
മിൽമയിൽ പുതിയ റിക്രൂട്ട്മെന്റ്; ഇന്റർവ്യൂ നാളെ
മില്‍മയുടെ പത്തനംതിട്ട ഡയറിയില്‍ സെക്രട്ടേറിയല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. 1 വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. ഇരുപതിനായി രൂപയ്ക്ക് മുകളില്‍ ശമ്പളം ലഭിക്കും. ചുവടെ നല്‍കിയിട്ടുള്ള യോഗ്യതയുള്ളവര്‍ മാര്‍ച്ച് 12ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.(milma secretarial assistant recruitment 2025 )
Company: Milma
Post: സെക്രട്ടേറിയല്‍ അസിസ്റ്റന്റ് 1
job type: ഒരു വർഷത്തേക്ക് കരാർ ജോലി
Interview date: march 12
പ്രായപരിധി
01.01.2025ന് 40 വയസ് കവിയരുത്.
യോഗ്യത
- ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി
- കെജിടിഇ ടൈപ്പ്‌റൈറ്റിങ് (ഇംഗ്ലീഷ്) ഹയര്‍
- കെജിടിഇ ഷോര്‍ട്ട് ഹാന്‍ഡ് ലോവര്‍
- കെജിടിഇ ടൈപ്പ്‌റൈറ്റിങ് (മലയാളം) ലോവര്‍
- കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഡാറ്റ എന്‍ട്രി ഓപ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് OR തത്തുല്യം.
- എക്‌സ്പീരിയന്‍സ്: അക്കൗണ്ടിങ് അല്ലെങ്കില്‍ ക്ലറിക്കല്‍ ജോലികളില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന.
ഇന്റര്‍വ്യൂ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 12ന് രാവിലെ പത്തനംതിട്ട ജില്ലയിലെ തട്ടയിലുള്ള മില്‍മ ഡയറിയില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. സമയം, അഡ്രസ് എന്നിവ ചുവടെ നല്‍കുന്നു. അഭിമുഖ സമയത്ത് വയസ്, വിദ്യാഭ്യാസ യോഗ്യത, എക്‌സ്പീരിയന്‍സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, 1 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഹാജരാക്കണം.
Date: March 12
Time:10.30am to 1.30pm
സ്ഥലം :മിൽമ,പത്തനംതിട്ട ഡയറി, നരിയാപുരം പി ഒ, മാമൂട്,
Phone: 0468 2350099, 9744052946, 9446942462
Important Note: മില്‍മയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയ നോട്ടിഫിക്കേഷനാണ് മുകളില്‍ നല്‍കിയത്. അതില്‍ നല്‍കിയ വിവരങ്ങള്‍ വായിച്ച് നോക്കി നിങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കുക. മുന്‍പ് TRCMPU ന്റെ കീഴില്‍ ജോലി നോക്കിയിട്ടുള്ളവര്‍ക്ക് ഈ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.
Content highlight: milma secretarial assistant recruitment 2025
read more: ക്ലീന്‍ കേരള കമ്പനിയില്‍ ജോലി നേടാം; വിവിധ ജില്ലകളില്‍ ഒഴിവുകള്‍