Education

UGC NET 2025 June Session Notification | ജൂണിലെ നെറ്റ് നോട്ടിഫിക്കേഷന്‍ മാര്‍ച്ചിലെത്തും ?

  • March 15, 2025
  • 1 min read
UGC NET 2025 June Session Notification | ജൂണിലെ നെറ്റ് നോട്ടിഫിക്കേഷന്‍ മാര്‍ച്ചിലെത്തും ?

UGC NET 2025 June Session Notification | ജൂണിലെ നെറ്റ് നോട്ടിഫിക്കേഷന്‍ മാര്‍ച്ചിലെത്തും ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

അക്കാദമിക് മേഖലകളില്‍ കരിയര്‍ സ്വപ്‌നം കാണുന്നവര്‍ കാത്തിരിക്കുന്ന 2025 ജൂണ്‍ സെഷനിലെ യുജിസി നെറ്റ് എക്‌സാം നോട്ടിഫിക്കേഷന്‍ മാര്‍ച്ചില്‍ എത്തും. ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും, മുന്‍ വര്‍ഷങ്ങളിലെ ട്രെന്‍ഡ് അനുസരിച്ച് മാര്‍ച്ചില്‍ തന്നെ നോട്ടിഫിക്കേഷന്‍ എത്തുമെന്നാണ് വിദഗ്ദരുടെ അനുമാനം. അതിനാല്‍ അടുത്ത സെഷന്‍ നെറ്റ് എക്‌സാമിന് വിദ്യാര്‍ഥികള്‍ തയ്യാറെടുക്കേണ്ട മാസം കൂടിയാണ് മാര്‍ച്ച്. (UGC NET 2025 June session notification will be released in March)

ഔദ്യോഗിക നോട്ടിഫിക്കേഷന്‍ എത്തിയാല്‍ വിദ്യാര്‍ഥികള്‍ക്ക് യുജിസി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആപ്ലിക്കേഷനുകള്‍ നല്‍കാം. പരീക്ഷ തീയതികളും, മറ്റ് വിവരങ്ങളും നോട്ടിഫിക്കേഷനില്‍ ഉണ്ടാവും.

ആര്‍ക്കൊക്കെ അപേക്ഷിക്കാം?

  • വിദ്യാഭ്യാസ യോഗ്യത

നാലുവര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയവരോ, പിജി യോഗ്യതയുള്ളവരോ ആയിരിക്കണം. കൂടാതെ പിജി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാനാവും. ഇവര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പിജി പൂര്‍ത്തിയാക്കണം.

ഓരോ കാറ്റഗറിയിലും ഉള്‍പ്പട്ടവര്‍ക്ക് ആവശ്യമായി വരുന്ന പിജി മാര്‍ക്കില്‍ വ്യത്യാസമുണ്ട്.

Category Required PG Mark
ജനറല്‍ 55%
ഒബിസി- നോണ്‍ക്രീമിലെയര്‍50%
എസ്.സി 50%
എസ്.ടി 50%
ഭിന്നശേഷി 50%
തേര്‍ഡ് ജെന്‍ഡര്‍ 50%
  • പ്രായപരിധി

ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിന് 30 വയസ് വരെ പ്രായപരിധിയുണ്ട്. ഇതില്‍ തന്നെ എസ്.സി, എസ്.ടി, ഒബിസി കാറ്റഗറിക്കാര്‍ക്ക് ഇളവ് ലഭിക്കും.

അസിസ്റ്റന്റ് പ്രൊഫസര്‍ പരീക്ഷയ്ക്ക് പ്രായപരിധിയില്ല.

അപേക്ഷ ഫീസ് എത്ര?

ജനറല്‍ 1150 രൂപ
ഒബിസി-എന്‍സിഎല്‍/ ഇഡബ്ല്യൂഎസ്600 രൂപ
എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍/325 രൂപ
online payment

നോട്ടിഫിക്കേഷന്‍ വന്നതിന് ശേഷം ഉദ്യോഗാര്‍ഥികള്‍ യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചാണ് അപേക്ഷകള്‍ നല്‍കേണ്ടത്. വിശദമായ സിലബസും, യോഗ്യത വിവരങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

UGC Official Website : Click

യുജിസി നെറ്റ് അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നമ്മുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

content highlight: UGC NET 2025 June session will be released in March important details qualification, exam date, application fee, and application link

read more: എസ്.എസ്.സി ജിഡി കോണ്‍സ്റ്റബിള്‍ റിസല്‍ട്ട് SSC GD Constable Result 2025

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *