
തിരുവനന്തപുരം ദേവസ്വം ബോര്‍ഡില്‍ അവസരം- travancore devaswom board technical job recruitment 2025
തിരുവനന്തപുരം ദേവസ്വം ബോര്‍ഡിന് കീഴില്‍ ടെക്‌നിക്കല്‍ പോസ്റ്റുകളില്‍ ജോലിയൊഴിവ്. ഹിന്ദു കമ്മ്യൂണിറ്റിയില്‍പ്പെട്ട യുവതീ-യുവാക്കള്‍ക്കായി പ്രത്യേകം നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. താല്‍ക്കാലിക നിയമനമായിരിക്കും. യോഗ്യരായവര്‍ ചുവടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വായിച്ച് ഫെബ്രുവരി 24ന് മുന്‍പായി അപേക്ഷ നല്‍കണം. (travancore devaswom board technical job recruitment 2025)
സ്ഥാപന0 | തിരുവനന്തപുരം ദേവസ്വം ബോര്‍ഡ് |
നോട്ടീസ് നമ്പര്‍ | CE/Estt-IV/GL/2025/02 |
പോസ്റ്റ് | പോസ്റ്റ് ഡാറ്റബേസ് അഡ്മിനിസ്‌ട്രേറ്റര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് |
ആകെ ഒഴിവുകള്‍ | 03 |
അപേക്ഷിക്കേണ്ട അവസാന തീയതി | ഫെബ്രുവരി 24 |
വെബ്‌സൈറ്റ് |
Post Vacancies
Post | Vacancy |
പോസ്റ്റ് ഡാറ്റബേസ് അഡ്മിനിസ്‌ട്രേറ്റര്‍ | 01 |
ടെക്‌നിക്കല്‍ അസിസ്റ്റന്റ് | 02 |
പ്രായപരിധി
ഡാറ്റ ബേസ് അഡ്മിനിസ്‌ട്രേറ്റര്‍ പോസ്റ്റില്‍ 40 വയസ് വരെയാണ് പ്രായപരിധി. ടെക്‌നിക്കല്‍ അസിസ്റ്റന്റ് പോസ്റ്റില്‍ 36 വയസ് വരെയാണ് പ്രായപരിധി. ഇരു പോസ്റ്റുകളിലേക്കും പ്രായം 31.01.2025 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.
Post | Age |
പോസ്റ്റ് ഡാറ്റബേസ് അഡ്മിനിസ്‌ട്രേറ്റര്‍ | 40 വയസ് വരെ |
ടെക്‌നിക്കല്‍ അസിസ്റ്റന്റ് | 36 വയസ് വരെ |
യോഗ്യത
- ഡാറ്റബേസ് അഡ്മിനിസ്‌ട്രേറ്റര്‍
ബിഇ/ ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി)
നാലുവര്‍ഷത്തെ എക്‌സ്പീരിയന്‍സ് (Linux server administration and net working. Administering MY SQL/ Postgre SQL Database)
- ടെക്‌നിക്കല്‍ അസിസ്റ്റന്റ്
കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് അല്ലെങ്കില്‍ തത്തുല്യ കോഴ്‌സുകളില്‍ ഡിപ്ലോമ.
രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് (Configuration, Administration & Trouble Shooting in LAN, Wireless LAN, WAN environment, Configuration of Network Switches and printers, Servicing & Support of desktop/ printers)
ശമ്പളം എത്ര?
25,500 രൂപ മുതൽ 81,100 രൂപ വരെ | Salary |
ഡാറ്റബേസ് അഡ്മിനിസ്‌ട്രേറ്റര്‍ | 40,000 രൂപ |
ടെക്‌നിക്കല്‍ അസിസ്റ്റന്റ് | 25,500 രൂപ |
ശ്രദ്ധിക്കുക,
- ആറുമാസത്തേക്കോ, അല്ലെങ്കില്‍ സമാന പോസ്റ്റുകളിലേക്ക് ദേവസ്വം ബോര്‍ഡ് റിക്രൂട്ട്‌മെന്റ് നടത്തുന്നത് വരെയോ ആണ് ജോലിയുടെ കാലാവധി.
- അപേക്ഷയോടൊപ്പം യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഹാജരാക്കണം.
- 31.01.2025നുള്ളില്‍ നേടിയ യോഗ്യതകളായിരിക്കണം.
അപേക്ഷിക്കേണ്ട വിധം?
താല്‍പര്യമുള്ളവര്‍ തന്നിരിക്കുന്ന അപേക്ഷ ഫോമിന്റെ മാതൃകയില്‍ എഫോര്‍ പേപ്പറില്‍ തയ്യാറാക്കി (ടൈപ്പ്/ എഴുത്ത്) പാസ്‌പോര്‍ട്ട് ഫോട്ടോ, ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ചുവടെ നല്‍കിയിരിക്കുന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യുക. മെയിലിന്റെ സബ്ജക്ട് ലൈനില്‍ ഓരോ പോസ്റ്റിന്റെയും കോഡ് രേഖപ്പെടുത്തണം. അവസാന തീയതി ഫെബ്രുവരി 24.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് – കോഡ് C-it-0325
ഡാറ്റബേസ് അഡ്മിനിസ്‌ട്രേറ്റര്‍ – C-IT- 02/25
ഇമെയില്‍: itcontractrecruitment@gmail.com
also read: എംജി യൂണിവേഴ്‌സിറ്റിയില്‍ ജോലിയൊഴിവ്; 20,000 ശമ്പളം