
സ്‌പൈസസ് ബോര്‍ഡിന്റെ കൊച്ചി ആസ്ഥാനത്ത് ജോലിയൊഴിവുകള്‍- Spices Board Executive Job Recruitment
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സ്‌പൈസസ് ബോര്‍ഡില്‍ കരാര്‍ വ്യവസ്ഥയില്‍ എക്‌സിക്യൂട്ടീവ് (ഡെവലപ്‌മെന്റ്) പോസ്റ്റിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. സ്‌പൈസസ് ബോര്‍ഡിന്റെ കേരളത്തിലെ ആസ്ഥാന ഓഫീസിലേക്കും, തമിഴ്‌നാട്, ഹിമാചല്‍, സിക്കിം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്കുമായാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തുടക്കത്തില്‍ ഒരു വര്‍ഷത്തേക്കുള്ള നിയമനമാണ് നടക്കുന്നത്. വിശദമായ യോഗ്യത വിവരങ്ങള്‍ ചുവടെ നല്‍കുന്നു. അപേക്ഷകള്‍ ഏപ്രില്‍ 7ന് മുന്‍പായി ഇമെയില്‍ മുഖേന അയക്കണം. (Spices Board Executive Job Recruitment 2025 notification)
Company | Spices Board |
Post | Executive (Development) |
Notification No | 09/2025 |
Total Vacancy | 06 |
Job Type | കരാർ നിയമനം |
Job Location | Kerala, Tamil Nadu, Sikkim, Himachal Pradesh, West Bengal |
Last Date Of Application | April 7 |
Website | https://www.indianspices.com/index.html |
‘എക്‌സിക്യൂട്ടീവ് പോസ്റ്റില്‍ ഒരു വര്‍ഷത്തേക്കാണ് കരാര്‍ നിയമനം. മികവിന്റെ അടിസ്ഥാനത്തില്‍ ഇത് നീട്ടി നല്‍കാനുള്ള പൂര്‍ണ അധികാരം കമ്പനിക്കുണ്ട്.’
Post Vacancies
Place | Vacancy |
കേരള (കൊച്ചി) | 02 |
തമിഴ്‌നാട് (ബോധിനായ്കനൂര്‍) | 01 |
ഹിമാചല്‍ പ്രദേശ് (ഉന) | 01 |
സിക്കിം (മന്‍ഗന്‍) | 01 |
പശ്ചിമ ബംഗാള്‍ (സുഖിയ പൊഖാരി) | 01 |
കമ്പനിയെ കുറിച്ച് | Company Details
ഇന്ത്യന്‍ സുഗന്ധ വ്യഞ്ജനങ്ങളെ ആഗോള തലത്തില്‍ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര വാണിജ്യ മന്ത്രാലയം തുടങ്ങിയ സഹസ്ഥാപനമാണ് സ്‌പൈസസ് ബോര്‍ഡ്. ആഗോള കയറ്റുമതി- ഇറക്കുമതി വ്യവസായവുമായി കമ്പനി നേരിട്ട് ഇടപാടുകള്‍ നടത്തുന്നു. 1986ലാണ് കമ്പനി സ്ഥാപിതമായത്. കേരളത്തില്‍ കൊച്ചിയിലാണ് കമ്പനി ആസ്ഥാനമുള്ളത്. സ്‌പൈസസ് ബോര്‍ഡ് ആക്ടില്‍ പ്രതിപാദിച്ചിട്ടുള്ള 52 ഇനം സുഗന്ധവ്യജ്ഞനങ്ങളുടെ ഉല്‍പാദനം, വിപണനം എന്നിവ പരിപോഷിപ്പിക്കലാണ് കമ്പനിയുടെ കര്‍ത്തവ്യം.
Head Office Address, Spices Board, Sugandha Bhavan, N.H. By Pass, P.B. No.2277, Palarivattom. P.O., COCHIN – 682025, Tele: 04842333610 to 616, 2347965, Fax : 0484 – 2341935
ആര്‍ക്കൊക്കെ അപേക്ഷിക്കാം? Qualification
പ്രായം: 40 വയസിന് ചുവടെ പ്രായമുള്ളവരായിരിക്കണം.
യോഗ്യത: ബി.എസ്.സി (അഗ്രി/ ഹോര്‍ട്ടികള്‍ച്ചര്‍/ഫോറസ്ട്രി) റെഗുലര്‍ ബിരുദം. OR എംഎസ് സി ബോട്ടണി (ജനറല്‍/ സ്‌പെഷ്യലൈസേഷന്‍) റെഗുലര്‍ ബിരുദം.
Experience: അഗ്രി/ ഹോര്‍ട്ടി മേഖലയിലോ അല്ലെങ്കില്‍ സ്‌പൈസസുമായി ബന്ധപ്പെട്ട മേഖലകളിലോ പഠനം/ പരിചയം ഉള്ളവരായിരിക്കണം.
Read more: Etihad Airways Cabin Crew Recruitment ; എത്തിഹാദ് എയര്‍വേസില്‍ കാബിന്‍ ക്രൂ റിക്രൂട്ട്‌മെന്റ് |
ശമ്പളം| Salary
ജോലി ലഭിച്ചാല്‍ ആദ്യവര്‍ഷം 30,000 രൂപ പ്രതിമാസം നിങ്ങള്‍ക്ക് ശമ്പളമായി ലഭിക്കും. തുടര്‍ന്നുള്ള വര്‍ഷത്തില്‍ 35,000/month രൂപയും ലഭിക്കും.
സെലക്ഷന്‍| Selection Process
അപേക്ഷകരില്‍ നിന്ന് എഴുത്ത് പരീക്ഷയോ, ഇന്‍ര്‍വ്യൂവോ നടത്തിയാണ് തിരഞ്ഞെടുക്കുക. ഇന്റര്‍വ്യൂ അതത് സ്‌പൈസസ് ബോര്‍ഡ് കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. തീയതിയും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കും. ഇന്റര്‍വ്യൂവില്‍ വിജയിക്കുന്നവര്‍ക്കായി രണ്ട് വര്‍ഷ സാധുതയുള്ള ഫൈനല്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഓരോ സ്ഥാപനത്തിലേക്കും പ്രത്യേക ലിസ്റ്റാണ് പുറത്തിറക്കുക. ഇതില്‍ ആദ്യമെത്തുന്നവരെ ഒഴിവുള്ള പോസ്റ്റിലേക്ക് നിയമിക്കും.
അപേക്ഷിക്കേണ്ട വിധം? How to Apply
യോഗ്യരായവര്‍ ചുവടെ നല്‍കിയ അപേക്ഷ ലിങ്കില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക. ശേഷം പൂരിപ്പിച്ച് ആവശ്യമായ യോഗ്യത രേഖകള്‍ ഉള്‍പ്പെടെ സ്‌പൈസ് ബോര്‍ഡിന്റെ ഇമെയില്‍ ഐഡിയിലേക്ക് ഏപ്രില്‍ 7ന് മുന്‍പായി മെയില്‍ ചെയ്യുക. ശേഷം അപേക്ഷയുടെ ഹാര്‍ഡ്‌കോപ്പി കൊച്ചി സ്‌പൈസസ് ബോര്‍ഡ് ഓഫീസിലേക്ക് ഏപ്രില്‍ 14ന് മുന്‍പായി തപാല്‍ മുഖേന അയക്കണം.
വിശദമായ അപേക്ഷ വിവരങ്ങളും, ലിങ്കുകളും ചുവടെ നല്‍കുന്നു. അത് കാണുക.
Application Steps
- സ്‌പൈസസ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
- നോട്ടിഫിക്കേഷന്‍ ബാറില്‍ നിന്ന് Opportunities തിരഞ്ഞെടുക്കുക.
- പുതുതായി വന്ന ഒഴിവുകളില്‍ ENGAGEMENT OF EXECUTIVES (DEVELOPMENT) ON CONTRACT BASIS തിരഞ്ഞെടുക്കുക.
- പുതിയ പേജില്‍ നിന്ന് Click here to download the PDF file തിരഞ്ഞെടുക്കുക.
- വിശദമായ നോട്ടിഫിക്കേഷന്‍ ലഭ്യമാവും. കൃത്യമായി വായിച്ച് മനസിലാക്കുക.
- ശേഷം അതിന് ചുവടെ നല്‍കിയ അപേക്ഷ ഫോം മാതൃക ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കുക.
- ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം hrd.sbker@gov.in എന്ന ഐഡിയിലേക്ക് അയക്കുക.
- നേരിട്ടുള്ള നോട്ടിഫിക്കേഷന്‍ ലിങ്കും, അപേക്ഷ ലിങ്കും പട്ടികയില്‍ നല്‍കുന്നു.
അപേക്ഷ നല്‍കേണ്ട ഫോര്‍മാറ്റ്
അപേക്ഷ ഫോം, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ഐഡി പ്രൂഫ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ (ഉണ്ടെങ്കില്‍), എന്നീ ഓര്‍ഡറില്‍ ഒറ്റ പിഡിഎഫ് ഫയലാക്കിയാണ് അപേക്ഷ നല്‍കേണ്ടത്.
Important Notes: ഏപ്രില്‍ 7ന് മുന്‍പായി ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയെന്ന് സ്‌പൈസസ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌പൈസസ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം പരിഗണിക്കുക. തൊഴില്‍ തട്ടിപ്പില്‍ പെട്ട് പോവരുത്.
Content Highlight: Spices Board latest job recruitment for Executive post’s apply before april 7 official notification and apply link