
ജെഇഇ മെയിന്‍ സെഷന് 2 പരീക്ഷ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു; അഡ്മിറ്റ് കാർഡ് ഉടൻ
ഏപ്രില്‍ 2ന് തുടങ്ങുന്ന ജെഇഇ മെയിൻസ് സെഷൻ 2 പരീക്ഷകളുടെ പരീക്ഷ കേന്ദ്രങ്ങളുടെ വിവരങ്ങൾ എൻടിഎ പ്രസിദ്ധീകരിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്സെെറ്റ് സന്ദർശിച്ച് നിങ്ങൾക്ക് പരീക്ഷ കേന്ദ്രങ്ങൾ സംബന്ധിച്ച് വിവരങ്ങളടങ്ങിയ ഇന്റിമേഷൻ സിറ്റി സ്ലിപ്പ് ഡൗൺലോഡ് ചെയ്യാം. (JEE Main 2025 Session 2 Advance City Intimation Out)
Read now: JEE Main 2025 Session 2 Admit Card Released – Check Direct Download Link Here
എല്ലാ തവണത്തെയും പോലെ ഇത്തവണയും പരീക്ഷയ്ക്ക് 10 ദിവസം മുൻപ് തന്നെ എൻടിഎ ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറിക്കിയിട്ടുണ്ട്. എഞ്ചിനീയറിങ് പൊതു പ്രവേശന പരീക്ഷയായ ജെഇഇ (JOINT ENTRANCE EXAMINATION – 2025) മെയിന്‍ സെഷന് II ഏപ്രിൽ 2 മുതലാണ് ആരംഭിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് പരീക്ഷ കേന്ദ്രങ്ങൾ അറിയാം.
സിറ്റി ഇന്റിമേഷന്‍ സ്ലിപ് ഡൗണ്‍ലോഡ് ചെയ്യേണ്ട വിധം ?
- NTA യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. (jeemain.nta.nic.in)
- കാൻഡിഡേറ്റ് ആക്ടിവിറ്റിയിൽ നിന്ന് Advance City Intimation for JEE 2025 Session-2 തിരഞ്ഞെടുക്കുക.
- ലോഗിന്‍ വിവരങ്ങള്‍ നല്കി സബ്മിറ്റ് ചെയ്യുക.
- പരീക്ഷ കേന്ദ്രത്തിന്റെ വിവരങ്ങളടങ്ങിയ സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രത്യക്ഷമാവും.
- വിവരങ്ങള്‍ വായിച്ച് മനസിലാക്കിയതിന് ശേഷം പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
Jee Main City Intimation Download link | Click |
Official Website | jeemain.nta.nic.in |
അഡ്മിറ്റ് കാർഡ് എപ്പോള്‍ ?
പരീക്ഷ കേന്ദ്രങ്ങൾ സംബന്ധിച്ച നോട്ടിഫിക്കേഷൻ പുറത്തിറക്കിയതിന് പിന്നാലെ അഡ്മിറ്റ് കാർഡും ഉടൻ തന്നെ എൻടിഎ പ്രസിദ്ധീകരിക്കും. സാധാരണ ഗതിയിൽ പരീക്ഷയ്ക്ക് മൂന്ന് ദിവസം മുൻപാണ് അഡ്മിറ്റ് കാർഡ് പുറത്തിറക്കുക.
- ജെഇഇ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ട വിധം ? (പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രം)
- എന്‍ടിഎയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. (jeemain.nta.nic.in)
- ഹോം പേജില്‍ നിന്ന് ‘JEE Mains 2025 Session 2 admit card’ തിരഞ്ഞെടുക്കുക.
- പുതിയ പേജ് തുറക്കും
- ലോഗിന്‍ വിവരങ്ങള്‍ നല്കി സബ്മിറ്റ് ചെയ്യുക.
- അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.
ജെഇഇ 2025 പരീക്ഷ ടൈംടേബിള്‍
Date Of Exam | Paper | Shift |
April 2, 3, 4, 7, | Paper 1 (BE/ BTech) | First shift ( 9 AM to 12 Noon) and Second Shift (3 PM to 6 Pm) |
April 8 | Paper 1 (BE/ B Tech) | Second Shift (3 PM to 6 PM) |
April 9 | Paper 2 A (B Arch), Paper 2 B (B.Planning) Paper 2 A & 2 B (B. Arch & B Planning both) | First Shift (09.00 AM to 12.00 Noon) First Shift (09.00 AM to 12.30 Noon) |
ജെഇഇ 2025 പരീക്ഷ
രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ് സ്ഥാപനങ്ങളായ ഐഐടി, എന്‍ ഐടികളടക്കമുള്ള എഞ്ചിനീയറിങ് കോളജുകളിലേക്ക് പ്രവേശനം നേടുന്നതിനായുള്ള പൊതു പ്രവേശന പരീക്ഷയാണ് ജോയിന്റ് എന്‍ട്രന്‍സ് എക്സാം (JEE). 2025 ലെ പരീക്ഷ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ജനുവരിയില്‍ ആദ്യ സെഷന് കഴിഞ്ഞു. 13,11,544 വിദ്യാര്‍ഥികളാണ് ഇന്ത്യയൊട്ടാകെ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു.