില്ലകളില്‍ ഒഴിവുകള്‍

  • March 9, 2025
  • 1 min read
ക്ലീന്‍ കേരള കമ്പനിയില്‍ ജോലി നേടാം; വിവിധ ജില്ലകളില്‍ ഒഴിവുകള്‍

ക്ലീന്‍ കേരള കമ്പനിയില്‍ ജോലി നേടാം; വിവിധ ജില്ലകളില്‍ ഒഴിവുകള്‍

കേരള സര്‍ക്കാരിന് കീഴിലുള്ള ക്ലീന്‍ കേരള കമ്പനി ലിമിറ്റഡില്‍ പ്രൊജക്ട് എക്‌സിക്യൂട്ടീവ്, പ്ലാന്റ് സൂപ്പര്‍വൈസര്‍, അക്കൗണ്ട് അസിസ്റ്റന്റ് പോസ്റ്റുകളില്‍ നിയമനം നടക്കുന്നു. മൂന്ന് പോസ്റ്റുകളിലേക്കുമായി മാര്‍ച്ച് 15ന് ഇന്റര്‍വ്യൂ നടക്കും. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനങ്ങള്‍ നടക്കുക. വിശദ വിവരങ്ങള്‍ ചുവടെ, (account assistant plant supervisor project executive recruitment in clean kerala company limited through walk in interview)

Companyക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്
Post’s* പ്രൊജക്ട് എക്‌സിക്യൂട്ടീവ് ആന്റ് ഇ-വേസ്റ്റ് സിസ്റ്റം ഡെവലപ്‌മെന്റ്.
* പ്ലാന്റ് സൂപ്പര്‍വൈസര്‍
* അക്കൗണ്ട്‌സ് അസിസ്റ്റന്റ്
Job Typeകരാർ നിയമനം
LocationVarious Districts in Kerala
Interview DateMarch 15, 2025
Websitehttps://cleankeralacompany.com/

ക്ലീന്‍ കേരള കമ്പനി

കേരള സര്‍ക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമാണ് ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്. തിരുവനന്തപുരത്തെ വഴുതക്കാടാണ് കമ്പനിയുടെ ആസ്ഥാനം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാണ് കമ്പനിയുടെ ചെയര്‍മാന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, മുനിസിപ്പല്‍ ചേംബര്‍ ചെയര്‍മാന്‍ എന്നിവരടങ്ങുന്ന സംഘമാണ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍.

ജില്ല തിരിച്ചുള്ള ഒഴിവുകള്‍

പ്രൊജക്ട് എക്‌സിക്യൂട്ടീവ് ആന്റ് ഇ-വേസ്റ്റ് സിസ്റ്റം ഡെവലപ്‌മെന്റ് തിരുവനന്തപുരം
പ്ലാന്റ് സൂപ്പര്‍വൈസര്‍ പത്തനംതിട്ട
അക്കൗണ്ട്‌സ് അസിസ്റ്റന്റ് മലപ്പുറം, വയനാട് (ഓരോ ഒഴിവ് വീതം)

പ്രായപരിധി

മൂന്ന് പോസ്റ്റുകളിലേക്കും ‘35‘ വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം

യോഗ്യത

  • പ്രൊജക്ട് എക്‌സിക്യൂട്ടീവ് ആന്റ് ഇ-വേസ്റ്റ് സിസ്റ്റം ഡെവലപ്‌മെന്റ്

കമ്പ്യൂട്ടര്‍ സയന്‍സില്‍ എംടെക്

മാലിന്യ സംസ്‌കരണ രംഗത്ത് എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന

  • അക്കൗണ്ട്‌സ് അസിസ്റ്റന്റ്

ബികോം + ടാലി

2 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്

അതത് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന

  • പ്ലാന്റ് സൂപ്പര്‍വൈസര്‍

Diploma in Plastics/Polymer Tehnology with 2 years experience in Plastic Extrusion or
Re-cycling.
Or
o lTl or Certificate Course in Machine Operator with Plastic Processing with 3 years
experience in Plastic Extrusion in recycling.
Or
r g.Tech/M.Sc., in Polymer Science in Technology with 1 year experience in Plastic
Extrusion or Recycling.

പത്തനം തിട്ട ജില്ലക്കാര്‍ക്ക് മുന്‍ഗണന

ശമ്പളം

PostSalary
പ്രൊജക്ട് എക്‌സിക്യൂട്ടീവ് ആന്റ് ഇ-വേസ്റ്റ് സിസ്റ്റം ഡെവലപ്‌മെന്റ് 25,000/ per month
പ്ലാന്റ് സൂപ്പര്‍വൈസര്‍ 25,000/ per month
അക്കൗണ്ട്‌സ് അസിസ്റ്റന്റ്755/ per day

Walk in Interview

മൂന്ന് പോസ്റ്റുകളിലേക്കും തിരുവനന്തപുരത്തുള്ള ക്ലീന്‍ കേരള കമ്പനി ആസ്ഥാനത്ത് വെച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ഇന്റര്‍വ്യൂ സംബന്ധിച്ച വിശദ വിവരങ്ങള്‍ ചുവടെ നല്‍കുന്നു. സംശയങ്ങള്‍ക്ക് താഴെയുള്ള നോട്ടിഫിക്കേഷനുകള്‍ കാണാം. അതില്‍ നല്‍കിയിട്ടുള്ള അപേക്ഷ ഫോമുകളും പൂരിപ്പിച്ച് കൈവശം വെയ്ക്കുക.

തീയതി 15/03/2025
സമയം രാവിലെ 11 മണി
സ്ഥലംക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്
രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്
വഴുതക്കാട്, തിരുവനന്തപുരം
(വഴുതക്കാട് ചിന്‍മയ സ്‌കൂളിന് എതിര്‍വശം)

NOTE: അഭിമുഖ സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ ഒറിജിനലും, ഓരോ സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും കരുതണം.

സംശയങ്ങള്‍ക്ക്: 9447792058 എന്ന നമ്പറില്‍ ബന്ധപ്പെടുക

Account Assistant Notification
Plant supervisor Notification
Project Executive Notification
Official Websiteclick
Email cleankeralacompany@gmail.com

Content highlight: account assistant plant supervisor project executive recruitment in clean kerala company limited through walk in interview

read more: കേരളത്തിലെ സർക്കാർ ആശുപത്രികളില്‍ ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകള്‍

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *