UPSC Civil Services Prelims exam 2025; അപേക്ഷ നാളെ അവസാനിക്കും

Civil Service Exam 2025; അപേക്ഷ നാളെ അവസാനിക്കും; നിങ്ങള്‍ അറിയേണ്ടതെല്ലാം
2025ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് നാളെ വൈകീട്ട് 6 മണിവരെ കൂടി അപേക്ഷിക്കാം. നേരത്തെ രണ്ട് തവണ നീട്ടിയ സമയപരിധിയാണ് വെള്ളിയാഴ്ച്ച അവസാനിക്കുക. (ഫെബ്രുവരി 21- 6.00PM). അപേക്ഷ ഫോമിലെ തെറ്റുകള്‍ തിരുത്തുന്നതിന് 22 മുതല്‍ 28 വരെ സമയം അനുവദിക്കും. (UPSC Civil Services Prelims exam apply link)
ഐഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങി ഏവരും സ്വപ്‌നം കാണുന്ന പോസ്റ്റുകളിലേക്ക് അപേക്ഷിക്കാനുള്ള അവസരമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. യോഗ്യത, പരീക്ഷ, തസ്തിക തുടങ്ങിയ വിശദവിവരങ്ങളും, അപേക്ഷിക്കേണ്ട ലിങ്കും ചുവടെ നല്‍കുന്നു.
പരീക്ഷ | സിവില്‍ സര്‍വീസ് പ്രിലിംസ് |
ബോര്‍ഡ് | യുപിഎസ് സി |
ലാസ്റ്റ് ഡേറ്റ് | 21ഫെബ്രുവരി 6.00 PM |
പ്രായപരിധി- UPSC Civil Services Prelims exam apply link
21 വയസ് പൂര്‍ത്തിയായ 32 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് പരീക്ഷയെഴുതാം. ഒബിസി 35, SC/ST 37 വരെ വയസിളവ് നല്‍കും.
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ റെഗുലറായോ, വിദൂരവിദ്യാഭ്യാസത്തിലൂടെയോ ഡിഗ്രി നേടിയിരിക്കണം. ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഡിഗ്രി വിജയിച്ചാല്‍ മതി മാര്‍ക്ക് നിബന്ധനയില്ല.
സിവില്‍ സര്‍വീസ് പോസ്റ്റുകള്‍
IAS, IPS, IFS, Indian Audit and accounts, indian civil accounts service, indian corporate law service, indian defense accounts service, indian defense estate service, indian information service, indian postal service, indian post & telecommunication accounts & finance service, indian railway managment service (traffic), indian railway management service (personal) , indian railway managment service (accounts), indian railway protection force service, indian revenew service, indian trade service എന്നിവ ഉള്‍പ്പെടുന്ന 23 പോസ്റ്റുകളാണുള്ളത്.
പരീക്ഷ
- സാധാരണ ഗതിയില്‍ ആറുതവണയാണ് ഒരാള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ സാധിക്കുക. ഇത് ഒബിസിക്കാര്‍ക്ക് 9 തവണയായും, പട്ടിക വിഭാഗക്കാര്‍ക്ക് പരിധിയില്ലാതെ എത്ര തവണ വേണമെങ്കിലും പരീക്ഷ എഴുതാനുള്ള അവസരവും യുപിഎസ് സി നല്‍കുന്നുണ്ട്.
- രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നടക്കുക. പ്രിലിംസ്, മെയിന്‍സ് എന്നിവ.
- പ്രിലിമിനറി: രണ്ട് പേപ്പറുകള്‍. ജനറല്‍ സ്റ്റഡീസ് (പേപ്പര്‍ 1), ജനറല്‍ സ്റ്റഡീസ് (പേപ്പര്‍ II) എന്നിങ്ങനെ.
- പ്രിലിമിനറി പരീക്ഷയില്‍ വിജയിക്കുന്നവര്‍ മെയിന്‍സ് പരീക്ഷയ്ക്ക് ഹാജരാവണം.
- മെയിന്‍സ്: എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവ അടങ്ങുന്നതാണ് മെയിന്‍സ്.
- എഴുത്ത് പരീക്ഷയില്‍ ആകെ 9 പേപ്പറുകളുണ്ട്. ഇതില്‍ മികച്ച മാര്‍ക്ക് നേടുന്നവരെ ഇന്റര്‍വ്യൂവിന് വിളിപ്പിക്കും.
- ഓര്‍ക്കേണ്ട കാര്യം, പ്രിലിമിനറി പരീക്ഷയുടെ മാര്‍ക്ക് അന്തിമ റാങ്ക് ലിസ്റ്റില്‍ പരിഗണിക്കില്ല.
- മെയിന്‍ പരീക്ഷയുടെ 1750 മാര്‍ക്കും, ഇന്റര്‍വ്യൂ 275 മാര്‍ക്കും ചേര്‍ത്ത് ആകെ 2025 മാര്‍ക്കിലാണ് അന്തിമ റാങ്കിങ് തയ്യാറാക്കുക.
കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങള്‍
തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ട്. മെയിന്‍ പരീക്ഷക്ക് തിരുവനന്തപുരത്ത് മാത്രമാണ് സൗകര്യമുള്ളത്.
അപേക്ഷിക്കേണ്ട വിധം?
താല്‍പര്യമുള്ളവര്‍ യുപിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി അപേക്ഷ നല്‍കണം. 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, ഭിന്നശേഷിക്കാര്‍, പട്ടിക വിഭാഗക്കാര്‍ക്ക് ഫീസില്ല.
read also: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്; പ്ലസ് ടു മതി