
ഇറിഗേഷന്‍ വകുപ്പില്‍ വര്‍ക്കര്‍; ഒന്‍പതാം ക്ലാസുകാര്‍ക്ക് അവസരം
കേരളത്തില്‍ ഇറിഗേഷന്‍ വകുപ്പിന് കീഴില്‍ ഹില്ലി അക്വാ വാട്ടര്‍ ബോട്ടിലിങ് പ്ലാന്റിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. ഒന്‍പതാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി നിരവധി ഒഴിവുകളുണ്ട്. താല്പര്യമുള്ളവര് മാര്‍ച്ച് 4, 6 തീയതികളിലായി നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക. (kiidc latest worker recruitment for 9 class in kerala)
സ്ഥാപനം | KERALA IRRIGATION INSFRASTRUCTURE DEVELOPMENT CORPORATION. LTD |
കാറ്റഗറി നമ്പർ | No.KIIDC /5712o25-LO |
പോസ്റ്റ് | ഓപ്പറേറ്റര്‍, വര്‍ക്കര്‍ |
ഇന്റര്‍വ്യൂ | മാര്‍ച്ച് 4, 6 |
വെബ്സെെറ്റ് | http://kiidc.kerala.gov.in/ |
പ്രായപരിധി
രണ്ട് പോസ്റ്റുകളിലേക്കും 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. 01.01.2023ന് 45 വയസ് കഴിയരുത്.
യോഗ്യത
- ഓപ്പറേറ്റര്‍
മെക്കാനിക്കല്‍ OR ഫിറ്റര്‍ OR ഇലക്ട്രിക്കല്‍ ട്രേഡുകളിലേതിലെങ്കിലും ഐടി ഐ സര്‍ട്ടിഫിക്കറ്റ്.
സമാനമായ പോസ്റ്റില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
- വര്‍ക്കര്‍
ഒന്‍പതാം ക്ലാസ് വിജയിച്ചിരിക്കണം.
കായികമായി ഫിറ്റായിരിക്കണം. സാധനങ്ങള്‍ കയറ്റുക, പ്ലാന്റ് ഓപ്പറേഷനില്‍ സഹകരിക്കുക തുടങ്ങിയ ജനറല്‍ ജോലികള്‍ ചെയ്യാന്‍ സന്നദ്ധരായിരിക്കണം.
ശമ്പളം എത്ര?
ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ഓപ്പറേറ്റര്‍മാര്‍ക്ക് ദിവസം 750 രൂപ വേതനമായി ലഭിക്കും. വര്‍ക്കര്‍ പോസ്റ്റില്‍ 675 രൂപയാണ് വേതനം.
ഇന്റര്‍വ്യൂ
മേല്പറഞ്ഞ യോഗ്യതയുള്ളവര്‍ മാര്‍ച്ച് 4, 6 തീയതികളിലായി നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക. കേരളത്തില്‍ തൊടുപുഴയിലും, അരുവിക്കരയിലുമുള്ള ഹില്ലി അക്വ പ്ലാന്റില്‍ വെച്ചാണ് ഇന്റര്‍വ്യൂ. സമയം തീയതി എന്നിവ ചുവടെ നല്കുന്നു.
തൊടുപുഴ (ഇടുക്കി)
Post | Date & Time | Entry Time | Venue |
Operator | 4.3.2025 (10.30 am) | 10.00 am | Hilly Aqua water bottling plant Mrala. PO, Muttom, Thodupuzha, Idukki- 685587 |
Worker | 4.3.2025 ( 2 pm) | 1.30 pm | ”” |
അരുവിക്കര (തിരുവനന്തപുരം)
Post | Date & Time | Entry Time | Venue |
Operator | 6.3.2025 (10.30 am) | 10.00 am | Hilly Aqua water bottling plant, Aruvikkara, Near Aruvikkara dam, Nedumangad, Trivandrum 695564 |
Worker | 6.3.2025 ( 2 pm) | 1.30 pm | “” |
ഇന്റര്‍വ്യൂ സമയത്ത് വിശദമായ ബയോഡാറ്റ, പ്രായം, യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, കോപ്പികള്‍ എന്നിവ കൈവശം വെയ്ക്കണം. നോട്ടിഫിക്കേഷന്‍ ചുവടെ നല്കുന്നു. വായിച്ച് നോക്കുക.
Notification: | click |
Read more: തൊട്ടടുത്ത ഐഡിബിഐ ബാങ്കിൽ അസിസ്റ്റന്റ് മാനേജറാവാം