India Job Latest

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പ്ലസ് ടു കഴിഞ്ഞവർക്ക് അവസരം; നിരവധി ഒഴിവുകൾ- NSD Job Recruitment 2025

  • April 18, 2025
  • 1 min read
നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പ്ലസ് ടു കഴിഞ്ഞവർക്ക് അവസരം; നിരവധി ഒഴിവുകൾ- NSD Job Recruitment 2025

കേന്ദ്ര സര്‍ക്കാര്‍ ഓട്ടോണമസ് സ്ഥാപനമായ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ക്ലര്‍ക്ക് മുതല്‍ രജിസ്ട്രാര്‍ വരെയുള്ള പോസ്ര്റ്റുകളില്‍ നിയമനം നടക്കുന്നു. പ്ലസ് ടു മുതല്‍ യോഗ്യതയുള്ളവര്‍ക്കായി 11 ഒഴിവുകളാണ് വന്നിട്ടുള്ളത്. യോഗ്യരായവര്‍ക്ക് ലക്ഷങ്ങള്‍ വരെ ശമ്പളം ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ സ്ഥിര ജോലി സ്വപ്‌നം കാണുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കരുത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ 28. വിശദ വിവരങ്ങളും, അപേക്ഷ ലിങ്കും ചുവടെ നല്‍കുന്നു. (NSD Job Recruitment 2025 Direct Apply Link)

Companyനാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ
Official Websitehttps://nsd.gov.in/delhi/
Postലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്
അക്കൗണ്ട്‌സ് ഓഫീസര്‍
അസിസ്റ്റന്റ് രജിസ്ട്രാര്‍
അസിസ്റ്റന്റ് ലൈറ്റ് ആന്റ് സൗണ്ട് ടെക്‌നീഷ്യന്‍
അസിസ്റ്റന്റ് വാര്‍ഡ്‌റോബ് സൂപ്പര്‍വൈസര്‍
Notification NO
Total Vacancy11
Job TypeRegular / സ്ഥിരനിയമനം
Job LocationNEW DELHI
Mode of ApplicationOnline
Important Dates
Starting Date Of online Application:
Last Date Of Online Application:28-04-2025.

സ്ഥാപനത്തെ കുറിച്ചറിയാം | Company Details

കേന്ദ്ര സര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ ന്യൂഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന തിയേറ്റര്‍ ട്രെയിനിങ് സ്ഥാപനമാണ് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ. 1959ല്‍ സംഗീത നാടക അക്കാദമിയുടെ കീഴിലായിരുന്ന സ്ഥാപനം 1975 ല്‍ സ്വതന്ത്ര സ്ഥാപനമായി മാറി. Address: Bahawalpur House, 1, Bhagwan Das Rd, opposite PNB Bank, Bhagwan Das Lane, Mandi House, New Delhi, Delhi 110001

പുതുതായി അഞ്ച് പോസ്റ്റുകളിലേക്കാണ് സ്ഥാപനം റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ഓരോ പോസ്റ്റിലേക്കുമുള്ള ഒഴിവുകളും, ശമ്പളം, യോഗ്യത എന്നീ വിവരങ്ങള്‍ ചുവടെ നല്‍കുന്നു.

PostVacancySalary
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്0619,900 – 63,200
അക്കൗണ്ട്‌സ് ഓഫീസര്‍0147,600 – 1,51,100
അസിസ്റ്റന്റ് രജിസ്ട്രാര്‍0244,900 – 1,42,400
അസിസ്റ്റന്റ് ലൈറ്റ് ആന്റ് സൗണ്ട് ടെക്‌നീഷ്യന്‍0135,400 – 1,12,400
അസിസ്റ്റന്റ് വാര്‍ഡ്‌റോബ് സൂപ്പര്‍വൈസര്‍0135,400 – 1,12,400

ആര്‍ക്കൊക്കെ അപേക്ഷിക്കാം ?

ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്

  • Age: 18 – 28 വരെ.
  • Education: പ്ലസ് ടു വിജയം/ തത്തുല്യം.
    ഇംഗ്ലീഷ് അല്ലെങ്കില്‍ ഹിന്ദി ടൈപ്പിങ് അറിയണം.

അസിസ്റ്റന്റ് വാര്‍ഡ്‌റോബ് സൂപ്പര്‍വൈസര്‍

  • Age: 30 വയസ് വരെ.
  • Education: പ്ലസ് ടു വിജയം/ തത്തുല്യം.
    കട്ടിങ്/ ടൈലറിങ് എന്നീ കോഴ്‌സുകളില്‍ ഡിപ്ലോമ.
  • Experience: 2 വര്‍ഷത്തെ ജോലിപരിചയം.

അസിസ്റ്റന്റ് ലൈറ്റ് & സൗണ്ട് ടെക്‌നീഷ്യന്‍

  • Age: 30 വയസ് വരെ.
  • Education: പ്ലസ് ടു വിജയം/ തത്തുല്യം.
    ഇലക്ട്രിക്കല്‍ ഡിപ്ലോമ അല്ലെങ്കില്‍ സൗണ്ട് ടെക്‌നോളജിയില്‍ ഡിപ്ലോമയോ, ഡിഗ്രിയോ നേടണം.
  • Experience: ലൈറ്റ് സൗണ്ട് മേഖലയില്‍ അഞ്ച് വര്‍ഷത്തെ പരിചയം.

IMPOPRTANT :-
അസിസ്റ്റന്റ് രജിസ്ട്രാര്‍, അക്കൗണ്ട്‌സ് ഓഫീസര്‍ പോസ്റ്റുകളില്‍ ഡെപ്യൂട്ടേഷന്‍ നിയമനമാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ക്ക് ചുവടെ നല്‍കിയ നോട്ടിഫിക്കേഷന്‍ കാണുക. അതുപോലെ എസ്.സി,എസ്.ടി, ഒബിസി, ഭിന്നശേഷി വിഭാ​ഗക്കാർക്ക് നിയമാനുസൃത വയസിളവും അനുവദിക്കും.

Read More: ഡിഗ്രിക്കാർക്ക് സ്‌പൈസസ് ബോർഡിൽ വീണ്ടും അവസരം; കൊച്ചിയിൽ അസിസ്റ്റന്റാവാം
Read more: കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ സ്ഥിര ജോലി; യോ​ഗ്യതയും, എക്സ്പീരിയൻസും ഒരു പ്രശ്നമേയല്ല

Selection Process

അപേക്ഷ അയക്കുന്നവരില്‍ നിന്ന് യോഗ്യരായവരെ എഴുത്ത് പരീക്ഷ അല്ലെങ്കില്‍ അഭിമുഖത്തിന് വിളിപ്പിക്കും. അതിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ശേഷം നിയമനം നടത്തും. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അപേക്ഷ അയച്ചവരുടെ ഇമെയിലിലേക്ക് അയക്കുന്നതാണ്. പുറമെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ വെബ്‌സൈറ്റിലുo പ്രസിദ്ധീകരിക്കും.

അപേക്ഷ ഫീ | Fee Details

ജനറല്‍ Rs 500
ഒബിസി- NCL Rs 250
എസ്.സി, എസ്.ടി, വനിതകള്‍, ഭിന്നശേഷി ഫീസില്ല

അപേക്ഷിക്കേണ്ട വിധം ? How to Apply

യോഗ്യരായവര്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ വെബ്‌സൈറ്റായ https://nsd.gov.in സന്ദര്‍ശിച്ച് റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. മറ്റ് മാര്‍ഗങ്ങളിലൂടെയുള്ള അപേക്ഷകള്‍ തള്ളികളയുന്നതാണ്. അതുപോലെ ലാസ്റ്റ് ഡേറ്റിന് ശേഷം നല്‍കുന്ന അപേക്ഷകളും, തെറ്റായ വിവരങ്ങള്‍ നല്‍കുന്ന അപേക്ഷകളും തള്ളി കളയുമെന്ന് സ്ഥാപനം അറിയിച്ചിട്ടുണ്ട്. നേരിട്ടുള്ള അപേക്ഷ ലിങ്ക് ചുവടെ പട്ടികയില്‍ നല്‍കുന്നു. അത് കാണുക.

Steps:-

  • സ്‌കൂള്‍ ഓഫ് ഡ്രാമയുടെ വെബ്‌സൈറ്റ് തുറക്കുക.
  • റിക്രൂട്ട്‌മെന്റ് നോട്ടീസില്‍ നിന്ന്
    https://recruitment.nsd.gov.in/2025/ തിരഞ്ഞെടുക്കുക.
  • നോട്ടിഫിക്കേഷന്‍ വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
  • ഓരോ പോസ്റ്റിനെയും നേരെയുള്ള Apply Online ബട്ടണ്‍ ക്ലിക് ചെയ്ത് അപേക്ഷിക്കാം.
  • ആദ്യമായി സൈറ്റ് തുറക്കുന്നവര്‍ New Registration പൂര്‍ത്തിയാക്കുക.
  • ശേഷം വരുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക.
  • അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
National School Of Drama Recruitment 2025 Official Notification
National School Of Drama Recruitment 2025 Apply Link
National School Of Drama Recruitment 2025 Registration Link
National School Of Drama Official Website
Contact Email : nationalschoolofdrama@gmail.com

NSD Job Recruitment 2025 Direct Apply Link

Content Highlight: National School of Drama (NSD) Latest Job Recruitment 2025 for Lower Division Clerk, Accounts Officer, Assistant Registrar, and Supervisor posts. A total of 11 vacancies are available. Apply before April 28. Check the official notification, age limit, application fee, salary details, qualifications, and direct application link here.









About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *