മിൽമയിൽ പരീക്ഷയില്ലാതെ ജോലി; തിരുവനന്തപുരത്ത് അവസരം

മിൽമയിൽ പരീക്ഷയില്ലാതെ ജോലി; തിരുവനന്തപുരത്ത് അവസരം- Milma Trivandrum dairy trcmpu job
മിൽമക്ക് കീഴിലുള്ള തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡിൽ (MILMA trcmpu) നിയമനങ്ങൾ നടക്കുന്നു. മാനേജിങ് ഡയറക്ടർ, ടെക്‌നീഷ്യൻ നിയമനങ്ങളാണ് നടക്കുന്നത്. തിരുവനന്തപുരം ഡയറിയിലാണ് ഒഴിവുകൾ. മാനേജിങ് ഡയറക്ടർ ഓൺലൈൻ അപേക്ഷയും, ടെക്‌നീഷ്യൻ പോസ്റ്റിൽ ഇന്റർവ്യൂവും നടക്കും. വിശദവിവരങ്ങൾ ചുവടെ, ( Milma Trivandrum dairy trcmpu job )
Company | മിൽമ- തിരുവനന്തപുരം ഡയറി |
Post | ടെക്‌നീഷ്യൻ ഗ്രേഡ് 2 (ബോയിലർ), മാനേജിങ് ഡയറക്ടർ |
Notification No | – |
Total Vacancy | 02 |
Job Type | സ്ഥിര നിയമനം/ കരാർ നിയമനം |
Job Location | തിരുവനന്തപുരം |
അപേക്ഷ ആരംഭിക്കുന്ന തീയതി | – |
Interview Date: April 2 | Application Deadline: April 1 |
Official Website | https://www.milma.com/ |
കമ്പനിയെകുറിച്ച് | Company Detils
കേരളത്തിലെ ഡയറി വ്യവസായം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 1980ലാണ് കേരള കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (മിൽമ) സ്ഥാപിച്ചത്. തിരുവനന്തപുരത്താണ് കമ്പനി സ്ഥിതി ചെയ്യുന്നത്.
മിൽമക്ക് കീഴിൽ വിവിധ ജില്ലകളിലായി റീജിയണൽ ഡയറികൾ പ്രവർത്തിക്കുന്നുണ്ട്. അതിലൊന്നാണ് തിരുവനന്തപുരത്ത് തന്നെയുള്ള റീജിയണൽ മിൽക്ക് പ്രൊഡ്യുസേഴ്‌സ് യൂണിയൻ ലിമിറ്റഡ് (trcmpu). 1985ലാണ് തിരുവനന്തപുരത്തെ ഡയറി പ്രവർത്തനം ആരംഭിച്ചത്. 1300 കോടിയാണ് സ്ഥാപനത്തിന്റെ വാർഷിക ടേൺഓവർ. ഈ സ്ഥാപനത്തിലേക്കാണ് ഇപ്പോൾ മാനേജിങ് ഡയറക്ടർ, ടെക്‌നീഷ്യൻ എന്നീ പോസ്റ്റുകളിൽ ജോലിക്കാരെ നിയമിക്കുന്നത്.
Head Office: Thiruvananthapuram Regional Co-Operative Milk Producers Union Ltd, Ksheera Bhavan, Pattom PO, 695 004
പ്രായപരിധി | AGE
ടെക്‌നീഷ്യൻ: 40 വയസ് കവിയരുത്. എസ്.സി, എസ്.ടിക്കാർക്ക് 45, ഒബിസിക്കാർക്ക് 43 വയസ് വരെയും അപേക്ഷിക്കാം.
മാനേജിങ് ഡയറക്ടർ: 45 വയസ് മുതൽ 58 വയസ് വര (1.1.2025ന്). ഇളവുകൽ ഉണ്ടായിരിക്കില്ല.
യോഗ്യത | Eligibility criteria
- ടെക്‌നീഷ്യൻ ഗ്രേഡ് 2 (ബോയിലർ)
ഫിറ്റർ ട്രേഡിൽ ഐടി ഐ NCVT സർട്ടിഫിക്കറ്റ്.
ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് നൽകുന്ന സെക്കന്റ് ക്ലാസ് ബോയിലർ സർട്ടിഫിക്കറ്റ്.
Experience: ഒരു വർഷ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ്. ബന്ധപ്പെട്ട ട്രേഡിൽ രണ്ട് വർഷത്തെ എക്‌സ്പീരിയൻസ്.
- മാനേജിങ് ഡയറക്ടർ
ഡയറി ടെക്‌നോളജി/ ഡയറി സയൻസ് ആന്റ് ടെക്‌നോളജി/ എഞ്ചിനീയറിങ് ബിരുദം OR വെറ്ററിനറി സയൻസിൽ അഞ്ചുവർഷ ഡിഗ്രി OR ഇൻസ്റ്റിറ്റിയട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്‌സിൽ മെമ്പർ OR CA+ ബിസിനസ് മാനേജ്‌മെന്റിൽ MBA/ PG
ഡയറി മേഖലയിൽ 20 വർഷത്തെ എക്‌സ്പീരിയൻസ്.
ശമ്പളം എത്ര ? Salary Details
Post | Salary/ month |
മാനേജിങ് ഡയറക്ടർ | 1,23,860 – 1,99,060 + Allowance |
ടെക്‌നീഷ്യൻ ഗ്രേഡ് 2 (ബോയിലർ) | 24,000 |
അപേക്ഷിക്കേണ്ട വിധം ? How to Apply
മാനേജിങ് ഡയറക്ടർ : പോസ്റ്റിലേക്ക് ഏപ്രിൽ 1ന് വൈകീട്ട് 5 മണിക്ക് മുൻപായി അപേക്ഷ നൽകണം. ഉദ്യോഗാർഥികൾ വിശദമായ സിവിയും, പ്രൊഫൈൽ, പേഴ്‌സണൽ ജോബ് പ്രൊഫൈൽ, ടെസ്റ്റിമോണിയൽസ്, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം “chairmantrcmpultd@gmail.com” എന്ന വിലാസത്തിലേക്ക് അയക്കണം.
അപേക്ഷയുടെ സബ്ജക്ട് ലൈനിൽ Application for the post of Managing Director എന്ന് രേഖപ്പെടുത്തണം. സംശയങ്ങൾക്ക് 9446414418 ൽ ബന്ധപ്പെടുക.
ടെക്‌നീഷ്യൻ ഗ്രേഡ് 2 (ബോയിലർ): പോസ്റ്റിലേക്ക് ഏപ്രിൽ 2ന് നേരിട്ട് ഇന്റർവ്യൂ നടക്കും. താൽപര്യമുള്ളവർ അന്നേദിവസം രാവിലെ 10 മണിക്ക് മുൻപായി ഫോട്ടോ, യോഗ്യത-പ്രായം- എക്‌സ്പീരിയൻസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ചുവടെ നൽകിയ വിലാസത്തിൽ എത്തണം.
Interview venue: Milma- Thiruvananthapuram Dairy, PB. No 4, Ambalathara, Poonthura PO, Thiruvanathapuram- 695 026
രണ്ട് പോസ്റ്റുകളിലേക്കുമുള്ള റിക്രൂട്ട്‌മെന്റിന്റെ വിശദമായ വിജ്ഞാപനം ചുവടെ നൽകുന്നു. അത് വായിച്ച് കൃത്യമായി മനസിലാക്കി നിങ്ങളുടെ സംശയങ്ങൾ തീർക്കുക.
MILMA trcmpu Technician Interview: Notification link |
MILMA trcmpu Managing Director Notification link |
MILMA trcmpu official website link |
MILMA official website link |
Content highlight: Milma Thiruvananthapuram Regional Co-operative Milk Producers Union Limited (TRCMPU) is hiring for the positions of Managing Director and Technician Grade II (Boiler) at its Trivandrum office. Click here to check official notification and more details.