
ചെന്നൈയിലെ ടിഡല്‍ ഐടി പാര്‍ക്കില്‍ ജോലിയവസരം; 19 ഒഴിവുകള്‍- TIDEL NEO IT Park Recruitment 2025
തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിക്കുന്ന ടിഡല്‍ നിയോ ഐടി പാര്‍ക്കിലേക്ക് 13 ഒഴിവുകളിലേക്കായി പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ടെക്‌നിക്കല്‍ അസിസ്റ്റന്റ്/ മള്‍ട്ടി സ്‌പെഷ്യലിസ്റ്റ് ടെക്‌നീഷ്യന്‍, മാനേജര്‍, എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് പോസ്റ്റുകളിലാണ് നിയമനം. കരാര്‍ വ്യവസ്ഥയില്‍ നടക്കുന്ന നിയമനങ്ങള്‍ക്ക് വിവിധ ഡിഗ്രികളാണ് യോഗ്യതയായി ചോദിച്ചിട്ടുള്ളത്. അപേക്ഷയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ ചുവടെ നല്‍കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യതയ്ക്കനുസരിച്ച് ഏപ്രില്‍ 2 നുള്ളിലായി അപേക്ഷ നല്‍കണം. (TIDEL NEO IT Park Recruitment 2025)
Company | TIDEL NEO IT Park Limited, Chennai |
Post | ടെക്‌നിക്കല്‍ അസിസ്റ്റന്റ്/ മള്‍ട്ടി സ്‌പെഷ്യലിസ്റ്റ് ടെക്‌നീഷ്യന്‍ മാനേജര്‍ (ഓപ്പറേഷന്‍ & മെയിന്റനന്‍സ്) എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍) |
Total Vacancy | 13 |
Job Type | contract basis |
Job Location | Tamil Nadu (Villupuram, Thanjavur, Salem, Thoothukudi, Madurai) |
Last Date For Application | April 02 |
Website | https://tidelpark.com/en/tidel-neo |
കമ്പനിയെക്കുറിച്ച് | Company Details
തമിഴ്‌നാട്ടിലെ താരമണി (ചെന്നൈ) കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മിനി ഐടി പാര്‍ക്കാണ് ടിഡല്‍ നിയോ ലിമിറ്റഡ്. തമിഴ്‌നാട്ടിലെ വില്ലുപുരം, തഞ്ചാവൂര്‍, സേലം, തൂത്തൂക്കുടി ജില്ലകളില്‍ കമ്പനിക്ക് ഓഫീസുകളുണ്ട്. സംസ്ഥാനത്തെ ടയര്‍ 2, 3 നഗരങ്ങളുടെ വികസന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. നിലവിലെ ഒഴിവുകളിലേക്ക് വര്‍ഷാവര്‍ഷം പുതുക്കുന്ന കരാര്‍ നിയമനങ്ങളാണ് നടക്കുന്നത്. കമ്പനി ബോര്‍ഡ് അംഗങ്ങളുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കും കാലാവധി പുതുക്കി നല്‍കുക.
Post Vacancies
Post | Vacancy |
ടെക്‌നിക്കല്‍ അസിസ്റ്റന്റ്/ മള്‍ട്ടി സ്‌പെഷ്യലിസ്റ്റ് ടെക്‌നീഷ്യന്‍ | 04 |
മാനേജര്‍ (ഓപ്പറേഷന്‍ & മെയിന്റനന്‍സ്) | 04 |
എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് | 04 |
എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍) | 1 |
യോഗ്യത | Qualification & Experience
- ടെക്‌നിക്കല്‍ അസിസ്റ്റന്റ് / മള്‍ട്ടി സ്‌പെഷ്യലിസ്റ്റ് ടെക്‌നീഷ്യന്‍
മെക്കാനിക്കല്‍ / EEE/E&C എഞ്ചിനീയറിങ്ങില്‍ ബിരുദമോ ഡിപ്ലോമയോ. കൂടെ 2 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
- മാനേജര്‍ (ഓപ്പറേഷന്‍സ് & മെയിന്റനന്‍സ്)
മെക്കാനിക്കല്‍ / EEE/ E & C എഞ്ചിനീയറിങ് ബിരുദം. ബന്ധപ്പെട്ട മേഖലയില്‍ 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
- എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി. കമ്പ്യൂട്ടര്‍ പരിജ്ഞാനം. വേര്‍ഡ്, എക്‌സല്‍, പവര്‍ പോയിന്റ് എന്നിവയില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
- എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സിവില്‍
ബിഇ സിവില്‍ ബിരുദം. ഐടി പാര്‍ക്കുകളിലോ വലിയ കമ്പനികളിലോ പത്ത് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ആവശ്യമായ സ്കില്ലുകള്‍ | Skill
- ഇംഗ്ലീഷ് ടൈപ്പിങ്
- ഇംഗ്ലീഷ്, തമിഴ് ഭാഷകളില്‍ പരിജ്ഞാനം
- മികച്ച ആശയ വിനിമയം
ശമ്പളം എത്ര ? | Salary
ജോലി ലഭിച്ചാല്‍ 30,000 രൂപയാണ് പ്രതിമാസ ശമ്പളമായി ലഭിക്കുക. എക്‌സ്പീരിയന്‍സ് കണക്കാക്കി ശമ്പളം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്.
സെലക്ഷന്‍ | Selection Process
വിദ്യാഭ്യാസ യോഗ്യതയും, എക്‌സ്പീരിയന്‍സും പരിഗണിച്ച് ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. ഇംഗ്ലീഷിലോ തമിഴിലോ ആയി നടത്തുന്ന അഭിമുഖത്തില്‍ മികച്ച മാര്‍ക്ക് നേടുന്നവരെയാണ് ജോലിക്കായി നിയമിക്കുക. ചെന്നൈയിലായിരിക്കും ഇന്റര്‍വ്യൂ നടക്കുക.
അപേക്ഷിക്കേണ്ട വിധം ? How to Apply
ആദ്യ ഘട്ടത്തില്‍ ഉദ്യോഗാര്‍ഥികള്‍ ചുവടെ നല്‍കിയ അപേക്ഷ ഫം പൂരിപ്പിച്ച് ടിഡല്‍ ലിമിറ്റഡിന്റെ റിക്രൂട്ട്‌മെന്റ് മെയിലിലേക്ക് അയക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ പതിപ്പിച്ച ഐഡി പ്രൂഫും സമര്‍പ്പിക്കണം. ഓരോ പോസ്റ്റിലേക്കുമുള്ള പ്രത്യേക നോട്ടിഫിക്കേഷന്‍ കമ്പനി സൈറ്റിലുണ്ട്. അതിന് ചുവടെ അതേ പോസ്റ്റിലേക്കുള്ള അപേക്ഷ ഫോമും ലഭ്യമാണ്.
ആദ്യ ഘട്ട അപേക്ഷ പൂര്‍ത്തിയാക്കുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ കമ്പനി നേരിട്ട് വിവരം അറിയിക്കും. തുടര്‍ന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ഷീറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ അയച്ച് നല്‍കണം. ഇതിനായുള്ള മെയില്‍ ഐഡി നിങ്ങള്‍ക്ക് അയച്ച് തരും.
ഇന്റര്‍വ്യൂ സമയത്ത് എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും ഒറിജിനല്‍ ഹാജരാക്കേണ്ടതുണ്ട്. ഇന്റര്‍വ്യൂ ഓണ്‍ലൈനായാണ് നടക്കുന്നതെങ്കില്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തി സ്‌കാന്‍ ചെയ്ത് അയക്കണം.
Steps
- TIDEL Neo ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
- ശേഷം മെനു ബാറിലെ Announcements തിരഞ്ഞെടുക്കുക.
- ഓരോ പോസ്റ്റിലേക്കുമുള്ള നോട്ടിഫിക്കേഷന്‍ കാണാം.
- യോഗ്യമായ പോസ്റ്റ് തിരഞ്ഞെടുത്ത് നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.
- ചുവടെയുള്ള അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കുക.
- അപേക്ഷ ഫോം, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ hr@tidelpark.com എന്ന ഐഡിയിലേക്ക് അയക്കുക.
Official Notification/ Application Form | Click |
Application Mail Id | hr@tidelpark.com |
Last Date | April 02 |
Tidel Neo Ltd Official Website | click |
Content Highlight: TIDEL Neo Limited invited applications for various contractual posts in Tamil Nadu. Vacancies are available for Executive, Manager, and Technical Assistant positions. candidates should apply via email before April 2. Official notification and application link are here.