
വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തില്‍ യങ് പ്രൊഫഷണല്‍ പോസ്റ്റിലേക്ക് ഇന്റര്‍വ്യൂ നടക്കുന്നു. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി കരാര്‍ അടിസ്ഥാനത്തിലാണ് ടെയിനിമാരെ നിയമിക്കുന്നത്. ചുവടെ നല്‍കിയ യോഗ്യതയുള്ളവര്‍ മെയ് 16ന് മുന്‍പായി ഇമെയില്‍ മുഖേന സിവി അയക്കണം. വിശദ വിവരങ്ങളറിയാം. (Vizhinjam ICAR-CMFRI Young Professional Job 2025)
Company | ICAR-Central Marine Fisheries Research Institute |
Post | യങ് പ്രൊഫഷണല്‍ -I |
Notification NO | — |
Total Vacancy | 01 |
Job Type | കരാർ |
Job Location | കേരള |
Mode of Application | ഇമെയിൽ |
Last Date For Online Application | മെയ് 16 |
Official Website | https://www.cmfri.org.in/ |
കമ്പനിയെക്കുറിച്ച് | ICAR-CMFRI
കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് (ICAR) കീഴില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CMFRI). വിഴിഞ്ഞത്തും, കൊച്ചിയിലും ഉള്‍പ്പെടെ രാജ്യത്ത് 11 പ്രാദേശിക ഗവേഷണ സ്ഥാപനങ്ങളാണ് നിലവിലുള്ളത്.
കേരളത്തില്‍ കൊച്ചിയിലെ മേഖല ഓഫീസില്‍ വെച്ചാണ് യങ് പ്രൊഫഷണല്‍ ഇന്റര്‍വ്യൂ നടക്കുന്നത്. വിലാസം: ICAR-Cetnral Marine Fisheries Research Institute,
Near High court of Kerala, P.B No. 1603, Kochi682018.
Important Dates | |
അപേക്ഷ ആരംഭിക്കുന്ന തീയതി | മെയ് 02 |
അപേക്ഷ അവസാനിക്കുന്ന തീയതി | മെയ് 16 |
ഇന്‍ര്‍വ്യൂ തീയതി | മെയ് 28 |
Selection Process
അപേക്ഷ അയച്ചവരില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെയാണ് ഇന്റര്‍വ്യൂവിന് വിളിപ്പിക്കുക. മെയ് 16ന് മുന്‍പായി അപേക്ഷ മെയില്‍ ചെയ്യണം. ശേഷം മെയ് 21ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഇന്റര്‍വ്യൂ കോള്‍ ലെറ്റര്‍ മെയിലിലൂടെ അയക്കും. കാള്‍ ലെറ്റര്‍ ലഭിച്ചവര്‍ക്ക് മാത്രമേ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ.
കാലാവധി | Job Duration
കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി 1 വര്‍ഷമാണ് യങ് പ്രൊഷണല്‍ പോസ്റ്റിന്റെ കാലാവധി. ഇതില്‍ മാറ്റം വരുത്താന്‍ കമ്പനിക്ക് അധികാരമുണ്ടായിരിക്കും.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ? Eligibility Criteria
- Age: 21 വയസ് പൂര്‍ത്തിയായവരും, 45 വയസ് കഴിയാത്തവരുമായിരിക്കണം.
- Education: ബിഎസ്‌സി (സുവോളജി/ ലൈഫ് സയന്‍സ്) യോഗ്യത വേണം.
- സുവോളജി/ ലൈഫ് സയന്‍സ് വിഷയങ്ങളില്‍ എംഎസ് സി ഡിഗ്രിയുള്ളവര്‍ക്കും, ഫിഷറീസ് പ്രൊജക്ടുകളില്‍ ഗവേഷണ പരിചയമുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്.
ശമ്പളം എത്ര | Salary Details
ജോലി ലഭിച്ചാല്‍ നിങ്ങള്‍ക്ക് പ്രതിമാസം 30,000 രൂപ ശമ്പളയിനത്തില്‍ അനുവദിക്കും.
അപേക്ഷിക്കേണ്ട വിധം ? How to Apply
താല്‍പര്യമുള്ളവര്‍ സിഎംഎഫ്ആര്‍ ഐ കരിയര്‍ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയുക. ശേഷം പൂരിപ്പിച്ച അപേക്ഷയും, സര്‍ട്ടിഫിക്കറ്റുകളും സഹിതം മെയ് 16ന് മുന്‍പായി മെയില്‍ ചെയ്യണം. വിശദമായ നോട്ടിഫിക്കേഷന്‍, അപേക്ഷ രീതി, ഫോം എന്നിവ ചുവടെ നല്‍കുന്നു.
Steps:
- വെബ്‌സൈറ്റ് തുറക്കുക.
- Career പോര്‍ട്ടലില്‍ യങ് പ്രൊഫഷണല്‍ I നോട്ടിഫിക്കേഷന്‍ കാണുക.
- തന്നിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിക്കുക.
- പത്താം ക്ലാസ് മുതലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് മെയില്‍ ചെയ്യുക.
- മെയില്‍ ഐഡി: ffdnews@24gmail.com
ഇന്റർവ്യൂ വിവരങ്ങൾ | Interview Details
അപേക്ഷ അയച്ചവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. മെയ് 28നാണ് ഇന്റര്‍വ്യൂ തീയതി തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ മാറ്റം വന്നാല്‍ അപേക്ഷകരെ നേരിട്ട് അറിയിക്കും.
തീയതി | 28/05/2025 |
സ്ഥലം | ഐസിഎആര്‍- കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം, ഹൈക്കോടതിക്ക് സമീപം (കൊച്ചി), പിബി നമ്പര്‍ 1603, കൊച്ചി പിന്‍: 682018 |
Quick links
ICAR CMFRI Young Professional I Recruitment Notification |
ICAR CMFRI Young Professional I Recruitment Portal |
ICAR CMFRI Application Mail ID: ffdnews@24gmail.com |
ICAR CMFRI Official Website |
Content Highlight: Vizhinjam ICAR-CMFRI Young Professional Recruitment 2025. Candidates with B.Sc. and M.Sc. qualifications can apply until May 16. Selection will be through an interview.