അംബാനിയുടെ വീട്ട് ജോലിക്കാരന്റെ ശമ്പളം എത്രയെന്നറിയാമോ? പുതിയ റിപ്പോർട്ട് കണ്ടാൽ കണ്ണ് തള്ളും

അംബാനിയുടെ വീട്ട് ജോലിക്കാരന്റെ ശമ്പളം എത്രയെന്നറിയാമോ? പുതിയ റിപ്പോർട്ട് കണ്ടാൽ കണ്ണ് തള്ളും
ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ ഒൻപതാം സ്ഥാനത്തുള്ള വ്യക്തിയാണ് മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി ഇദ്ദേഹം തന്നെയാണ് ഏഷ്യയിലെ ഏറ്റവും പണക്കാരൻ. 1950 കളിൽ അച്ചൻ ധിരുഭായി അംബാനി തുടങ്ങി വെച്ച ബിസിനസ് സാമ്രാജ്യം ഇന്നുകാണുന്ന തലത്തിൽ എത്തിച്ചത് മകൻ മുകേഷ് അംബാനിയും, സഹോദരൻ അനിൽ അംബാനിയുമാണ്. ഫോബ്‌സ് മാസികയുടെ 2025ലെ കണക്കുകൾ പ്രകാരം 8970 കോടി യുഎസ് ഡോളർ ആസ്തിയാണ് അംബാനിക്കുള്ളതെന്ന് കണക്കാക്കുന്നു. (mukesh ambani antilia house servants salary details
മുംബൈയിൽ നിർമ്മിച്ച ആഢംബര വസതിയാ ആന്റീലിയയിലാണ് മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്നത്. 2011ൽ പണി പൂർത്തിയായ ഈ കൊട്ടാര സമാനമായ വസതിക്ക് 15,000 കോടിക്ക് മുകളിൽ വിലയുണ്ടെന്നാണ് കണക്കാക്കുന്നത്. 27 നിലകളാണ് ഈ വീടിനുള്ളത്. സിനിമാ തിയേറ്റർ, സ്വിമ്മിങ് പൂളുകൾ, ജാക്കൂസികൾ, ഡാൻസ് ഫ്‌ളോർ, അമ്പലം, എന്നിവ ഉൾപ്പെടുന്ന ബിൽഡിങ്ങിൽ 49 ബെഡ്‌റൂമുകളാണുള്ളത്. 9 ഹൈസ്പീഡ് ലിഫ്റ്റുകളാണ് മുകളിലേക്കും, താഴേക്കും ചെന്നെത്താൻ സഹായിക്കുന്നത്. ഏകദേശം 600 മുഴുവൻ സമയ തൊഴിലാളികളാണ് ആഢംബര വസതി പരിപാലിച്ച് പോരുന്നത്.

ജോലിക്കാരുടെ ശമ്പളം
ഇന്ത്യയിലെ ശരാശരി ഒരു തൊഴിലാളിക്ക് ലഭിക്കുന്ന ശമ്പളമല്ല അംബാനി തന്റെ വീട്ടിലെ ജോലിക്കാർക്ക് നൽകുന്നത്. പുതിയ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന മെയിഡുമാർ വരെ ആന്റിലീയയിൽ ഉണ്ടത്രേ. നൂറുകണക്കിന് ക്ലീനിങ് തൊഴിലാളികളും, ഷെഫ്, സെക്യൂരിറ്റി, അസിസ്റ്റന്റുമാർ തുടങ്ങി നിരവധി ജോലികളാണ് അവിടെയുള്ളത്.
ഏകദേശം 2 ലക്ഷത്തിന് മുകളിൽ ശമ്പളമാണ് അംബാനി തന്റെ പാചകക്കാർക്ക് നൽകുന്നതെന്നാണ് റിപ്പോർട്ട്. ഇന്റർനെറ്റിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ അംബാനിയുടെ ഡ്രൈവർക്കും സമാനമായി രണ്ട് ലക്ഷത്തിന് മുകളിൽ ഒരു മാസം ശമ്പളം നൽകുന്നുണ്ടെന്നാണ് കണക്ക്. വർഷത്തിൽ 24 ലക്ഷം. ഇന്ത്യയിലെ തന്നെ മുൻനിര കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലിയെടുക്കുന്നവർക്ക് പോലം സ്വപ്‌നം കാണാൻ പറ്റാത്ത തുകയാണിത്.
അതുപോലെ തന്നെ സെക്യൂരിറ്റി ജീവനക്കാർക്ക് 80,000 രൂപ മുതൽ 1,25,000 രൂപ വരെയും ശമ്പളം ലഭിക്കുന്നുണ്ട്. ശമ്പളത്തിന് പുറമെ ജീവനക്കാർക്ക് മെഡിക്കൽ അലവൻസുകളും, ബോണസ്, പിഎഫ് തുടങ്ങി നിരവധി ആനുകൂല്യങ്ങളും അംബാനി നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളമുള്ള ജോലികൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന പത്ത് തൊഴിലുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് യഥാർഥത്തിൽ ഈ അന്തരം മനസിലാവുകയുള്ളൂ. ടെക്, മെഡിക്കൽ, എഐ, ഇ കൊമേഴ്‌സ്, ഫിനാൻസ് മേഖലകളിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത്.
അതിൽ തന്നെ പ്രൊജക്ട് മാനേജർ (12-28 ലക്ഷം), എഐ എഞ്ചിനീയർ (10-25 ലക്ഷം), ഡാറ്റ സയന്റിസ്റ്റ് (14-25 ലക്ഷം), മാർക്കറ്റിങ് മാനേജർ (12-25 ലക്ഷം, ബിസിനസ് അനലിസ്റ്റ് (8-15 ലക്ഷം), ആർകിടെക്ട് (18-30) ലക്ഷം എന്നിങ്ങനെയാണ് ശരാശരി വാർഷിക ശമ്പളം ലഭിക്കുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ അംബാനി തന്റെ ഡ്രൈവറിന് തന്നെ ഏകദേശം 2 ലക്ഷം മാസ ശമ്പളം നൽകുന്നുണ്ട് (വർഷത്തിൽ 24 ലക്ഷം).
അംബാനി വീട്ടിൽ ശമ്പളം ഇത്രയൊക്കെ ഉണ്ടെങ്കിലും ആന്റിലീയയിൽ ജോലി കിട്ടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ലോകത്തിലെ ഏറ്റവും മികച്ച തൊഴിലാളികളെയാണ് അംബാനി സ്വന്തം വീട്ടിൽ നിയമിക്കുന്നത്. അനുയോജ്യരായ, വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴിലാളികൾക്കാണ് അവസരമുള്ളത്. ഉദ്യോഗാർഥികൾ കഠിനമായ എഴുത്ത് പരീക്ഷ ആദ്യം പാസാവേണ്ടതുണ്ട്. അതിന് ശേഷം അഭിമുഖലും, ബാക്ക് ഗ്രൗണ്ട് ചെക്കിങ്ങും നടത്തിയാണ് തൊഴിലാളികളെ തിരഞ്ഞെടുക്കുക. പാത്രം കഴുകാനുള്ള ജോലിക്ക് പോലും കഠിനമായ സ്‌ക്രീനിങ് ടെസ്റ്റും, പരിശീലനങ്ങളും ഉണ്ടാകുമെന്ന് ചുരുക്കം.
അപ്പൊ എങ്ങനാ, ഒന്ന് ട്രൈ ചെയ്യുകയല്ലേ…