India Job Latest

കാ‍ർഷിക ബാങ്കിൽ ഡി​ഗ്രിക്കാർക്ക് സ്പെഷ്യലിസ്റ്റ് ഓഫീസറാവാം

  • March 29, 2025
  • 2 min read
കാ‍ർഷിക ബാങ്കിൽ ഡി​ഗ്രിക്കാർക്ക് സ്പെഷ്യലിസ്റ്റ് ഓഫീസറാവാം

കാ‍ർഷിക ബാങ്കിൽ ഡി​ഗ്രിക്കാർക്ക് സ്പെഷ്യലിസ്റ്റ് ഓഫീസറാവാം- NABARD Specialist Officer recruitment 2025

കേന്ദ്ര കാര്‍ഷിക ബാങ്കായ നബാര്‍ഡ് അഞ്ച് പോസ്റ്റുകളില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നബാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഏപ്രില്‍ 6 ന് മുന്‍പായി അപേക്ഷ നല്‍കണം. അവസാന ദിവസത്തേക്ക് അപേക്ഷ പോര്‍ട്ടല്‍ തിരക്കേറാന്‍ സാധ്യതയുള്ളതിനാല്‍ യോഗ്യരായവര്‍ എത്രയും വേഗം അപേക്ഷകള്‍ നല്‍കാന്‍ ശ്രമിക്കുക. വിശദവിവരങ്ങള്‍ ചുവടെ, (NABARD Specialist Officer recruitment 2025)

CompanyCompany Nationla Bank For Agriculture And Rural Development (NABARD)
Post Specialist Officer
Notification No
Total Vacancy05
Job TypeContract Job
Job LocationNabard Head Office, Mumbai
അപേക്ഷ ആരംഭിക്കുന്ന തീയതി22.03.2025
അപേക്ഷ നല്‍കേണ്ട അവസാന തീയതി06.04.2025
Official Websitehttps://www.nabard.org

ഓരോ പോസ്റ്റിലെയും ഒഴിവുകള്‍

PostVacancy
CISO- സ്‌പെഷ്യലിസിറ്റ് ഓഫീസര്‍ 01
ക്ലൈമറ്റ് ചെയ്ഞ്ച് സ്‌പെഷ്യലിസ്റ്റ് – മിറ്റിഗേഷന്‍01
ക്ലൈമറ്റ് ചെയ്ഞ്ച് സ്‌പെഷ്യലിസ്റ്റ് – അഡാപ്‌റ്റേഷന്‍01
കണ്ടന്റ് റൈറ്റര്‍01
ഗ്രാഫിക് ഡിസൈനര്‍01

നബാര്‍ഡിനെ കുറിച്ച് | Company Details

ഇന്ത്യ ഗവണ്‍മെന്റ്, കാര്‍ഷിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര ബാങ്കാണ് നബാര്‍ഡ്. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനും, ഗ്രാമീണ വികസനത്തിനും ഊന്നല്‍ നല്‍കുക എന്നതാണ് ബാങ്കിന്റെ ലക്ഷ്യം. മഹാരാഷ്ട്രയിലെ മുംബൈ ആണ് ബാങ്കിന്റെ ആസ്ഥാനം. കേരളത്തില്‍ തിരുവനന്തപുരത്ത് ബാങ്ക് സ്ഥിതി ചെയ്യുന്നുണ്ട്. Location: Plot No, C24, G Block, Bandra Kurla Complex, Bandra (E), Mumbai 400051

ജോലിയുടെ കാലാവധി | Period Of Contract

രണ്ട് വര്‍ഷത്തേക്കാണ് തുടക്കത്തില്‍ നിയമനം നടക്കുക. ശേഷം ഇത് മൂന്ന് വര്‍ഷം കൂടി നീട്ടി നല്‍കും. ആകെ കരാര്‍ കാലാവധി 05 വര്‍ഷമായിരിക്കും.

Read Also: നാട്ടിലെ സഹകരണ ബാങ്കുകളിൽ ജോലി നേടാം; ക്ലർക്ക് പോസ്റ്റിൽ മാത്രം 160 ഒഴിവുകൾ

സെലക്ഷന്‍| Selection Procedure

എഴുത്ത് പരീക്ഷയില്ല. അപേക്ഷ അയക്കുന്നവരില്‍ നിന്ന് യോഗ്യതക്കനുസരിച്ച് ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. ഇന്റര്‍വ്യൂവില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നവരെ മെഡിക്കല്‍ ടെസ്റ്റിന് വിധേയമാക്കും. ഇത് രണ്ടിലും മികവ് പുലര്‍ത്തുന്നവരെ വെച്ച് അന്തിമ റാങ്ക് ലിസ്റ്റ് പുറത്തിറക്കി നിയമനം നടത്തും.

പ്രായപരിധി | Age

PostAge
CISO- സ്‌പെഷ്യലിസിറ്റ് ഓഫീസര്‍45- 55
ക്ലൈമറ്റ് ചെയ്ഞ്ച് സ്‌പെഷ്യലിസ്റ്റ് – മിറ്റിഗേഷന്‍35 – 55
ക്ലൈമറ്റ് ചെയ്ഞ്ച് സ്‌പെഷ്യലിസ്റ്റ് – അഡാപ്‌റ്റേഷന്‍35 – 55
കണ്ടന്റ് റൈറ്റര്‍21 – 45
ഗ്രാഫിക് ഡിസൈനര്‍21 – 45

യോഗ്യത വിവരങ്ങള്‍: Eligibility Criteria

  • സിഐഎസ്ഒ

ബിഇ/ എംഇ/ ബിടെക്/ എംടെക് (കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ്/ ഐടി/ സൈബര്‍ സെക്യൂരിറ്റി/ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍).

Experience: പത്ത് വര്‍ഷം.

  • ക്ലൈമറ്റ് ചെയ്ഞ്ച് സ്‌പെഷ്യലിസ്റ്റ് – മിറ്റിഗേഷന്‍

റിന്യൂവബിള്‍ എനര്‍ജി, എനര്‍ജി എഞ്ചിനീയറിങ്, ക്ലൈമറ്റ് സയന്‍സ്, സുസ്ഥിര വികസനം എന്നിവയില്‍ മാസ്റ്റേഴ്‌സ്.

Experience: 12 വര്‍ഷത്തെ പ്രൊഫഷണല്‍ എക്‌സ്പീരിയന്‍സ്.

  • ക്ലൈമറ്റ് ചെയ്ഞ്ച് സ്‌പെഷ്യലിസ്റ്റ് – അഡാപ്‌റ്റേഷന്‍

വാട്ടര്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, എന്‍വിയോണ്‍മെന്റല്‍ സയന്‍സ്, അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ്, ഹൈഡ്രോളജി, നാച്ചുറല്‍ റിസോഴ്‌സ് മാനേജ്‌മെന്റ് എന്നിവയില്‍ മാസ്‌റ്റേഴ്‌സ്.

Experience: 12 വര്‍ഷത്തെ പ്രൊഫഷണല്‍ എക്‌സ്പീരിയന്‍സ്.

  • കണ്ടന്റ് റൈറ്റര്‍

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി. (ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ഡിഗ്രിയോ, ജേണലിസത്തില്‍ പിജിയോ ഉള്ളത് അഭികാമ്യം).

Experience: കണ്ടന്റ് റൈറ്റിങ്ങില്‍ മൂന്ന് വര്‍ഷത്തെ പരിചയം.

  • ഗ്രാഫിക് ഡിസൈനര്‍

അപ്ലൈഡ് ആര്‍ട്, ഗ്രാഫിക് ഡിസൈനിങ്, മള്‍ട്ടി മീഡിയ ആനിമേഷനില്‍ ഡിപ്ലോമയോ, ഡിഗ്രിയോ, പിജിയോ ഉള്ളവരായിരിക്കണം.

Experience: 3 വര്‍ഷത്തില്‍ കുറയാത്ത പരിചയം.

ശമ്പളം എത്ര കിട്ടും ? Salary Details

Post salary / Annual
CISO- സ്‌പെഷ്യലിസിറ്റ് ഓഫീസര്‍50 – 70 lakh
ക്ലൈമറ്റ് ചെയ്ഞ്ച് സ്‌പെഷ്യലിസ്റ്റ് – മിറ്റിഗേഷന്‍25 – 30 lakh
ക്ലൈമറ്റ് ചെയ്ഞ്ച് സ്‌പെഷ്യലിസ്റ്റ് – അഡാപ്‌റ്റേഷന്‍25 – 30 lakh
കണ്ടന്റ് റൈറ്റര്‍12 lakh
ഗ്രാഫിക് ഡിസൈനര്‍12 lakh

അപേക്ഷ ഫീസ് എത്ര ? Application Fee

categoryApplication FeeIntimation chargeTotal
Sc/St/pwbdnil150150
others700150850

അപേക്ഷിക്കേണ്ട വിധം ? How to Apply

രജിസ്‌ട്രേഷൻ, അപേക്ഷ ഫീസ്, ഡോക്യുമെന്റ് സ്‌കാനിങ് എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് അപേക്ഷ നൽകേണ്ടത്. താൽപര്യമുള്ളവർ നബാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ നൽകണം. അപേക്ഷയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ നിങ്ങൾക്ക് https://cgrs.ibps.in/ എന്ന ലിങ്ക് മുഖേന പരാതി നൽകാവുന്നതാണ്. 

  • Steps
  • നബാർഡിന്റെ വെബ്‌സൈറ്റ് (www.nabard.org) സന്ദർശിക്കുക. 
  • Career ലിങ്കിൽ ക്ലിക് ചെയ്ത് Apply Online തിരഞ്ഞെടുക്കുക. 
  • പുതിയ പേജിൽ Click here for New Registration തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ നൽകുക.
  • നിങ്ങളുടെ പേരിൽ രജിസ്‌ട്രേഷൻ നമ്പറും, പാസ് വേർഡും ലഭിക്കും. 
  • ആവശ്യമായ ഡോക്യുമെന്റുകൾ സ്‌കാൻ ചെയത് നൽകുക. 
  • ഫീസ് അടച്ച് അപേക്ഷ പൂർത്തിയാക്കുക. 
NABARD Specialist Officer Application link
NABARD Specialist Officer Official Notification link
NABARD Official Website link
Last Date of online application : April 06, 2025

Content Highlight: The National Bank for Agriculture and Rural Development (NABARD) has invited applications for the recruitment of Specialist Officers in 2025. Vacancies are available for the following posts: CISO, Climate Change Specialist – Mitigation, Climate Change Specialist – Adaptation, Content Writer, and Graphic Designer. Applicants with various degrees can apply before April 6. Check the official notification and apply directly through the provided link.

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *