
മില്‍മയില്‍ ജൂനിയര്‍ സൂപ്പര്‍വൈസര്‍; പരീക്ഷയില്ലാതെ ജോലി നേടാം-milma junior supervisor job recruitment
മില്‍മയില്‍ ജൂനിയര്‍ സൂപ്പര്‍വൈസര്‍ പോസ്റ്റിലേക്ക് നിയമനം നടക്കുന്നു. തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ് (TRCMPU) ന് കീഴിലാണ് താല്‍ക്കാലിക നിയമനം. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് മുഖേന ഫെബ്രുവരി 22 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. (content highlight: milma-job-junior-supervisor-in-kerala)
സ്ഥാപന0 | തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ് (TRCMPU) |
നോട്ടീസ് നമ്പര്‍ | TRCMPU/CMD/001/2025 |
പോസ്റ്റ് | ജൂനിയര്‍ സൂപ്പര്‍വൈസര്‍ |
ആകെ ഒഴിവുകള്‍ | 11 |
അപേക്ഷിക്കേണ്ട അവസാന തീയതി | ഫെബ്രുവരി 22 |
വെബ്‌സൈറ്റ് | https://milmatrcmpu.com/ |
Post Vacancies
Post | Vacancy |
ജൂനിയര്‍ സൂപ്പര്‍വൈസര്‍ | 11 |
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട & ആലപ്പുഴ ജില്ലകളിലായി നിയമനം നടക്കും.
പ്രായപരിധി
40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. എസ്.സി/ എസ്.ടി 45, ഒബിസി/ വിമുക്ത ഭടന്‍മാര്‍ 43 എന്നിങ്ങനെ ഇളവുകളും ലഭിക്കും.
Post | Age |
ജൂനിയര്‍ സൂപ്പര്‍വൈസര്‍ | 40 വയസ് വരെ |
യോഗ്യത
First class Graduates with HDC/First Class B.Com Degree with specialization in Co-operation/B.Sc (Banking & Cooperation) AND/OR
Minimum 3 years’ experience as Junior Supervisor (P&I) in Regional Unions under Kerala Co-operative Milk Marketing Federation Limited.
ശമ്പളം എത്ര?
ജോലി ലഭിച്ചാല്‍ 23,000 രൂപയാണ് നിങ്ങള്‍ക്ക് ശമ്പളമായി ലഭിക്കുക.
അപേക്ഷിക്കേണ്ട വിധം
മേല്‍പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാര്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫെബ്രുവരി 22ന് വൈകീട്ട് 5 മണിക്കകം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
അപേക്ഷ സമയത്ത് സാധുവായി ഇ-മെയില്‍ ഐഡിയും, ഫോണ്‍ നമ്പറും നല്‍കണം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന വിദ്യാര്‍ഥികളെ നേരിട്ട് വിവരം അറിയിക്കും. മില്‍മ റിക്രൂട്ട്‌മെന്റിന്റെ വിശദമായ നോട്ടിഫിക്കേഷന്‍ ചുവടെ നല്‍കിയിട്ടുണ്ട്. അപേക്ഷിക്കുന്നതിന് മുന്‍പ് അത് കൃത്യമായി വായിച്ച് മനസിലാക്കുക.