Job Kerala Latest

ഡിഗ്രിക്കാർക്ക് സ്‌പൈസസ് ബോർഡിൽ വീണ്ടും അവസരം; കൊച്ചിയിൽ അസിസ്റ്റന്റാവാം- Spices Board Office Assistant

  • April 16, 2025
  • 1 min read
ഡിഗ്രിക്കാർക്ക് സ്‌പൈസസ് ബോർഡിൽ വീണ്ടും അവസരം; കൊച്ചിയിൽ അസിസ്റ്റന്റാവാം- Spices Board Office Assistant

ഡിഗ്രിക്കാർക്കായി സ്‌പൈസസ് ബോർഡ് ഓഫീസ് അസിസ്റ്റന്റ് പോസ്റ്റിൽ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. കൊച്ചിയിലെ ഹെഡ് ഓഫീസിലേക്കാണ് ഓഫീസ് അസിസ്റ്റന്റ് പോസ്റ്റിൽ കരാർ ജോലിക്കാരെ ആവശ്യമുള്ളത്. യോഗ്യത, അപേക്ഷ ലിങ്ക് തുടങ്ങി വിശദ വിവരങ്ങൾ ചുവടെ നൽകുന്നു. താൽക്കാലികമെങ്കിലും സർക്കാർ സ്ഥാപനത്തിൽ ജോലി നേടാനുള്ള സുവർണ്ണാവസരമാണ് നിങ്ങൾക്ക് മുന്നിലുള്ളത്. അതുകൊണ്ട് താൽപര്യമുള്ളവർ മെയ് 02ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകുക.  (Spices Board Office Assistant Job 2025 in Kochi Head Office)

CompanySpices Board
Official Websitehttps://www.indianspices.com/
PostOffice Assistant
Notification NONo.17/25
Total Vacancy03
Job TypeContract
Job LocationKochi, Kerala
Mode of Application Online

സ്‌പൈസസ് ബോർഡിനെ കുറിച്ച് | Company Details

ഇന്ത്യൻ സുഗന്ധ വ്യഞ്ജനങ്ങളെ ആഗോള തലത്തിൽ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര വാണിജ്യ മന്ത്രാലയം തുടങ്ങിയ സഹസ്ഥാപനമാണ് സ്‌പൈസസ് ബോർഡ്. ആഗോള കയറ്റുമതി ഇറക്കുമതി വ്യവസായവുമായി കമ്പനി നേരിട്ട് ഇടപാടുകൾ നടത്തുന്നു. 1986ലാണ് കമ്പനി സ്ഥാപിതമായത്. കേരളത്തിൽ കൊച്ചിയിലാണ് കമ്പനി ആസ്ഥാനമുള്ളത്. സ്‌പൈസസ് ബോർഡ് ആക്ടിൽ പ്രതിപാദിച്ചിട്ടുള്ള 52 ഇനം സുഗന്ധവ്യജ്ഞനങ്ങളുടെ ഉൽപാദനം, വിപണനം എന്നിവ പരിപോഷിപ്പിക്കലാണ് കമ്പനിയുടെ കർത്തവ്യം.

Read more: കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ സ്ഥിര ജോലി; യോ​ഗ്യതയും, എക്സ്പീരിയൻസും ഒരു പ്രശ്നമേയല്ല

Head Office Address, Spices Board, Sugandha Bhavan, N.H. By Pass, P.B. No.2277, Palarivattom. P.O., COCHIN – 682025, Tele: 04842333610 to 616, 2347965, Fax : 0484 – 2341935

ഇത്തവണ കൊച്ചിയിലെ ഹെഡ് ഓഫീസിലേക്കാണ് അസിസ്റ്റന്റുമാരെ നിയമിക്കുന്നത്. ഒഴിവുകളും, ശമ്പള നിരക്കും അറിയാം. 

PostvacancySalary
ഓഫീസ് അസിസ്റ്റന്റ്0325,000

Selection Process

അപേക്ഷകരിൽ നിന്ന് യോഗ്യരായവരെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ശേഷം ഇവരെ എഴുത്ത് പരീക്ഷക്കോ, ഇന്റർവ്യൂവിനോ വിളിപ്പിക്കും. തുടർന്ന് മികച്ച പ്രകടനം നടത്തുന്നവരെ ഉൾപ്പെടുത്തി അന്തിമ ലിസ്റ്റ് പുറത്തിറക്കും. അതിൽ നിന്ന് നിയമനം നടത്തും.

ആളുകളുടെ എണ്ണത്തിന് അനുസരിച്ച് പരീക്ഷയോ, അഭിമുഖമോ നടത്തുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ കമ്പനി വെബ്‌സൈറ്റിൽ അറിയിക്കും. പുറമെ അപേക്ഷകർക്ക് ഇമെയിൽ/ ഫോൺ മുഖേന സന്ദേശം അയക്കുകയും ചെയ്യും.

Important Dates

Starting Date Of online Application: April 11, 2025
Last Date Of Online Application: May 02, 2025

ആർക്കൊക്കെ അപേക്ഷിക്കാം ? Eligibility Criteria

  • Age: 40 വയസിൽ താഴെ പ്രായമുള്ളവരായിരിക്കണം.
  • Education: ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി വിജയിച്ചവർ.
  • Experience: ഏതെങ്കിലും സ്ഥാപനങ്ങളിലെ 3 വർഷത്തെ ജോലി പരിചയം.

കാലാവധി |

തുടക്കത്തിൽ 1 വർഷത്തേക്കാണ് ജോലിയുടെ കാലാവധി തീരുമാനിച്ചിട്ടുള്ളത്. എന്നാൽ ഇത് നീട്ടി ലഭിക്കാനുള്ള അവസരവുമുണ്ടായിരിക്കും. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 9 മുതൽ 5.30 വരെയാണ് ജോലി സമയം നിശ്ചയിച്ചിട്ടുള്ളത്. നിയമാനുസൃത ലീവുകളും ലഭിക്കും.

അപേക്ഷിക്കേണ്ട വിധം ? How to Apply

മേൽപറഞ്ഞ യോഗ്യതയുള്ളവർ സ്‌പൈസസ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി മെയ് 02ന് മുൻപ് അപേക്ഷകൾ നൽകണം. നേരിട്ടുള്ള അപേക്ഷ ലിങ്കും, നോട്ടിഫിക്കേഷൻ ലിങ്കും ചുവടെ നൽകുന്നു.

Steps:-

  • ഹോം പേജിൽ നിന്ന് Notification- Opportunities സെലക്ട് ചെയ്യുക
  • ഓഫീസ് അസിസ്റ്റന്റ് നോട്ടിഫിക്കേഷൻ തുറന്ന് വായിച്ച് നോക്കുക.
  • ചുവടെ നൽകിയ അപേക്ഷ ലിങ്ക് തുറക്കുക.
  • ഇമെയിൽ അഡ്രസ് നൽകി ഒടിപി നൽകുക.
  • അപേക്ഷ വിവരങ്ങൾ പൂരിപ്പിക്കുക.
  • സബ്മിറ്റ് ചെയ്ത് അപേക്ഷ പൂർത്തിയാക്കുക.
Spices Board Office Assistant Job Notification
Spices Board Office Assistant Application Link
Spices Board Official Website
Last Date for Online Application: 02/05/2025

Content Highlight: The Indian Spices Board has announced its latest Office Assistant Recruitment 2025 at the Kochi headquarters. Qualification required: Degree. Apply before May 2, 2025. Check the official notification, direct application link, eligibility criteria, age limit, and last date here.

Spices Board Office Assistant Job 2025 in Kochi Head Office

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *