ഗൾഫിൽ ജോലി വേണോ; ലുലുവിൽ നിരവധി ഒഴിവുകൾ

ഗൾഫിൽ ജോലി വേണോ; ലുലുവിൽ നിരവധി ഒഴിവുകൾ; മലയാളികൾക്ക് മാത്രാമായി റിക്രൂട്ട്മെന്റ്- Gulf Lulu Jobs interview Kerala
ജിസിസി അടക്കമുള്ള വിദേശ രാജ്യങ്ങളിലെ റീട്ടെയിൽ ഷോപ്പ് ഭീമനാണ് ലുലു ഗ്രൂപ്പ്. കേരളത്തിലും വിവിധ ജില്ലകളിലായി അഞ്ചോളം മാളുകൾ ലുലുവിന് കീഴിലുണ്ട്. ഇവിടങ്ങളിലെല്ലാം ആയിരക്കണക്കിന് തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.കേരളത്തിൽ നിന്ന് നേരിട്ട് ഗൾഫിലെ ഷോറൂമുകളിലേക്കും, കേരളത്തിലേക്കും നിരവധി റിക്രൂട്ട്മെന്റുകൾ ലുലു നടത്താറുണ്ട്. ആയിരക്കണക്കിന് തൊഴിലാളികളാണ് ഇത്തരത്തിൽ ലുലുവിന് കീഴിൽ ജോലി നേടി വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറിയിട്ടുള്ളത്. ഇതിൽ നല്ലൊരു പങ്കും അറബ് രാജ്യങ്ങളിലേക്കാണ്. Various Jobs under Lulu Group in Gulf countries interview in Kerala
ഇപ്പോഴിതാ യുഎഇയും, ഖത്തറുമൊക്കെ അടങ്ങുന്ന മിഡിൽ ഈസ്റ്റ് മേഖലയിൽ പ്രവർത്തിക്കുന്ന മാളുകളിലേക്ക് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിരിക്കുകയാണ് ലുലു. മലയാളിയായ യുവാക്കൾക്ക് മാത്രമാണ് അവസരം. താൽപര്യമുള്ളവർക്ക് തൃശൂരിൽ നടക്കുന്ന റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കാം. പ്രവേശനം തീർത്തും സൗജന്യമായിരിക്കും. ടെയിലർ മുതൽ എക്സിക്യൂട്ടീവ് വരെയുള്ള പോസ്റ്റുകളിലാണ് ഒഴിവുകളുള്ളത്. ഗൾഫിൽ നല്ലൊരു കരിയർ സ്വപ്നം കാണുന്നവരാണ് നിങ്ങളെങ്കിൽ ഈ അവസരം പാഴാക്കരുത്.
സ്ഥാപനം | ലുലു ഗ്രൂപ്പ് |
സ്ഥലം | ജിസി,സി |
പോസ്റ്റ് | Marketing/ Operations Executive, Accountants, salesman, cashier, IT Support Staff, Graphic Designers, Tailor, Securities, Electrician, Carpenter, Heavy Driver, Kitchen Staff |
ഇന്റര്‍വ്യൂ തീയതി | February 24 |
Website | https://www.luluretail.com/ |
യോഗ്യത
- അക്കൗണ്ടന്റ്
എംകോം വിജയമാണ് അടിസ്ഥാന യോഗ്യത. 30 വയസിൽ താഴെ പ്രായമുള്ളവരായിരിക്കണം. അപേക്ഷകർക്ക് കുറഞ്ഞത് 3 വർഷത്തെയെങ്കിലും അക്കൗണ്ടന്റ് ജോലി പരിചയം വേണം.
- മാർക്കറ്റിങ് / ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്
മാർക്കറ്റിങ്ങിൽ എംബിഎ കഴിഞ്ഞവർക്കാണ് അവസരം. 30 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് 3 വർഷത്തെയെങ്കിലും ജോലി പരിചയം വേണം.
- ഐടി സപ്പോർട്ട് സ്റ്റാഫ്
ബിസിഎ അല്ലെങ്കിൽ ബിഎസ് സി- സിഎസ് , സിഎസ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 3 വർഷത്തെ ജോലി പരിചയം വേണം. 30 വയസിൽ താഴെ പ്രായമുള്ളവർക്കാണ് അവസരം.
- കിച്ചൺ സ്റ്റാഫ്
സൗത്ത് ഇന്ത്യൻ സ്റ്റൈലിൽ ഭക്ഷണം ഉണ്ടാക്കാൻ കഴിയുന്നവരായിരിക്കണം. സാൻഡിവിച്ച് മേക്കർ, ഷവർമ്മ മേക്കർ, സാലഡ് മേക്കർമാരെയും ആവശ്യമുണ്ട്. അതുപോലെ ബേക്കർ, ബുച്ചർ, ഫിഷ്മോങ്കർ തുടങ്ങിയ പോസ്റ്റുകളിലും ഒഴിവുകളുണ്ട്. ഈ മേഖലകളിൽ 5 വർഷമാണ് എക്സ്പീരിയൻസ് ഉള്ളവർക്ക് നിയമനം ലഭിക്കും. പ്രായം 35 വയസ് കവിയാൻ പാടില്ല.
- സെയിൽസ് മാൻ
പ്ലസ് ടു വിജയിച്ചവരായിരിക്കണം. കുറഞ്ഞത് രണ്ട് വർഷമെങ്കിലും സൂപ്പർമാർക്കറ്റുകളിലോ, ടെക്സ്റ്റൈലുകളിലോ, മറ്റേതെങ്കിലും ഫുട് വെയർ, ഹൗസ്ഹോൾഡ് സ്ഥാപനങ്ങളിൽ ജോലി ചെയ്തവരായിരിക്കണം. അപേക്ഷകർ 20 വയസ് കഴിഞ്ഞവരും, 28 വയസിൽ താഴെ പ്രായമുള്ളവരുമായിരിക്കണം.
- ടെയിലർ, സെക്യൂരിറ്റി, കാർപെന്റർ തുടങ്ങി മറ്റു പോസ്റ്റുകളിലെല്ലാം തന്നെ കുറഞ്ഞത് മൂന്ന് വർഷത്തെയെങ്കിലും ജോലി പരിചയമുള്ളവരെ പരിഗണിക്കുന്നതാണ്.
റിക്രൂട്ട്മെന്റ് റാലി
ഫെബ്രുവരി 24നാണ് ലുലു ഗ്രൂപ്പ് തൃശൂരിൽ റിക്രൂട്ട്മെന്റ് ഡ്രൈവ് തീരുമാനിച്ചിട്ടുള്ളത്. തൃശൂർ പുഴക്കലിൽ സ്ഥിതി ചെയ്യുന്ന ലുലു കൺവെൻഷൻ സെന്ററിൽ (ഹയാത്ത്) വെച്ച് തിങ്കളാഴ്ച്ച അഭിമുഖങ്ങൾ നടത്തും. രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ തുടങ്ങും. വൈകീട്ട് മൂന്ന് വരെയാണ് റാലി നടക്കുക.
താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം തങ്ങളുടെ സിവി/ ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, പാസ്പോർട്ട്, യോഗ്യത സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം റാലിയിൽ പങ്കെടുക്കുക.
റാലിയുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾക്ക് 7593812223, 759381 2226 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Also Read: ശ്രീ ചിത്തിരയില്‍ അവസരം; 10 ഒഴിവുകള്‍
Content Highlight: Various Jobs under Lulu Group in Gulf countries interview in Kerala