Job Kerala Latest

സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയില്‍ കരാര്‍ നിയമനം; 21,175 രൂപ ശമ്പളം വാങ്ങാം

  • March 14, 2025
  • 1 min read
സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയില്‍ കരാര്‍ നിയമനം; 21,175 രൂപ ശമ്പളം വാങ്ങാം

സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയില്‍ കരാര്‍ നിയമനം; 21,175 രൂപ ശമ്പളം വാങ്ങാം

കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി (SWAK) ഓഫീസിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. പ്ലസ് ടു, ഡിസിഎ യോഗ്യതയുള്ളവര്‍ മാര്‍ച്ച് 15ന് മുന്‍പായി അപേക്ഷ നല്‍കണം. കരാര്‍ അടിസ്ഥാനത്തിലാണ് ജോലിക്കാരെ നിയമിക്കുക. വിശദ വിവരങ്ങള്‍ ചുവടെ നല്‍കുന്നു. (swak kerala plus two job recruitment)

Companyകേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി (SWAK)
Postഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
Job Typeകരാർ നിയമനം
Job Duration1 വർഷം
Job Locationതിരുവനന്തപുരം
Last Date for ApplicationMarch 15
Websitehttps://www.swak.kerala.gov.in/

യോഗ്യത

  • 18 വയസിനും 36 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
  • പ്ലസ് ടു പാസായിരിക്കണം.
  • അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ യോഗ്യത വേണം.
  • Experience: സമാന തസ്തികയില്‍ 2 വര്‍ഷത്തില്‍ കുറയാത്ത എക്‌സ്പീരിയന്‍സ് വേണം.

ശമ്പളം എത്ര?

ജോലി ലഭിച്ചാല്‍ നിങ്ങള്‍ക്ക് 21,175 രൂപ പ്രതിമാസം ശമ്പളമായി അനുവദിക്കും.

read more: ഫോര്‍ വീല്‍ ലൈസന്‍സുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി

സെലക്ഷന്‍

ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് യോഗ്യരായവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. ശേഷം ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. അഭിമുഖത്തിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ നടത്തും.

അപേക്ഷിക്കേണ്ട വിധം?

മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ അപേക്ഷ ഫോം പൂരിപ്പിച്ച്, വിശദമായ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം മാര്‍ച്ച് 15ന് മുന്‍പായി താഴെ കാണുന്ന വിലാസത്തിലോ, ഇമെയിലിലോ അയക്കണം. വിശദമായ നോട്ടിഫിക്കേഷന്‍ ചുവടെ നല്‍കുന്നു. കൃത്യമായി വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91471 232 6264

വിലാസംമെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി (SWAK), നാലാം നില, കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ്, തമ്പാനൂര്‍, തിരുവനന്തപുരം- 695 001
ഇമെയില്‍swak.kerala@gmail.com
swak.envt@kerala.gov.in
Application Form /NotificationClick
Websitehttps://www.swak.kerala.gov.in/

Content highlight: swak kerala invited application for data entry operator job recruitment for plus two apply before march 15 application form and official notification

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *