Education Latest

NEET MDS 2025 Admit Card Out | നീറ്റ് എംഡിഎസ് 2025; അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

  • April 15, 2025
  • 1 min read
NEET MDS 2025 Admit Card Out | നീറ്റ് എംഡിഎസ് 2025; അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

2025 ലെ നീറ്റ് എംഡിഎസ് (National Eligibility-cum-Entrance Test For Master Of Dental Surgery (NEET MDS 2024) അഡ്മിറ്റ് കാര്‍ഡ് ഏപ്രില്‍ 15ന് പ്രസിദ്ധീകരിക്കും. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേന്‍ ഇന്‍ മെഡിക്കല്‍ സയന്‍സ് (NBEMS) ആണ് പരീക്ഷ നടത്തുക. ഏപ്രില്‍ 19നാണ് പരീക്ഷ നടക്കുക. പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് natboard.edu.in എന്ന സൈറ്റ് സന്ദര്‍ശിച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. (NEET MDS 2025 Admit Card Out Check Direct Download Link Here)

ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ചാണ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. പരീക്ഷ സെന്ററുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ വിദ്യാര്‍ഥികളെ നേരത്തെ എസ്എംഎസ്, ഇമെയില്‍ മുഖേന അറിയിച്ചിട്ടുണ്ട്.

ഘട്ടങ്ങള്‍ | How to Download Admit Card

  • ഔദ്യോഗിക വെബ്‌സൈറ്റായ natboard.edu.in സന്ദര്‍ശിക്കുക.
  • ഹോം പേജില്‍ നിന്ന് എക്‌സാമിനേഷന്‍ ലിങ്കില്‍ കയറി ‘Neet MDS’ തിരഞ്ഞെടുക്കുക.
  • ‘Click Here to Download Your Admit Card’ ല്‍ ക്ലിക് ചെയ്യുക.
  • യൂസര്‍ ഐഡിയും, പാസ് വേര്‍ഡും നല്‍കി ലോഗിന്‍ ചെയ്യുക
  • അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.

What is NEET MDS 2025

നാഷണല്‍ മെഡിക്കല്‍ സയന്‍സ് ബോര്‍ഡ് ഓരോ വര്‍ഷവും, നടത്തുന്ന പ്രവേശന പരീക്ഷയാണ് നീറ്റ് എംഡിഎസ്. അഥവാ National Eligibility cum Entrance Test for Master of Dental Surgery (NEET MDS).രാജ്യത്തെ പ്രധാന ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഡെന്റല്‍ കോഴ്‌സ് പഠിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നതിനാണ് പരീക്ഷ നടത്തുന്നത്.

NEET MDS 2025, EXAM DETAILS

ഈ വര്‍ഷത്തെ നീറ്റ് എംഡിഎസ് പരീക്ഷ ജനുവരി 31ന് നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് അത് ഏപ്രില്‍ 19ലേക്ക് നീട്ടുകയായിരുന്നു. കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള CBT രീതിയിലാണ് പരീക്ഷ നടക്കുക. മൂന്ന് മണിക്കൂറായിരിക്കും പരീക്ഷയുടെ ദൈര്‍ഘ്യം. ഏപ്രില്‍ 19ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പരീക്ഷ സമയം.

NEET MDS 2025 Syllabus Details

Part A:-

  • General anatomy including embryology and histology
  • General human physiology and biochemistry
  • Dental anatomy, embryology, and oral histology
  • General pathology and microbiology
  • General and dental pharmacology, and therapeutics
  • General medicine
  • General surgery

Part B:-

  • Dental materials
  • Oral pathology and oral microbiology
  • Oral medicine and radiology
  • Pedodontics and preventive dentistry
  • Orthodontics and dentofacial orthopaedics
  • Periodontology
  • Prosthodontics and crown and bridge
  • Conservative dentistry and endodontics
  • Oral and maxillofacial surgery
  • Public health dentistry

NEET MDS 2025 Admit Card Out

Read more: SBI PO Prelims 2025 Exam Result Out | Check Official Result Link and Further Details Here
Read more: JEE Main 2025 Session 2 Admit Card Released – Check Direct Download Link Here

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *