
കേരള സര്‍ക്കാര്‍ സി മെറ്റില് ഡ്രൈവര്‍; പത്താം ക്ലാസും, ലൈസന്‍സുമുള്ളവര്‍ക്ക് അപേക്ഷിക്കാം
കേരള സര്‍ക്കാരിന് കീഴിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് ടെക്നോളജി (സിമെറ്റ്) ല്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നു. സിമെറ്റിന്റെ മുട്ടത്തറ നഴ്സിങ് കോളജിലാണ് ഒഴിവുള്ളത്. താല്പര്യമുള്ളവര് ചുവടെ നല്‍കിയിരിക്കുന്ന വിശദ വിവരങ്ങള്‍ക്കനുസരിച്ച് മാര്‍ച്ച് 9ന് മുന്‍പായി അപേക്ഷ നല്‍കണം. (simet kerala driver recruitment 2025 application form)
സ്ഥാപനം | State Institute of Medical Education And Technology (SI-MET) |
കാറ്റഗറി നമ്പർ | B/693/2025/SI-MET |
പോസ്റ്റ് | ഡ്രൈവര്‍ |
കാലാവധി | ഒരു വര്‍ഷം |
അപേക്ഷിക്കേണ്ട അവസാന തീയതി | മാര്‍ച്ച് 9 |
വെബ്സെെറ്റ് | https://simet.in/ |
പ്രായപരിധി
40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. * ഒബിസിക്കാര്‍ക്ക് 43 വയസ് വരെയും, എസ്.സി-എസ്.ടിക്കാര്‍ക്ക് 45 വയസ് വരെയും അപേക്ഷിക്കാനാവും.
Post | Age |
ഡ്രൈവര്‍ | 40* |
ശമ്പളം എത്ര?
ജോലി ലഭിച്ചാല്‍ 19,670 രൂപയാണ് നിങ്ങള്‍ക്ക് ശമ്പളമായി ലഭിക്കുക.
Post | Salary |
ഡ്രൈവര്‍ | 19,670 രൂപ |
യോഗ്യത
- പത്താം ക്ലാസ് വിജയിച്ചിരിക്കണം.
- ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് വേണം.
- മോട്ടോര്‍ വാഹന ഡ്രൈവിങ്ങില്‍ 10 വര്‍ഷത്തെ എക്സ്പീരിയന്‍സ്.
അപേക്ഷ ഫീസ്
ജനറല്‍ വിഭാഗക്കാര്‍ 200 രൂപയും, എസ്.സി-എസ്.ടിക്കാര് 100 രൂപയും അപേക്ഷ ഫീസുണ്ട്. സിമെറ്റിന്റെ വെബ്സൈറ്റിലുള്ള SB Collect മുഖേന ഫീസടയ്ക്കാം.
ജനറല്‍ | 200 രൂപ |
എസ്.സി-എസ്.ടി | 100 രൂപ |
Online payment |
അപേക്ഷിക്കേണ്ട വിധം?
മേല്പറഞ്ഞ യോഗ്യതയുള്ളവര്‍ സിമെറ്റ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് തപാല്‍ മുഖേന അയക്കണം. കൂടെ ചുവടെ നല്‍കിയിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ഉള്‍പ്പെടുത്തണം. അപേക്ഷ അയക്കേണ്ട അവസാന തീയതി മാര്‍ച്ച് 9.
- വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍
- എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്
- ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്
- പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്
- ജാതി സര്‍ട്ടിഫിക്കറ്റ് (എസ്.സി-എസ്.ടി)
- നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്
വിലാസം:
ഡയറക്ടര്‍
സി മെറ്റ്, പാറ്റൂര്‍
വഞ്ചിയൂര്‍ പിഒ, തിരുവനന്തപുരം
695035
സംശയങ്ങള്‍ക്ക് 0471 2302400 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ApplY | Click |
Notification | Click |
Last Date | March 9 |
Website | https://simet.in/ |
Content highlight: simet kerala driver recruitment 2025 application form
Read more: ഏഴാം ക്ലാസ് മതി; വനം വകുപ്പിൽ ജോലി നേടാം; 20,000ന് മുകളിൽ ശമ്പളം