India Job Latest PSC/SSC

റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്; 9000 ഒഴിവുകൾ- RRB Assistant Loco Pilot Recruitment 2025

  • March 27, 2025
  • 1 min read
റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്; 9000 ഒഴിവുകൾ- RRB Assistant Loco Pilot Recruitment 2025

കാത്തിരിപ്പിന് വിരാമം; റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്; 9000 ഒഴിവുകൾ | ​RRB Assistant Loco Pilot Recruitment 2025

സര്‍ക്കാര്‍ ജോലി ഉദ്യോഗാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന റെയില്‍വേ ജോലിയെത്തി. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (RRB) 2025 ലെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (Assistant Loco Pilot- ALP) നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ റെയില്‍വേ ഡിവിഷനുകളിലായി 9,970 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏപ്രില്‍ 10 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങും. കഴിഞ്ഞ വര്‍ഷം ലോക്കോ പൈലറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ ഇത്തവണത്തെ ചാന്‍സ് കളയരുത്. വിശദ വിവരങ്ങള്‍ ചുവടെ നല്‍കുന്നു. (RRB Assistant Loco Pilot Recruitment 2025)

CompanyRailway Recruitment Board (RRB)
PostAssistant Loco Pilot- ALP
Notification NoCEN No. 1/2025
Total Vacancy9970
Job TypePermanent , Full time
Job LocationVarious Railway Zones In India
Opening Date Of Online Application10/April/2025
Closing Date Of Online Application09/May/2025
Websitehttps://indianrailways.gov.in/

റെയില്‍വേ സോണുകളും ഒഴിവുകളും | Zonal Vacancies

Railway Regions NO. of Vacancies
സെന്‍ട്രല്‍ റെയില്‍വേ 376
ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ 700
ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 1461
ഈസ്റ്റേണ്‍ റെയില്‍വേ 768
നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ 508
നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ 100
നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ 125
നോര്‍ത്തേണ്‍ റെയില്‍വേ 521
നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ 679
സൗത്ത് സെന്‍ട്രല്‍ റെയില്‍വേ 989
സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ 568
സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ 796
സതേണ്‍ റെയില്‍വേ 510
വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ 759
വെസ്റ്റേണ്‍ റെയില്‍വേ885
മെട്രോ റെയില്‍വേ കൊല്‍ക്കത്ത 225
ആകെ9970

സെലക്ഷന്‍ | Selection Process And Exam Pattern

വിവിധ ഘട്ടങ്ങളിലായി യോഗ്യത പരീക്ഷകള്‍ നടക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (CBT 1) ആണ് ആദ്യ ഘട്ടം. ഇതില്‍ വിജയിക്കുന്നവര്‍ക്ക് രണ്ടാം ഘട്ട കമ്പ്യൂട്ടര്‍ പരീക്ഷ (CBT 2) നടത്തും. ശേഷം കമ്പ്യൂട്ടര്‍ ബേസ്ഡ് ആപ്റ്റിറ്റിയൂട് ടെസ്റ്റ് (CBAT) നടക്കും. തുടര്‍ന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെ സര്‍ട്ടിഫിക്കറ്റ് പരിശോധനയും, മെഡിക്കല്‍ ടെസ്റ്റും നടത്തും.

  • Exam CBT 1 : 75 ചോദ്യങ്ങള്‍. ഗണിതം, ജനറല്‍ ഇന്റലിജന്‍സ്, റീസണിങ്, ജനറല്‍ സയന്‍സ്, ജനറല്‍ അവൈര്‍നസ് വിഷയങ്ങള്‍ ഉള്‍പ്പെടും.
  • CBT 2: ടെക്‌നിക്കല്‍ നോളജ്, ജനറല്‍ വിഷയങ്ങള്‍ ഉള്‍പ്പെടുന്നു. വിഷദമായ പരീക്ഷ സിലബസ് ആര്‍ആര്‍ബി ഉടന്‍ പുറത്തിറക്കും.
Read Also: Kerala Tourism Department Latest Job Notification

ആര്‍ക്കൊക്കെ അപേക്ഷിക്കാം ? Eligibility Criteria

AGE: 18 വയസ് പൂര്‍ത്തിയാക്കിയ, 30 വയസിന് താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം. എസ്.സി, എസ്.ടി, ഒബിസി, പിഡബ്ല്യൂബിഡി തുടങ്ങി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുകളുണ്ട്.

Qualification: പത്താം ക്ലാസ് വിജയിച്ചവരായിരിക്കണം. ബന്ധപ്പെട്ട ട്രേഡില്‍ ഐടി ഐ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. അല്ലെങ്കില്‍ എഞ്ചിനീയറിങ്ങ് ഫീല്‍ഡില്‍ ഡിപ്ലോമയോ, ഡിഗ്രിയോ ഉണ്ടായിരിക്കണം.

അപേക്ഷ ഫീസ് എത്ര? | Application fee Details

ജനറല്‍, ഒബിസി 500 rs
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വിമുക്ത ഭടന്‍മാര്‍250 rs

അപേക്ഷിക്കേണ്ട വിധം? How to apply

നിലവില്‍ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട പത്ര പരസ്യമാണ് ആര്‍ആര്‍ബി പുറത്തിറക്കിയത്. വിശദമായ നോട്ടിഫിക്കേഷന്‍ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കും. ഓണ്‍ലൈന്‍ അപേക്ഷ പോര്‍ട്ടല്‍ ഏപ്രില്‍ 10 മുതലാണ് ആരംഭിക്കുക. അപേക്ഷകള്‍ മെയ് 9 വരെ അയക്കാനാവും.

  • ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.indianrailways.gov.in
  • ഏപ്രില്‍ 10ന് അപേക്ഷ പോര്‍ട്ടല്‍ തുറക്കും.
  • ആദ്യമായാണ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്ത് അക്കൗണ്ട് തുറക്കുക.
  • ലോക്കോ പൈലറ്റ് ആപ്ലിക്കേഷന്‍ തുറന്ന്, ആവശ്യമായ വിവരങ്ങള്‍ നല്‍കുക.
  • അപേക്ഷ ഫീസ് അടയ്ക്കുക.
  • കണ്‍ഫര്‍മേഷന്‍ നല്‍കി അപേക്ഷ സബ്മിറ്റ് ചെയ്യുക.
  • അപേക്ഷയുടെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.
RRB Official Website link
Indian Railway Official Website Link
Opening Date Of Online Application: 10/April/2025
Last Date of Application: 09/May/2025

Content Highlight: The Railway Recruitment Board (RRB) has officially announced the Assistant Loco Pilot Recruitment 2025 Notification, with 9,970 vacancies across various railway zones in India. Check the eligibility details and application link here.

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *