
കോഴിക്കോട് മാങ്കാവിലുള്ള ലുലു മാളിലേക്ക് വിവിധ പോസ്റ്റുകളില്‍ ജോലിക്കാരെ ആവശ്യമുണ്ട്. സെയില്‍സ്, സൂപ്പര്‍വൈസര്‍, ഹെല്‍പ്പര്‍ തുടങ്ങിയ പോസ്റ്റുകളിലായി പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. 18 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക് റിക്രൂട്ട്‌മെന്റ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനാവും. എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അവസരമുണ്ട്. ഒഴിവുള്ള പോസ്റ്റുകളും, മറ്റ് വിശദ വിവരങ്ങളും ചുവടെ നല്‍കുന്നു. മെയ് 5നാണ് ഇന്റര്‍വ്യൂ നടക്കുക. (Lulu Mall Calicut Job Interview on May 5, 2025)
Company | Lulu Group |
Post | സൂപ്പര്‍വൈസര്‍ സെയില്‍സ്മാന്‍/ വുമണ്‍ കാഷ്യര്‍ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ ഹെല്‍പ്പര്‍ സ്റ്റോര്‍കീപ്പര്‍/ ഡാറ്റ ഓപ്പറേറ്റര്‍ |
Job Type | Full Time |
Job Location | Kozhikode, Kerala |
Mode of Application | Interview |
Interview Date | May 05 |
Official Website | https://www.kozhikode.lulumall.in/ |
ലുലു കോഴിക്കോട് | About Lulu
മലയാളികള്‍ക്ക് സുപരിചിതനായ എംഎ യൂസഫ് അലി സ്ഥാപിച്ച ബിസിനസ് സാമ്രാജ്യമാണ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍. റീട്ടെയില്‍ രംഗത്തെ അധികായരായ കമ്പനിയുടെ ഇന്റര്‍നാഷണല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് അബുദബിയിലാണ് സ്ഥിതി ചെയ്യുന്നത്. ലുലു ഗ്രൂപ്പ് ഇന്ത്യയുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് കൊച്ചിയാണ്. ലോകത്താകമാനം നിരവധി ഷോപ്പിങ് മാളുകളും, ഹൈപ്പര്‍ മാര്‍ക്കറ്റുകളും ലുലുവിന് കീഴിലുണ്ട്.
കേരളത്തില്‍ ലുലുവിന്റെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റാണ് കോഴിക്കോടുള്ളത്. മാങ്കാവ് ബൈപ്പാസിനോട് ചേര്‍ന്നാണ് മാള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് നേരത്തെ തന്നെ നിരവധി റിക്രൂട്ട്‌മെന്റുകള്‍ നടന്നിട്ടുണ്ട്. നൂറ് കണക്കിന് തൊഴിലാളികളാണ് സ്ഥാപനത്തില്‍ ജോലി നോക്കുന്നത്. പുതുതായി സൂപ്പര്‍വൈസര്‍, സെയില്‍സ്, സെക്യൂരിറ്റി, ഹെല്‍പ്പര്‍, സ്റ്റോര്‍കീപ്പര്‍/ ഡാറ്റ ഓപ്പറേറ്റര്‍ തുടങ്ങിയ പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്. ഇതില്‍ തന്നെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ സൂപ്പര്‍വൈസര്‍മാരുടെ ഒഴിവുണ്ട്.
Important Dates | |
ഇന്റർവ്യൂ നടക്കുന്ന തീയതി | മെയ് 05, 2025 |
- സൂപ്പര്‍വൈസര്‍
ഹൗസ് കീപ്പിങ്, സ്റ്റേഷനറി, ഹോട്ട് ഫുഡ്, ബേക്കറി, വെയര്‍ഹൗസ്, ഇലക്ട്രോണിക്‌സ്, ഐടി, മൊബൈല്‍സ്, ഹോം ഫര്‍ണിഷിങ്, ജ്വല്ലറി, ലേഡീസ് ഫുട്ട് വെയര്‍, ലഗേഡ്, ഫ്രോസണ്‍ ഫുഡ്, ഗ്രോസറി ഫുഡ്, വെജിറ്റബിള്‍ & ഫ്രൂട്ട്‌സ്, ഹെല്‍ത്ത് & ബ്യൂട്ടി, ഹൗസ്‌ഹോള്‍ഡ്, വെയര്‍ഹൗസ് തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി സൂപ്പര്‍വൈസര്‍മാരെ ആവശ്യമുണ്ട്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ? Eligibility Criteria
- സെയില്‍സ്മാന്‍/ വുമണ്‍ : 18നും 30നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പത്താം ക്ലാസ് പാസായാല്‍ മതി. എക്‌സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്കും അവസരമുണ്ട്.
- സൂപ്പര്‍വൈസര്‍: 22 മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അവസരം.
- കാഷ്യര്‍: 18നും 30നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പ്ലസ് ടു യോഗ്യത മതി. എക്‌സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്കും അവസരം.
- ഹെല്‍പ്പര്‍ : 20നും 35നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഫ്രഷേഴ്‌സിന് അവസരം.
Also read: കുടുംബശ്രീയിൽ ഡിഗ്രിക്കാർക്ക് കൗൺസിലർമാരാവാം | kudumbashree job 2025 |
Also read: കെഎസ്ആർടിസി സ്വിഫ്റ്റിൽ ജോലി നേടാം- KSRTC SWIFT Job 2025 |
- സ്റ്റോര്‍ കീപ്പര്‍/ ഡാറ്റ ഓപ്പറേറ്റര്‍ : 22നും 38നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. സമാന മേഖലയില്‍ ഒരു വര്‍ഷം എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം.
- സെക്യൂരിറ്റി സൂപ്പര്‍വൈസര്‍: 25നും 45നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. സെക്യൂരിറ്റി മേഖലയില്‍ ഒരു വര്‍ഷം എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം.
ഇന്റര്‍വ്യൂ വിവരങ്ങള്‍ | Interview Details
താല്‍പര്യമുള്ളവര്‍ മെയ് 5ാം തീയതി കോഴിക്കോട് വെച്ച് നടക്കുന്ന ഇന്റര്‍വ്യൂവില്‍ നേരിട്ട് പങ്കെടുക്കണം. നിങ്ങളുടെ സിവി, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ (ഉണ്ടെങ്കില്‍) എന്നിവ കൈവശം വെയ്ക്കണം.
തീയതി | മേയ് 05, 2025 |
സമയം | രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 3 മണിവരെ. |
സ്ഥലം | ലുലു മാള്‍, മാങ്കാവ് ( 35/2255 ബി 1, ലുലു ഷോപ്പിംഗ് മാള്‍, മിനി ബൈപാസ് റോഡ്, കോഴിക്കോട് 673007) |
ശ്രദ്ധിക്കുക,
- ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരിട്ട് വിളിച്ച് മനസിലാക്കുക.
- 0495 6631000 എന്ന നമ്പറില്‍ വിളിച്ച് വിവരങ്ങളറിയാം.
- അല്ലെങ്കില്‍ hrcalicut@luluindia.com എന്ന മെയില്‍ ഐഡിയിലേക്ക് മെസേജ് ചെയ്യാം.
- തെറ്റായ വിവരങ്ങളിലോ, റിക്രൂട്ട്‌മെന്റ് തട്ടിപ്പിലോ പെടരുത്.
Content Highlight: Lulu Group is hiring for various job vacancies at Lulu Mall in Calicut, Kerala. Open positions include Salesman, Saleswoman, Helper, Cashier, Storekeeper, Supervisor, and Security Staff. Don’t miss the walk-in interview scheduled for May 5. Check eligibility criteria, required qualifications, and other important details here.