India Job

യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ 105 ഒഴിവുകള്‍; യോഗ്യത ഡിഗ്രി

  • March 3, 2025
  • 1 min read
യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ 105 ഒഴിവുകള്‍; യോഗ്യത ഡിഗ്രി

യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ 105 ഒഴിവുകള്‍; യോഗ്യത ഡിഗ്രി

പൊതുമേഖല സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് വിവിധ സംസ്ഥാനങ്ങളിലേക്ക് ഗ്രാജ്വേറ്റ് അപ്രന്റീസുമാരെ നിയമിക്കുന്നു. കേരളം, തമിഴ്‌നാട് ഉള്‍പ്പെടുന്ന ആറ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഒഴിവുകള്‍. ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ആകെ 105 ഒഴിവുകളാണുള്ളത്. യോഗ്യരായവര്‍ ചുവടെ നല്‍കിയി വിശദവിവരങ്ങള്‍ വായിച്ച് മനസിലാക്കി മാര്‍ച്ച് 10നുള്ളില്‍ അപേക്ഷ നല്‍കണം. (united india insurance company ltd apprentice recruitment 2025 apply link )

സ്ഥാപനംയൂണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്
പോസ്റ്റ്ഗ്രാജ്വേറ്റ് അപ്രന്റീസ്
ഒഴിവുകള്‍105
കാലാവധി1 വര്‍ഷം
അവസാന തീയതിമാര്‍ച്ച് 10
വെബ്സെെറ്റ്https://uiic.co.in/

Post vacancies

തമിഴ്‌നാട് 35
പുതുച്ചേരി 5
കര്‍ണാടക 30
ആന്ധ്രാപ്രദേശ് 5
തെലങ്കാന 5
കേരളം25

പ്രായപരിധി

21 വയസ് മുതല്‍ 28 വയസ് വരെ പ്രായമുള്ളവരായിരിക്കണം. എസ്.സി, എസ്.ടി, ഒബിസി, ഭിന്നശേഷിക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

  • അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഡിഗ്രി വിജയിക്കണം.
  • 2021 മുതല്‍ 2024 കാലയളവില്‍ ഡിഗ്രി കഴിഞ്ഞവരോ, പരീക്ഷ എഴുതിയവരോ ആയിരിക്കണം.
  • മുന്‍പരിചയം ആവശ്യമില്ല.

സ്റ്റൈപ്പന്റ്

അപ്രന്റീസ് കാലയളവില്‍ പ്രതിമാസ സ്റ്റൈപ്പന്റായി 9000 രൂപയാണ് അനുവദിക്കുക.

അപേക്ഷിക്കേണ്ട വിധം?

താല്‍പര്യമുള്ളവര്‍ നാഷണല്‍ അപ്രന്റീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ നല്‍കണം.

  • ചുവടെ നല്‍കിയ അപ്രന്റീസ് പോര്‍ട്ടല്‍ ലിങ്ക് സന്ദര്‍ശിക്കുക.
  • ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ Student സെലക്ട് ചെയ്യുക.
  • ശേഷം സ്റ്റുഡന്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക.
  • ശേഷം ലഭിക്കുന്ന ഐഡിവെച്ച് സ്റ്റുഡന്റ് ലോഗിന്‍ ചെയ്യുക.
  • അപേക്ഷ പൂര്‍ത്തിയാക്കുക.
  • 12 അക്ക എന്‍ റോള്‍മെന്റ് നമ്പര്‍ ലഭിക്കും.
  • ശേഷം Apply vacancies സെക്ഷനില്‍ United india insurance co. ltd തിരഞ്ഞെടുക്കുക.
  • Apply ബട്ടണ്‍ ക്ലിക് ചെയ്യുക.

അപേക്ഷ ലഭിച്ചവരില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരെ പിന്നീട് വെബ്‌സൈറ്റ് മുഖേന അറിയിക്കും.

അപേക്ഷയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ നോട്ടിഫിക്കേഷനില്‍ നല്‍കുന്നു. അത് വായിച്ച് മനസിലാക്കി അപേക്ഷ നല്‍കുക. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലെ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമുകള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മുതല്‍കൂട്ടാണ്. പല കമ്പനികളും അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ റിക്രൂട്ട്‌മെന്റ് സമയത്ത് പരിഗണിക്കാറുണ്ട്. അതുകൊണ്ട് താല്‍പര്യമുള്ളവരെല്ലാം തന്നെ അപേക്ഷ നല്‍കാന്‍ ശ്രമിക്കുക.

ApplyClick
NotificationClick
Last DateMarch 10
Websiteclick

content highlight: united india insurance company ltd apprentice recruitment 2025 apply link

read more: India Post Payments Bank Recruitment 2025

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *