India Job Latest

നാഷണല്‍ സീഡ്‌സ് കോര്‍പ്പറേഷനില്‍ ലക്ഷങ്ങള്‍ ശമ്പളത്തില്‍ ജോലി; 188 ഒഴിവുകള്‍

  • November 28, 2024
  • 1 min read
നാഷണല്‍ സീഡ്‌സ് കോര്‍പ്പറേഷനില്‍ ലക്ഷങ്ങള്‍ ശമ്പളത്തില്‍ ജോലി; 188 ഒഴിവുകള്‍

നാഷണല്‍ സീഡ്‌സ് കോര്‍പ്പറേഷനില്‍ ലക്ഷങ്ങള്‍ ശമ്പളത്തില്‍ ജോലി; 188 ഒഴിവുകള്‍

നാഷണല്‍ സീഡ്‌സ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ ജോലി. ആകെ 188 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. നവംബര്‍ 30 വരെ അപേക്ഷിക്കാം.

Advt No: RECTT/2/NSC/2024

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (വിജിലന്‍സ്) 1, അസിസ്റ്റന്റ് മാനേജര്‍ (വിജിലന്‍സ്) 1, മാനേജ്‌മെന്റ് ട്രെയിനി (HR) 2, മാനേജ്‌മെന്റ് ട്രെയിനി (ക്വാളിറ്റി കണ്‍ട്രോള്‍) 2, മാനേജ്‌മെന്റ് ട്രെയിനി (ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്) 1, സീനിയര്‍ ട്രെയിനി (വിജിലന്‍സ്) 2, ട്രയിനി (അഗ്രികല്‍ച്ചര്‍) 49, ട്രെയിനി (ക്വാളിറ്റി കണ്‍ട്രോള്‍) 11, ട്രെയിനി (മാര്‍ക്കറ്റിങ്) 33, ട്രെയിനി (ഹ്യൂമന്‍ റിസോഴ്‌സ്) 16, ട്രെയിനി (സ്‌റ്റെനോഗ്രാഫര്‍) 1, ട്രെയിനി (അക്കൗണ്ട്‌സ്) 8, ട്രെയിനി (അഗ്രികള്‍ച്ചര്‍ സ്റ്റോര്‍) 19, ട്രെയിനി (എഞ്ചിനീയറിങ് സ്‌റ്റോര്‍) 7, ട്രെയിനി (ടെക്‌നീഷ്യന്‍) 21 എന്നിങ്ങനെ ആകെ 188 ഒഴിവുകള്‍.

യോഗ്യത

ഓരോ പോസ്റ്റിലും വിവിധ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. 18 മുതല്‍ 27 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.

മാനേജ്‌മെന്റ് ട്രെയിനി (ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്) : ബി.ഇ/ ബി.ടെക് (ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്/ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്). + എം.എസ് ഓഫീസ് പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ട്രെയിനി അഗ്രികള്‍ച്ചര്‍ : ബി.എസ്.സി (അഗ്രികള്‍ച്ചര്‍). എം.എസ് ഓഫീസ് പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ട്രെയിനി ഹ്യൂമന്‍ റിസോഴ്‌സ് : 60 ശതമാനം മാര്‍ക്കോടെ ഡിഗ്രി. എം.എസ് ഓഫീസ് പരിജ്ഞാനം. ഹിന്ദി, ഇംഗ്ലീഷ് ടൈപ്പിങ്.

ട്രെയിനി അക്കൗണ്ട്‌സ് : ബി.കോം, എം.എസ് ഓഫീസ് പരിജ്ഞാനം.

ട്രെയിനി ടെക്‌നീഷ്യന്‍: ബന്ധപ്പെട്ട ട്രേഡുകളില്‍ ഐടി.ഐ.

മേല്‍ പറഞ്ഞ തസ്തികകള്‍ക്ക് പുറമെ മറ്റു യോഗ്യത വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ കാണുക.

ശമ്പളം: ജോലി ലഭിച്ചാല്‍ 24,000 രൂപ മുതല്‍ 1,40,000 രൂപ വരെ ശമ്പളമായി ലഭിക്കാം.

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *