
നാഷണല്‍ ആയുഷ് മിഷന് കീഴില്‍ പത്താം ക്ലാസുകാര്‍ക്ക് അവസരം; ഇന്റര്‍വ്യൂ മാത്രം-ayush mission kerala job recruitment
എറണാകുളം ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ഭാരതീയ ചികിത്സ വകുപ്പിലേക്കും, ഹോമിയോപ്പതി വകുപ്പിലേക്കും കരാര്‍ ജോലികള്‍ നേടാം. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താല്പര്യമുള്ളവര് ഫെബ്രുവരി 17 മുതല്‍ 19 വരെ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക. (content highlight: national-ayush-mission-kerala-latest-job-for-sslc)
സ്ഥാപനം | എറണാകുളം ജില്ല നാഷണല്‍ ആയുഷ് മിഷന് |
ഒഴിവുകള്‍ | – മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ആയുര്‍കര്‍മ്മ), – അറ്റന്‍ഡര്‍, – തെറാപ്പിസ്റ്റ് (സ്ത്രീ), – തെറാപ്പിസ്റ്റ് (പുരുഷന്), – മള്‍ട്ടി പര്‍പ്പസ് (ഫിസിയോ തെറാപ്പിസ്റ്റ് യൂണിറ്റ്), – മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (NCD) |
ഇന്റർവ്യൂ | ഫെബ്രുവരി 17,18,19 |
പ്രായപരിധി
40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.
യോഗ്യത
Post | Qualification |
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ആയുര്‍കര്‍മ്മ) | എസ്.എസ്.എല്‍.സി വിജയം. പഞ്ചകര്‍മ്മ യൂണിറ്റില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന |
അറ്റന്‍ഡര്‍ | എസ്.എസ്.എല്‍.സി വിജയം. |
തെറാപ്പിസ്റ്റ് (സ്ത്രീ) | സര്‍ക്കാര്‍ അംഗീകൃത ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് (ഒരു വര്‍ഷം) പാസായിരിക്കണം. എന്‍എആര്‍ ഐപി ചെറുതുരുത്തിയില്‍ നിന്ന് ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പി കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അവസരം. |
തെറാപ്പിസ്റ്റ് (പുരുഷന്) | സര്‍ക്കാര്‍ അംഗീകൃത ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് (ഒരു വര്‍ഷം) പാസായിരിക്കണം. എന്‍എആര്‍ ഐപി ചെറുതുരുത്തിയില്‍ നിന്ന് ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പി കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അവസരം. |
മള്‍ട്ടി പര്‍പ്പസ് (ഫിസിയോ തെറാപ്പിസ്റ്റ് യൂണിറ്റ്) | ഫിസിയോ തെറാപ്പി അസിസ്റ്റന്റ് / ANM നഴ്സിങ് സര്‍ട്ടിഫിക്കറ്റ്, കൂടെ കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ വേണം. ഫിസിയോ തെറാപ്പിയില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. |
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (NCD) | ANM നഴ്സിങ് സര്‍ട്ടിഫിക്കറ്റ്, കേരള നഴ്സസ് ആന്റ് മിഡൈ്വഫ്സ് കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും, കമ്പ്യൂട്ടര്‍ പരിജ്ഞാനവും കൂടെ ഉണ്ടാവണം. |
ശമ്പളം എത്ര ?
Post | Salary |
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ആയുര്‍കര്‍മ്മ) | 10500 രൂപ. |
അറ്റന്‍ഡര്‍ | 10500 രൂപ. |
തെറാപ്പിസ്റ്റ് (സ്ത്രീ) | 14,700 രൂപ. |
തെറാപ്പിസ്റ്റ് (പുരുഷന്) | 14,700 രൂപ. |
മള്‍ട്ടി പര്‍പ്പസ് (ഫിസിയോ തെറാപ്പിസ്റ്റ് യൂണിറ്റ്) | 13500 രൂപ. |
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (NCD) | 13500 രൂപ. |
ഇന്റര്‍വ്യൂ
മേല്പറഞ്ഞ പോസ്റ്റുകളില്‍ ‘ഫെബ്രുവരി 17, 18, 19‘ തീയതികളിലായി ‘എറണാകുളം ജില്ല നാഷണല്‍ ആയുഷ് മിഷന് ജില്ല പ്രോഗ്രാം മാനേജറുടെ ഓഫീസില്‍‘ വെച്ച് അഭിമുഖം നടക്കും. ഒാരോ പോസ്റ്റിലേക്കുമുള്ള സമയവും, തീയതിയും താഴെ പട്ടികയില്‍-
Post | Interview Time |
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ആയുര്‍കര്‍മ്മ) | ഫെബ്രുവരി 17- രാവിലെ 9.30ന് |
അറ്റന്‍ഡര്‍ | ഫെബ്രുവരി 17- രാവിലെ 10.30ന് |
തെറാപ്പിസ്റ്റ് (സ്ത്രീ) | ഫെബ്രുവരി 17- രാവിലെ 11.30ന് |
തെറാപ്പിസ്റ്റ് (പുരുഷന്) | ഫെബ്രുവരി 17- രാവിലെ 12.30ന് |
മള്‍ട്ടി പര്‍പ്പസ് (ഫിസിയോ തെറാപ്പിസ്റ്റ് യൂണിറ്റ്) | ഫെബ്രുവരി 20 രാവിലെ 9.30ന് |
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (NCD) | ഫെബ്രുവരി 20 രാവിലെ 10.30ന് |
Read more: ഡിഗ്രിക്കാര്‍ക്ക് സെന്‍ട്രല്‍ ബാങ്കില്‍ ക്രെഡിറ്റ് ഓഫീസര്‍