Job Kerala Latest

നാഷണൽ ആയുഷ് മിഷനിൽ ഓവര്‍സീയര്‍ റിക്രൂട്ട്മെന്റ്; ജില്ലകളിൽ വന്നിട്ടുള്ള ഒഴിവുകളറിയാം- National Ayush Mission Kerala Job

  • May 2, 2025
  • 2 min read
നാഷണൽ ആയുഷ് മിഷനിൽ ഓവര്‍സീയര്‍ റിക്രൂട്ട്മെന്റ്; ജില്ലകളിൽ വന്നിട്ടുള്ള ഒഴിവുകളറിയാം- National Ayush Mission Kerala Job

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക് വന്നിട്ടുള്ള ഓവര്‍സീയര്‍ പോസ്റ്റുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ നടക്കുന്ന നിയമനങ്ങള്‍ക്ക് തപാല്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ മെയ് 15ന് മുന്‍പായി എത്തണം. യോഗ്യത, അപേക്ഷ ഫോം തുടങ്ങി കൂടുതല്‍ വിവരങ്ങള്‍ ചുവടെ നല്‍കുന്നു. (National Ayush Mission Kerala Overseer Job Notification)

Companyനാഷണല്‍ ആയുഷ് മിഷന്
Postഓവര്‍സീയര്‍
Notification NONAM/DPMSU/KNR/46/2025 NAM/DPMSU/TSR/EST-53/2025
NAMNOTIDPMSUIKTM/2A I 2025
Total Vacancy03
Job TypeContract basis
Job Locationകോട്ടയം, കണ്ണൂര്‍, തൃശൂര്‍
Mode of ApplicationBy Post
Last Date For Online Applicationമെയ് 15
Official Websitehttps://www.nam.kerala.gov.in/

നാഷണല്‍ ആയുഷ് മിഷന്‍ | Company Details

കേന്ദ്ര ആയുഷ് മന്ത്രാലയം 2014ലാണ് നാഷണല്‍ ആയുഷ് മിഷന്‍ സ്‌കീം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ആയുഷ് മിഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. കുറഞ്ഞ ചിലവില്‍ മെച്ചപ്പെട്ട ആയുര്‍വേദ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയെന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.

കേരളത്തില്‍ നിലവില്‍ കോട്ടയം, കണ്ണൂര്‍, തൃശൂര്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് മിഷന്‍ കേന്ദങ്ങളിലേക്കാണ് ഓവര്‍സീയര്‍മാരെ നിയമിക്കുന്നത്. ഓരോ ജില്ലയിലെയും, ഒഴിവുകള്‍ ചുവടെ നല്‍കുന്നു.

ജില്ല തിരിച്ചുള്ള ഒഴിവുകള്‍ | Vacancies

DistrictVacancyAge Limit
കോട്ടയം0140 വയസ്
കണ്ണൂര്‍0140 വയസ്
തൃശൂര്‍0140 വയസ്

ശമ്പളം എത്ര ? Salary Details

ജോലി ലഭിച്ചാല്‍ നിങ്ങള്‍ക്ക് 27,500 രൂപ ശമ്പളമായി അനുവദിക്കും.

Important Dates
അപേക്ഷ ആരംഭിക്കുന്ന തീയതി
മെയ് 02
അപേക്ഷ അവസാനിക്കുന്ന തീയതിമെയ് 15, (വെെകീട്ട് 5 മണി)

തെരഞ്ഞെടുപ്പ് | Selection Process

നിലവില്‍ സെലക്ഷന്‍ നടപടികളെ കുറിച്ച് നോട്ടിഫിക്കേഷനില്‍ പ്രതിപാദിച്ചിട്ടില്ല. എങ്കിലും അപേക്ഷ അയക്കുന്നവരുടെ എണ്ണത്തിന് അനുസരിച്ച് പരീക്ഷയോ, ഇന്റര്‍വ്യൂവോ നടത്താന്‍ ആയുഷ് മിഷന് അധികാരമുണ്ട്. അപേക്ഷ സമയത്ത് നിങ്ങള്‍ ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിയമനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നേരിട്ട് അറിയിക്കും.

ആര്‍ക്കൊക്കെ അപേക്ഷിക്കാം ? Qualification

  • Age: 01.05.2025ന് 40 വയസ് കവിയരുത്.
  • Education: ഐടി ഐ OR സിവില്‍ ഡിപ്ലോമ വേണം. കൂടെ ഓട്ടോകാഡ് ഉപയോഗിച്ച് പരിചയവും വേണം.
  • Experience: ബില്‍ഡിങ് പ്രോജക്ട് മേഖലയില്‍ രണ്ട് വര്‍ഷം ജോലി ചെയ്തുള്ള പരിചയം.
  • അതത് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

അപേക്ഷിക്കേണ്ട വിധം? How to Apply

മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ നാഷണല്‍ ആയുഷ് മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കരിയര്‍ പേജില്‍ മുകളിലായി ഓരോ ജില്ലകളിലേക്കുള്ള ഓവര്‍സീയര്‍ നോട്ടിഫിക്കേഷന്‍ നല്‍കിയുണ്ട്. അത് വായിച്ച് തന്നിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് മെയ് 15ന് മുന്‍പായി അതത് ജില്ല കേന്ദ്രങ്ങളിലേക്ക് അപേക്ഷ അയക്കണം.

Steps:-

  • nam.kerala.gov വെബ്‌സൈറ്റ് തുറക്കുക.
  • Career പേജില്‍ നിന്ന് ഓവര്‍സീയര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക.
  • ഏത് ജില്ലകളിലേക്കാണോ അപേക്ഷ അയക്കേണ്ടത് അത് തിരഞ്ഞെടുക്കുക.
  • ചുവടെ നല്‍കിയ അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കുക.
  • തന്നിരിക്കുന്ന അഡ്രസുകളിലേക്ക് പോസ്റ്റ് ചെയ്യുക.
  • കത്തിന് മുകളിലായി Application For The Post Of Overseer എന്ന് രേഖപ്പെടുത്തണം.
  • ഓരോ ജില്ലയിലെയും അപേക്ഷ അയക്കേണ്ട അഡ്രസുകള്‍
കോട്ടയംThe District Programme Manager,
District Programme Management and supporting Unit, National AYUSH Mission,
Vayaskara, Kottayam – 686001.
കണ്ണൂര്‍District Programme Manager
National AYUSH Mission
Civil Station PO, B- Block,
2nd Floor, Kannur: 670002
Mob: 0497-2944145
തൃശൂര്‍Office of the District Programme Manager (DPM),
National AYUSH Mission, Thrissur District
Camp Office: RamaVarma District Ayurveda Hospital Campus, Palace Road,
Patturaikkal, Thrissur PIN: 680 022

അപേക്ഷയോടൊപ്പം ഇനിപറയുന്ന സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ കൂടി അയക്കണം.

  • വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ്
  • പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  • എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്
National Ayush Mission Overseer Kottayam Notification
National Ayush Mission Overseer Kannur Notification
National Ayush Mission Overseer Thrissur Notification
National Ayush Mission Official Website

Content Highlight: National Ayush Mission Overseer Recruitment 2025. Vacancies available in Kottayam, Thrissur, and Kannur District offices. Apply before May 15. Check official notification qualifications, age limit, salary details, and the application form here.

National Ayush Mission Kerala Overseer Job Notification

Read More: സര്‍ക്കാര്‍ സ്ഥാപനത്തില്‍ സെയില്‍സ് ഇന്‍ചാര്‍ജ്; കേരളത്തിലുടനീളം ഒഴിവുകള്‍- CMD Territory Sales In-Charge Job

Read More: Lulu Mall Calicut Job Interview | കോഴിക്കോട് ലുലുവില്‍ ജോലി; സെയില്‍സ്, സൂപ്പര്‍വൈസര്‍, ഹെല്‍പ്പര്‍ തുടങ്ങി നിരവധി ഒഴിവുകള്‍

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *