Education Latest

NTA CUET UG 2025 Registration open; സിയുഇടി യുജി 2025 ഇപ്പോള്‍ അപേക്ഷിക്കാം

  • March 2, 2025
  • 1 min read
NTA CUET UG 2025 Registration open; സിയുഇടി യുജി 2025 ഇപ്പോള്‍ അപേക്ഷിക്കാം

സിയുഇടി യുജി 2025 ഇപ്പോള്‍ അപേക്ഷിക്കാം- nta cuet ug 2025 Registration open

ഈ വര്‍ഷത്തെ സിയുഇടി യുജി പരീക്ഷക്ക് അപേക്ഷിക്കാനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇപ്പോള്‍ മുതല്‍ അപേക്ഷിക്കാം. മാര്‍ച്ച് 22നുള്ളില്‍ അപേക്ഷ പൂര്‍ത്തിയാക്കണം. (nta cuet ug 2025 exam registration window open direct link)

കേന്ദ്ര സര്‍ക്കാര്‍ സര്‍വകലാശാലകള്‍, രാജ്യത്തെ പ്രധാനമായ കോളജുകള്‍ എന്നിവിടങ്ങൡലേക്ക് ഡിഗ്രി പ്രവേശനം നേടുന്നതിന് വേണ്ടി എന്‍.ടി.എ നടത്തുന്ന പൊതു പ്രവേശന പരീക്ഷയാണ് സിയുഇടി. അഥവാ Common University Entrance Test- Under Graduate 2025. കമ്പ്യൂട്ടര്‍ ബേസ്ഡ് എന്‍ട്രന്‍സ് പരീക്ഷ മെയ് 8 മുതല്‍ ജൂണ്‍ 1 നുള്ളില്‍ നടത്താനാണ് എന്‍ടിഎ (നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി) തീരുമാനിച്ചിട്ടുള്ളത്. പേപ്പറുകള്‍ ഉള്‍പ്പെടുന്ന വിശദമായ പരീക്ഷ വിജ്ഞാപനം പിന്നീട് പുറത്തിറക്കും.

ഓര്‍മിക്കേണ്ട ദിനങ്ങള്‍?

Online Application Starts From March 1
Last date of online submission March 23
Last Date for fee payment March 23
Correction window will open from March 24- March 26
Exam Date May 8- June 1

അപേക്ഷിക്കേണ്ട വിധം?

  • എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  • Candidate Activity ടാബിലുള്ള രജിസ്‌ട്രേഷന്‍ ലിങ്ക് ക്ലിക് ചെയ്യുക.
  • രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുക.
  • അപേക്ഷ ഫോം പൂരിപ്പിക്കുക.
  • ആവശ്യമായ രേഖകള്‍ സ്‌കാന്‍ ചെയ്ത് നല്‍കുക
  • അപേക്ഷ ഫീസ് അടയ്ക്കുക.
  • സബ്മിറ്റ് ഓപ്ഷന്‍ ക്ലിക് ചെയ്ത് കണ്‍ഫര്‍മേഷന്‍ കൊടുക്കുക.
  • ഭാവി ആവശ്യങ്ങള്‍ക്കായി അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
  • നേരിട്ട് അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ നല്‍കുന്നു.
cuet ug 2025 application linkclick

read more: sbi po prelims admit card 2025 out; എസ്ബിഐ പ്രൊബേഷണറി ഓഫീസര്‍ പ്രിലിംസ് അഡ്മിറ്റ് കാര്‍ഡ്

Content Highlight: nta cuet ug 2025 exam window open direct link to apply and exam date

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *