India Job

യുണെെറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ ജോലി

  • January 25, 2025
  • 1 min read
യുണെെറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ ജോലി

United India Insurance Company Recruitment- യുണെെറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ ജോലി

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരെ നിയമിക്കുന്നു. ജനറലിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് പോസ്റ്റുകളിലായി ആകെ 200 ഒഴിവുകളാണുള്ളത്. അപേക്ഷ നൽകുന്നതിനുള്ള ലാസ്റ്റ് ഡേറ്റ് നവംബർ 15.United India Insurance Company Recruitment

ജനറലിസ്റ്റ് = 100, സ്‌പെഷ്യലിസ്റ്റ് (റിസ്‌ക് മാനേജ്‌മെന്റ് = 10, ഫിനാൻസ് & ഇൻവെസ്റ്റ്‌മെന്റ് = 20, ഓട്ടോമൊബൈൽ എഞ്ചിനീയർ = 20, കെമിക്കൽ / മെക്കട്രോണിക്‌സ് എഞ്ചിനീയർ = 10, ഡാറ്റ അനലറ്റിക്കൽ സ്‌പെഷ്യലിസ്റ്റ് = 20, ലീഗൽ = 20 എന്നിങ്ങനെയാണ് പോസ്റ്റുകൾ.)

പ്രായം: 21-30 വയസ് വരെ. (SC/ST= 5 വർഷം, OBC= 3 വർഷം, PWBD= 10 വർഷം എന്നിങ്ങനെ ഉയർന്ന പ്രായത്തിൽ ഇളവുണ്ട്).

യോഗ്യത

ജനറലിസ്റ്റ്: അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ 60 ശതമാനം മാർക്കോടെ ഡിഗ്രിയോ, പിജിയോ കഴിഞ്ഞവരായിരിക്കണം.

സ്‌പെഷ്യലിസ്റ്റ് തസ്തികകളിലേക്കുള്ള യോഗ്യത മാനദണ്ഡങ്ങൾ താഴെ നോട്ടിഫിക്കേഷനിലുണ്ട്.

ശമ്പളം: 88,000 രൂപ വരെ. (ഇതിന് പുറമെ ഗ്രാറ്റ്വിറ്റി, LTC, താമസം, ഇൻഷുറൻസ് എന്നിവയും തൊഴിലാളികൾക്ക് ലഭിക്കും)

മറ്റുവിവരങ്ങൾ,

ഉദ്യോഗാർഥികൾക്കായി ഓൺലൈൻ പരീക്ഷ ഉണ്ടായിരിക്കും. 2024 ഡിസംബർ 14ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പരീക്ഷ നടക്കും. കേരളത്തിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്.

അപേക്ഷ നൽകുന്നതിന് താഴെ നൽകിയ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക. അതിന് മുൻപായി നോട്ടിഫിക്കേഷൻ നിർബന്ധമായും വായിച്ചിരിക്കണം.

ApplY

Notification

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *