
മണ്ണുത്തിയിലെ വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ ക്ലര്‍ക്കിനെ നിയമിക്കുന്നതിന് അപേക്ഷ വിളിച്ചിട്ടുണ്ട്. ക്ലര്‍ക്ക് കം അക്കൗണ്ടന്റ് പോസ്റ്റിലേക്ക് പ്ലസ്ടു, അനുബന്ധ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പരീക്ഷയില്ലാതെ നേരിട്ട് ഇന്റര്‍വ്യൂ നടത്തിയാണ് ജോലിക്കാരെ തിരഞ്ഞെടുക്കുക. അതിനാല്‍ താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ യോഗ്യത വിവരങ്ങള്‍ വായിച്ച് മനസിലാക്കി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക. (KVASU Clerk Job for plus two qualification)
Company | വെറ്ററിനറി ആന്റ് അനുമല്‍ സയന്‍സ് കോളജ്. (മണ്ണുത്തി), തൃശൂർ |
Post | ക്ലര്‍ക്ക് കം അക്കൗണ്ടന്റ് ഇന്‍സ്ട്രക്ടര്‍ |
Notification NO | No. DLM/N0/021/2024 |
Total Vacancy | 02 |
Job Type | Contract |
Job Location | തൃശൂർ |
Mode of Application | Walk in Interview |
Interview Date | മെയ് 14 |
Official Website | https://www.kvasu.ac.in/college/more/1 |
ജോലിയെക്കുറിച്ച് | Job Description
കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ തൃശൂര്‍ ജില്ലയിലെ മണ്ണൂത്തിയില്‍ സ്ഥിതി ചെയ്യുന്ന കോളജാണ് വെറ്ററിനറി ആന്റ് അനുമല്‍ സയന്‍സ് കോളജ്.
Address: G7M7+7MM, Santosh Nagar, Mannuthy, Thrissur, Kerala 680651
കോളജിലെ ലൈവ് സ്‌റ്റോക്ക് ഡിപ്ലോമ കോഴ്‌സ് വിഭാഗത്തിലേക്ക് ക്ലര്‍ക്ക് കം അക്കൗണ്ടന്റ്, ഇന്‍സ്ട്രക്ടര്‍ എന്നിങ്ങനെ രണ്ട് പോസ്റ്റുകളിലാണ് പുതിയ റിക്രൂട്ട്‌മെന്റ് വന്നിട്ടുള്ളത്. ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.
Post | Vacancy |
ക്ലര്‍ക്ക് കം അക്കൗണ്ടന്റ് | 01 |
ഇന്‍സ്ട്രക്ടര്‍ | 01 |
ആര്‍ക്കൊക്കെ അപേക്ഷിക്കാം ? Qualification
- ക്ലര്‍ക്ക് കം അക്കൗണ്ടന്റ്
Education: പ്ലസ് ടു വിജയം. കൂടെ ഡിസിഎ യോഗ്യയും, ടൈപ്പിങ് സ്‌കില്ലും ഉള്ളവരായിരിക്കണം. ബികോം, ബിഎസ് സി, ബിഎ എന്നിവ അധിക യോഗ്യതയായി കണക്കാക്കും.
- ഇന്‍സ്ട്രക്ടര്‍
Education: BVSc & AH, അധ്യാപനത്തില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. MVSc/ NET എന്നീ യോഗ്യതയുള്ളവര്‍ക്കും മുന്‍ഗണനയുണ്ടാവും.
ശമ്പളം എത്ര ? Salary Details
ദിവസ വേതനാടിസ്ഥാനത്തിലാണ് ശമ്പളം കണക്കാക്കുക. ക്ലര്‍ക്ക് പോസ്റ്റില്‍ ദിവസം 755 രൂപയും, ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് 1600 രൂപയുമാണ് ലഭിക്കുക. മാസ ശമ്പളം പട്ടികയില്‍.
Post | Salary / Month |
ക്ലര്‍ക്ക് കം അക്കൗണ്ടന്റ് | 20,000 |
ഇന്‍സ്ട്രക്ടര്‍ | 40,000 |
ഇന്റര്‍വ്യൂ | Interview Details
രണ്ട് പോസ്റ്റുകളിലേക്കും ഇന്റര്‍വ്യൂ നടത്തിയാണ് നിയമനം നടക്കുക. നിലവില്‍ എഴുത്ത് പരീക്ഷയെകുറിച്ച് നോട്ടിഫിക്കേഷനില്‍ പറഞ്ഞിട്ടില്ല. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് (ഉണ്ടെങ്കില്‍), മറ്റ് യോഗ്യത വിവരങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മണ്ണുത്തി കോളജില്‍ എത്തിച്ചേരണം.
തീയതി | 14.05.2025 (ബുധന്‍) |
സമയം | രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ |
സ്ഥലം | (സെമിനാര്‍ ഹാള്‍), വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് കോളജ്, മണ്ണൂത്തി |
ജോലി സംബന്ധിച്ച വിശദമായ റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷന്‍ ചുവടെ നല്‍കുന്നു. അത് വായിക്കുക.
Content Highlight: College of Veterinary and Animal Sciences, Mannuthy, Kerala, is recruiting for Clerk Cum Accountant and Instructor-Veterinary and Animal Husbandry posts. These positions offer daily wages for a period of one year for the Diploma course in Livestock Management at the College. Interested candidates can check the qualification details and attend the walk-in interview on May 14.