
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ് സി) 2025ലെ സിവിൽ സർവീസ് പരീക്ഷയ്ക്ക് വിജ്ഞാപനമിറക്കി. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ സുപ്രധാന തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റാണ് നടക്കുന്നത്. ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഏകദേശം 1129 ഒഴിവുകളാണുള്ളത്. അപേക്ഷ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 11.
തസ്തിക & ഒഴിവ്
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ് സി) യുടെ സിവിൽ സർവീസ് റിക്രൂട്ട്മെന്റ്. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ്, ഐപിഎസ് തുടങ്ങി സുപ്രധാന തസ്തികകളിലേക്കുള്ള നിയമനം.
ആകെ 1129 ഒഴിവുകൾ.
Indian Administrative Service
Indian Foreign Service
Indian Police Service
Indian Audit and Accounts Service, Group ‘A’
Indian Civil Accounts Service, Group ‘A’
Indian Corporate Law Service, Group ‘A’
Indian Defence Accounts Service, Group ‘A’
Indian Defence Estates Service, Group ‘A’
Indian Information Service, Group ‘A’
Indian Postal Service, Group ‘A’
Indian Post & Telecommunication Accounts and Finance Service, Group ‘A’
Indian Railway Management Service (Traffic), Group ‘A’
Indian Railway Management Service (Personnel), Group ‘A’
Indian Railway Management Service (Accounts), Group ‘A’
Indian Railway Protection Force Service, Group ‘A’
Indian Revenue Service (Customs & Indirect Taxes) Group ‘A’
Indian Revenue Service (Income Tax) Group ‘A’
Indian Trade Service, Group ‘A’ (Grade III)
Armed Forces Headquarters Civil Service, Group ‘B’ (Section Officer’s Grade)
Delhi, Andaman and Nicobar Islands, Lakshadweep, Daman & Diu and Dadra & Nagar Haveli
Civil Service (DANICS), Group ‘B’
Delhi, Andaman and Nicobar Islands, Lakshadweep, Daman & Diu and Dadra & Nagar Haveli
Police Service (DANIPS), Group ‘B’
Pondicherry Civil Service (PONDICS), Group ‘B’
Pondicherry Police Service (PONDIPS), Group ‘B’
പ്രായപരിധി
21 വയസ് മുതൽ 32 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ഡിഗ്രി ഉണ്ടായിരിക്കണം.
അപേക്ഷ
താൽപര്യമുള്ളവർ യുപിഎസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഫെബ്രുവരി 11ന് മുൻപായി അപേക്ഷ നൽകുക. ജനറൽ, ഒബിസി വിഭാഗക്കാർക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി തുടങ്ങി മറ്റു കാറ്റഗറിയിൽ ഉൾപ്പെടുന്നവർ ഫീസടക്കേണ്ടതില്ല. വിവിധ തസ്തികകളിലേക്ക് വ്യത്യസ്ത യോഗ്യത ആവശ്യമായി വരും. അതിനാൽ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുക.