India Job Latest

SSC GD Constable Result 2025; എസ്.എസ്.സി ജിഡി കോണ്‍സ്റ്റബിള്‍ റിസല്‍ട്ട് ഉടനെയെത്തും

  • March 15, 2025
  • 1 min read
SSC GD Constable Result 2025; എസ്.എസ്.സി ജിഡി കോണ്‍സ്റ്റബിള്‍ റിസല്‍ട്ട് ഉടനെയെത്തും

SSC GD Constable Result 2025 ; എസ്.എസ്.സി ജിഡി കോണ്‍സ്റ്റബിള്‍ റിസല്‍ട്ട് ഉടനെയെത്തും

ഉദ്യോഗാര്‍ഥികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന 2025ലെ എസ്.എസ്.സി ജിഡി കോണ്‍സ്റ്റബിള്‍ റിസല്‍ട്ട് (SSC GD Constable Result 2025) ഉടനെയെത്തുമെന്ന് റിപ്പോര്‍ട്ട്. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റ (SSC) ഔദ്യോഗിക വെബ്‌സൈറ്റില്‍ (https://ssc.gov.in/) ഫലം പ്രസിദ്ധീകരിക്കുമെന്നാണ് നോട്ടിഫിക്കേഷനില്‍ പറഞ്ഞിട്ടുള്ളത്. റിസല്‍ട്ട് പബ്ലിഷ് ചെയ്താല്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫലം പരിശോധിക്കാനാവും. പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ ലോഗിന്‍ നമ്പറും, പാസ്‌വേര്‍ഡുകളും തയ്യാറാക്കി വെയ്ക്കുക.

ഫലം പരിശോധിക്കേണ്ട വിധം?

  • സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക (https://ssc.gov.in/).
  • SSC GD Result 2025 ലിങ്ക് തിരഞ്ഞെടുക്കുക.
  • പുതിയ പേജ് ദൃശ്യമാവും.
  • ലഭ്യമാവുന്ന പിഡിഎഫില്‍ നിങ്ങളുടെ പേരോ/ റോള്‍ നമ്പറോ ഉണ്ടോയെന്ന് ചെക്ക് ചെയ്യുക.
  • പിഡിഎഫ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.
SSC GD Constable 2025 Result Link

എസ്.എസ്.സി ജിഡി കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍

ബിഎസ്എഫ്, സിഐഎസ്എഫ്, സിആര്‍പിഎഫ്, എസ്എസ്ബി, ഐടിബിപി, എആര്‍, എസ്എസ്എഫ്, എന്‍സിബി തുടങ്ങിയ കേന്ദ്ര സേനാ വിഭാഗങ്ങളിലായി ഏകദേശം 39,481 ഒഴിവുകളിലേക്കാണ് നിയമനങ്ങള്‍ നടന്നത്.

ഒഴിവുകള്‍

BSF: 15654

CISF: 7145

CRPF: 11541

SSB: 819

ITBP: 3017

AR: 1248

SSF: 35

NCB: 22

ജിഡി പരീക്ഷക്രമം

കഴിഞ്ഞ ഫെബ്രുവരി മാസം 4 മുതല്‍ 25 വരെയാണ് ജിഡി കോണ്‍സ്റ്റബിള്‍ പരീക്ഷ എസ്എസ്‌സി നടത്തിയത്. 160 മാര്‍ക്കിന്റെ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് നടന്നത്. (80 ചോദ്യങ്ങള്‍/ രണ്ട് മാര്‍ക്ക് വീതം). 60 മിനുട്ടായിരുന്നു പരീക്ഷയുടെ ദൈര്‍ഘ്യം. ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്ക് പുറമെ 13 റീജിയണല്‍ ഭാഷകളില്‍ പരീക്ഷ നടന്നു. ഇതില്‍ മലയാളവും ഉള്‍പ്പെടും.

പരീക്ഷയുടെ പ്രൊവിഷണല്‍ ആന്‍സര്‍ കീ മാര്‍ച്ച് 4ന് പുറത്തിറക്കിയിരുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 9 വരെ എതിര്‍പ്പുകള്‍ ഫയല്‍ ചെയ്യാനുള്ള അവസരവും എസ്എസ്‌സി നല്‍കിയിരുന്നു.

സെലക്ഷന്‍

ഫലം ലഭിച്ചതിന് പിന്നാലെ വിജയികള്‍ക്കായി ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ് (PET), ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് (PST), മെഡിക്കല്‍ എക്‌സാം എന്നിവ നടത്തും. ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് വിവിധ കേന്ദ്ര പൊലിസ് സേനകളില്‍ നിയമനം നല്‍കും.

വിശദ വിവരങ്ങള്‍ക്ക് ഞങ്ങളുടെ വെബ്‌സൈറ്റില്‍ തുടരുക.

Content Highlight: staff selection commission will publish SSC GD Constable Result soon know about vacancies notification and result link

read more: സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയില്‍ കരാര്‍ നിയമനം; 21,175 രൂപ ശമ്പളം വാങ്ങാം

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *