Job Kerala PSC/SSC

സര്‍ക്കാര്‍ വനിത ശിശുവികസന വകുപ്പില്‍ സ്ഥിര ജോലി

  • January 24, 2025
  • 1 min read
സര്‍ക്കാര്‍ വനിത ശിശുവികസന വകുപ്പില്‍ സ്ഥിര ജോലി

കേരളത്തില്‍ സ്ഥിര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സര്‍ക്കാര്‍ വനിത ശിശു വികസന വകുപ്പിലേക്ക് കെയര്‍ ടേക്കര്‍ തസ്തികയില്‍ പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. കേരള പിഎസ് സി മുഖേന നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ജനുവരി 29ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.

കാറ്റഗറി നമ്പര്‍: 586/2024

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 27,900 രൂപ മുതല്‍ 63,700 രൂപ വരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി

18 മുതല്‍ 36 വയസ് വരെയാണ് പ്രായപരിധി.സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

വനിതകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. 

പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം. കേരള സര്‍ക്കാര്‍ അംഗീകൃത ശിശു സംരക്ഷണ കേന്ദ്രങ്ങളിലോ തത്തുല്യ സ്ഥലങ്ങളിലോ കെയര്‍ ടേക്കറായുള്ള ജോലി പരിചയം.

കായികമായി ഫിറ്റായിരിക്കണം. മെഡിക്കല്‍ ഫിറ്റ്‌നസും വേണം.

അപേക്ഷ

താല്‍പര്യമുള്ളവര്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കുക. അവസാന തീയതി ജനുവരി 29 ആണ്. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.

AppLy


Notification

About Author

info@jobalertkerala.com

Leave a Reply

Your email address will not be published. Required fields are marked *