
ഡിഗ്രിയുണ്ടോ? സുപ്രീം കോടതിയില്‍ സ്ഥിര ജോലി നേടാം- supreme court junior court assistant 2025
സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ- ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് പോസ്റ്റിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ യുവതീ,യുവാക്കള്‍ക്കാണ് അവസരം. ഓണ്‍ലൈനായി മാര്‍ച്ച് 3 നകം അപേക്ഷിക്കണം. (supreme court junior court assistant 2025)
സ്ഥാപനം | സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ |
വിജ്ഞാപന നമ്പര്‍ | No. F.6/2025-SC (RC) |
പോസ്റ്റ് | ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് |
ആകെ ഒഴിവുകള്‍ | 241 |
അപേക്ഷിക്കേണ്ട അവസാന തീയതി | മാര്‍ച്ച് 3 വരെ |
വെബ്‌സൈറ്റ് | https://www.sci.gov.in/ |
ഒഴിവുകള്‍
ആകെ 241 ഗ്രൂപ്പ് ബി നോണ്‍ ഗസ്റ്റഡ് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Post | Vacancy |
ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് | 241 |
ശമ്പളം എത്ര?
ജോലി ലഭിച്ചാല്‍ 35,400 രൂപ അടിസ്ഥാന ശമ്പളത്തിലാണ് നിയമനം നടക്കുക. പിന്നീട് 72,040 രൂപ വരെ ശമ്പളം ഉയരാം. പുറമെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കും.
പ്രായപരിധി
18 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാനാവും. 30 വയസ് വരെയാണ് ജനറല്‍ കാറ്റഗറിയില്‍ പ്രായപരിധി. ഒബിസിക്കാര്‍ക്ക് 33 വയസ് വരെയും, എസ്.സി-എസ്.ടി 35, ഭിന്നശേഷിക്കാര്‍ 40 വയസ് വരെയും അപേക്ഷിക്കാനാവും.
Post | Age |
ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് | 18-30 (സംവരണ ഇളവ് ഉണ്ടായിരിക്കും) |
യോഗ്യത
- ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലക്ക് കീഴില്‍ ബിരുദം നേടിയിരിക്കണം.
- ഇംഗ്ലീഷ് ടൈപ്പിങ് പരിജ്ഞാനം ഉണ്ടായിരിക്കണം.
- കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്.
- ഇംഗ്ലീഷില്‍ 35 വാക്കുകള്‍ ഒരു മിനുട്ടില്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കണം.
പരീക്ഷ
100 മാര്‍ക്കിന്റെ ഒഎംആര്‍ പരീക്ഷ ഉണ്ടായിരിക്കും. പുറമെ ടൈപ്പിങ് പരീക്ഷയും, ഇംഗ്ലീഷ് ഭാഷ പരീക്ഷയും ഉണ്ടായിരിക്കും.
ഇന്ത്യയിലുടനീളം പരീക്ഷ സെന്ററുകളുണ്ട്. എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളിലാണ് കേരളത്തിലെ സെന്ററുകള്‍. പരീക്ഷ തീയതി സുപ്രീം കോടതിയുടെ ഒൗദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിക്കും.
അപേക്ഷ ഫീസ്
ഫെബ്രുവരി 5 മുതല്‍ അപേക്ഷ വിന്‍ഡോ ഓപ്പണ്‍ ആയിട്ടുണ്ട്. ജനറല്‍ ഒബിസി വിഭാഗക്കാര്‍ 1000 രൂപ അപേക്ഷ ഫീസായി അടയ്ക്കണം. എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 250 രൂപ മതി. അപേക്ഷ ഫീസ് റീഫണ്ട് ഉണ്ടായിരിക്കില്ല.
General/ OBC | 1000 |
SC-ST/ PWBD/ Ex Service | 250 |
അപേക്ഷിക്കേണ്ട വിധം?
മേല്‍പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് റിക്രൂട്ട്‌മെന്റ് വിന്‍ോഡിയലൂടെ അപേക്ഷ നല്‍കണം. മാര്‍ച്ച് 8 രാത്രി 11.55 വരെ അപേക്ഷിക്കാനാവും. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ വായിക്കുക.
content hilight: supreme court junior court assistant 2025