sbi po prelims admit card 2025 out; എസ്ബിഐ പ്രൊബേഷണറി ഓഫീസര്‍ പ്രിലിംസ് അഡ്മിറ്റ് കാര്‍ഡ്

എസ്ബിഐ പ്രൊബേഷണറി ഓഫീസര്‍ 2025; പ്രിലിംസ് അഡ്മിറ്റ് കാര്‍ഡ് എത്തി- sbi po prelims admit card 2025 out
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ SBI , പ്രൊബേഷണറി ഓഫീസര്‍ പോസ്റ്റിലേക്കുള്ള പ്രിലിംസ് പരീക്ഷ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. (sbi po prelims admit card 2025 out). 2025 ലെ പ്രൊബേഷണറി ഓഫീസര്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ഥികള്‍ക്ക് ചുവടെ നല്‍കിയിരിക്കുന്ന ലിങ്ക് മുഖേന അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
ഓഫീസര്‍ പ്രിലിംസ് പരീക്ഷകള്‍ മാര്‍ച്ച് 8,16, 24 തീയതികളിലായാണ് നടക്കുക. ഉദ്യോഗാര്‍ഥികളുടെ പേര്, റോള്‍ നമ്പര്‍, ജനന തീയതി, പാസ് വേര്‍ഡ്, പരീക്ഷ കേന്ദ്രം, പരീക്ഷ സമയം, തീയതി, റിപ്പോര്‍ട്ടിങ് ടൈം എന്നിവ അഡ്മിറ്റ് കാര്‍ഡ് നോക്കി മനസിലാക്കാം.
എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
- എസ്.ബി.ഐ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
- SBI PO prelims Admit എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
- തുടര്‍ന്ന് അഡ്മിറ്റ് കാര്‍ഡ് പേജിലേക്ക് എത്തും.
- അവിടെ ആവശ്യമായ വിവരങ്ങള്‍ ചേര്‍ക്കുക.
- അഡ്മിറ്റ് കാര്‍ഡ് പ്രത്യക്ഷമാവും.
- ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.
എസ്.ബി.ഐ പ്രൊബേഷണറി ഓഫീസര്‍ (SBI PO 2025)
ഏകദേശം 600 ലധികം ഒഴിവുകളിലേക്ക് എസ്.ബി.ഐ പ്രൊബേഷണറി ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നത്. ജനറല്‍ കാറ്റഗറിയില്‍ 240, ഒബിസി 158, എസ്.സി 87, എസ്.ടി 57, ഇഡബ്ല്യൂഎസ് 58 എന്നിങ്ങനെയാണ് കാറ്റഗറി തിരിച്ചുള്ള ഒഴിവുകള്‍.
പ്രിലിംസ് പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി മെയിന്‍ എക്‌സാമിന് വിളിക്കും. ശേഷം അഭിമുഖവും നടത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കുക. അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ചുവെടയുള്ള പട്ടിക സന്ദര്‍ശിക്കുക.