Job Kerala Latest

കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷനില്‍ പ്ലസ് ടുക്കാര്‍ക്ക് ജോലി- SKF Caretaker job

  • April 11, 2025
  • 1 min read
കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷനില്‍ പ്ലസ് ടുക്കാര്‍ക്ക് ജോലി- SKF Caretaker job

സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനില്‍ നിരവധി ഒഴിവുകളിലേക്കായി നിയമനങ്ങള്‍ നടക്കുന്നു. സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും ഒരുപോലെ അപേക്ഷിക്കാവുന്ന കെയര്‍ടേക്കര്‍ പോസ്റ്റിലേക്കാണ് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. പ്ലസ്ടു യോഗ്യതയുള്ളവരാണ് നിങ്ങളെങ്കില്‍ ഏപ്രില്‍ 15ന് മുന്‍പായി അപേക്ഷകള്‍ അയച്ചോളൂ. (SKF Caretaker job)

CompanySports Kerala Foundation
PostCaretaker
Notification NoM2-04/22/SKF
Total VacancyAnticipated
Job TypeContract
Job LocationKerala
Closing date for On-line Applications 15.04.2025
Official Websitehttps://sportskerala.org/

ആര്‍ക്കൊക്കെ അപേക്ഷിക്കാം ? Eligibility Criteria

Age: 18നും 45നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. 

Education: പ്ലസ് ടു കോഴ്‌സ് വിജയിച്ചിരിക്കണം. കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിഞ്ഞിരിക്കണം. 

Experience: സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട ഫീല്‍ഡില്‍ ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.

കാലാവധി | Period Of Contract

1 വര്‍ഷ കാലാവധിയിലാണ് തുടക്കത്തില്‍ കെയര്‍ടേക്കര്‍മാരെ നിയമിക്കുന്നത്. ഇത് പിന്നീട് നീട്ടി നല്‍കാന്‍ സാധ്യതയുണ്ട്. 

read more: എയര്‍പോര്‍ട്ടുകളില്‍ ജോലി; എക്‌സ്പീരിയന്‍സ് ആവശ്യമില്ല; 309 ഒഴിവുകള്‍

ശമ്പളം എത്ര? | Salary Detaisl

ജോലി ലഭിച്ചാല്‍ 18390 രൂപ നിങ്ങള്‍ക്ക് ശമ്പളയിനത്തില്‍ ലഭിക്കും. 

സെലക്ഷന്‍ | Selection Process

അപേക്ഷ അയക്കുന്നവരില്‍ നിന്ന് യോഗ്യരായവരെ തിരഞ്ഞെടുത്ത് ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. തിരുവനന്തപുരത്തുള്ള സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഓഫീസില്‍ വെച്ചായിരിക്കും അഭിമുഖം നടക്കുക. 

അപേക്ഷിക്കേണ്ട വിധം | How to Apply

മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ ഏറ്റവും പുതിയ ബയോഡാറ്റ/ അപേക്ഷ ഫോം തപാല്‍ മുഖേനയോ, നേരിട്ടോ ചുവടെ നല്‍കിയ വിലാസത്തില്‍ ഏപ്രില്‍ 15ന് മുന്‍പായി എത്തിക്കണം. 

  • Address: Office of Sports Kerala Foundation, Jimmy George Indoor Stadium, Vellayambalam, Thiruvananthapuram- 695033
  • അല്ലെങ്കില്‍ നിങ്ങള്‍ക്ക് ബയോഡാറ്റ careers.skf@gmail.com എന്ന മെയില്‍ ഐഡിയിലേക്കും അയക്കാം.
  • ബയോഡാറ്റക്ക് പുറമെ പ്രായം, വിദ്യാഭ്യാസ യോഗ്യത, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കൂടെ അയക്കണം. 
  • കത്തിന് പുറത്ത് / ഇമെയില്‍ സബ്ജക്ട് ലൈനില്‍ Application for the post of Caretaker എന്ന് രേഖപ്പെടുത്തുക. 

വിശദമായ അപേക്ഷ ഫോം, നോട്ടിഫിക്കേഷന്‍ എന്നിവ ചുവടെ നല്‍കുന്നു. അത് വായിച്ച് നിങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കുക. 

Sports Kerala Foundation CARETAKER notification
Sports Kerala Foundation CARETAKER Application form
Last Date of Application: April 15

Content Highlight: Sports Kerala Foundation invites applications for the Caretaker position for Plus Two qualifiers across Kerala. Both males and females can apply. Check the official notification, application link, last date, qualifications, and age limit here.

കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷനില്‍ പ്ലസ് ടുക്കാര്‍ക്ക് ജോലി; സ്ത്രികള്‍ക്കും, പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം- SKF Caretaker job

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *