
ഭാരത് ഡയനാമിക്‌സ് ലിമിറ്റഡിൽ ട്രെയിനി; 177 ഒഴിവുകൾ
ഭാരത് ഡയനാമിക്‌സ് ലിമിറ്റഡ് (BDL) , 2024-25 വർഷത്തെ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ സർട്ടിഫിക്കറ്റുള്ള ഉദ്യോഗാർഥികൾക്കാണ് അവസരം. ആകെ 117 ഒഴിവുകളുണ്ട്. ഫിറ്റർ, ഇലക്‌ട്രോണിക്‌സ്, COPA തുടങ്ങി നിരവധി ട്രേഡുകളിൽ അവസരങ്ങളുണ്ട്. നവംബർ 11നകം അപേക്ഷ നൽകണം.
പത്താം ക്ലാസ്, ഐ.ടി.ഐ മാർക്കുകളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. സെൻട്രൽ അപ്രന്റീസ്ഷിപ്പ് കൗൺസിൽ അംഗീകരിച്ച സ്റ്റൈപ്പന്റോടെയായിരിക്കും നിയമനം.
നിയമന സ്ഥലം: ബി.ഡി.എല്ലിന്റെ തെലങ്കാനയിലെ, ബാനൂർ യൂണിറ്റിലാണ് ജോലി.
ഒഴിവുകൾ?
ഫിറ്റർ 25, ഇലക്ട്രോണിക്‌സ് മെക്കാനിക് 22, മെഷീനിസ്റ്റ് (കൺവെൻഷനൽ) 8, മെഷീനിസ്റ്റ് (ജനറൽ) 4, വെൽഡർ 5, മെക്കാനിക് ഡീസൽ 2, ഇലക്ട്രീഷ്യൻ 7, ടർണർ 8, COPA 20, പ്ലംബർ 1, കാർപ്പെന്റർ 1, എസി മെക്കാനിക് 2, ലാബ് അസിസ്റ്റന്റ് 2 എന്നിങ്ങനെയാണ് ഒഴിവ് വരുന്നത്.
വിദ്യാഭ്യാസ യോഗ്യത
ഫിറ്റർ : ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ
ഇലക്ട്രോണിക്‌സ് മെക്കാനിക് : ഇലക്ട്രോണിക് മെക്കാനിക്‌സ് ട്രേഡിൽ ഐ.ടി.ഐ
മെഷീനിസ്റ്റ് (കൺവെൻഷനൽ) : മെഷിനീസ്റ്റ് ട്രേഡിൽ ഐ.ടി.ഐ
മെഷീനിസ്റ്റ് (ജനറൽ) : മെഷീനിസ്റ്റ് ട്രേഡിൽ ഐ.ടി.ഐ
വെൽഡർ : വെൽഡർ ട്രേഡിൽ ഐ.ടി.ഐ
മെക്കാനിക് ഡീസൽ : മെക്കാനിക് ഡീസൽ ട്രേഡിൽ ഐ.ടി.ഐ
ഇലക്ട്രീഷ്യൻ : ഇലക്ട്രീഷ്യൻ ട്രേഡിൽ ഐ.ടി.ഐ
ടർണർ : ടർണർ ട്രേഡിൽ ഐ.ടി.ഐ
COPA: COPA ട്രേഡിൽ ഐ.ടി.ഐ
പ്ലംബർ : പ്ലംബർ ട്രേഡിൽ ഐ.ടി.ഐ
കാർപ്പെന്റർ : കാർപ്പെന്ററി ട്രേഡിൽ ഐ.ടി.ഐ
എസി മെക്കാനിക് : എസി മെക്കാനിക് ട്രേഡിൽ ഐ.ടി.ഐ
ലാബ് അസിസ്റ്റന്റ് : ലാബ് അസിസ്റ്റന്റ് ട്രേഡിൽ ഐ.ടി.ഐ
പ്രായം: 14 മുതൽ 30 വയസ് വരെയാണ് പ്രായപരിധി.
തൽപരരായ ഉദ്യോഗാർഥികൾ നാഷണൽ അപ്രന്റീസ്ഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന് ശേഷമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമയത്ത് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, യോഗ്യത വിവരങ്ങൾ, മറ്റ് രേഖകളും, ഫോട്ടോയും നൽകണം.
Apply
Notitfication