Job Kerala Latest

കുടുംബശ്രീയില്‍ ഏറ്റവും പുതിയ നിയമനം; അക്കൗണ്ടന്റ് പോസ്റ്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

  • February 13, 2025
  • 1 min read
കുടുംബശ്രീയില്‍ ഏറ്റവും പുതിയ നിയമനം; അക്കൗണ്ടന്റ് പോസ്റ്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

കുടുംബശ്രീയില്‍ ഏറ്റവും പുതിയ നിയമനം; അക്കൗണ്ടന്റ് പോസ്റ്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം-(kudumbashree accountant job for bcom)

കുടുംബശ്രീ- നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷനില്‍ താൽക്കാലിക അക്കൗണ്ടന്റ് റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) വെബ്‌സൈറ്റ് മുഖേനയാണ് അക്കൗണ്ടന്റ് പോസ്റ്റിലേക്ക് അപേക്ഷ നല്‍കേണ്ടത്. ചുവടെ നല്‍കിയിരിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് ഫെബ്രുവരി 27ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. (kudumbashree accountant job for bcom)

സ്ഥാപന0കുടുംബശ്രീ- നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍
നോട്ടീസ് നമ്പര്‍No. KSNRO/CMD/01/2025
പോസ്റ്റ്അക്കൗണ്ടന്റ്
ആകെ ഒഴിവുകള്‍01
അപേക്ഷിക്കേണ്ട അവസാന തീയതിഫെബ്രുവരി 27
വെബ്‌സൈറ്റ്https://www.kudumbashree.org/

പ്രായപരിധി

30 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. അപേക്ഷകര്‍ 01.01.1995നോ, ശേഷമോ ജനിച്ചവരായിരിക്കണം.

PostAge
അക്കൗണ്ടന്റ്30 വയസ് വരെ

യോഗ്യതയോഗ്യത

  • 60 ശതമാനം മാര്‍ക്കോടെ കൊമേഴ്‌സില്‍ ബിരുദം. (B.com)
  • Experience: 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം. സര്‍ക്കാര്‍ പ്രോജക്ടുകളില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
  • ടാലി അറിഞ്ഞിരിക്കണം. ഇംഗ്ലീഷ് ഭാഷ എഴുതാനും, വായിക്കാനും അറിഞ്ഞിരിക്കണം. ഹിന്ദി കൂടി അറിയുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്.
  • തിരുവനന്തപുരം ജില്ലക്കാര്‍ക്ക് മുന്‍ഗണനയുണ്ട്.

ശമ്പളം എത്ര?

ജോലി ലഭിച്ചാല്‍ 25,000 രൂപ നിങ്ങള്‍ക്ക് പ്രതിമാസം ശമ്പളം ലഭിക്കും. പുറമെ 1000 രൂപ കമ്മ്യൂണിക്കേഷന്‍ അലവന്‍സും അനുവദിക്കും.

PostSalary
അക്കൗണ്ടന്റ് 25,000 രൂപ+ 1000 അലവന്‍സ്

അപേക്ഷിക്കേണ്ട വിധം?

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാരിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫെബ്രുവരി 27ന് വൈകീട്ട് 5 മണിക്ക് മുന്‍പായി അപേക്ഷ നല്‍കണം. അപേക്ഷ പൂരിപ്പിക്കുമ്പോള്‍ തെറ്റായ വിവരങ്ങള്‍ ചേര്‍ക്കാതെ ശ്രദ്ധിക്കുക. മാര്‍ക്ക് ലിസ്റ്റ്, പ്രായം, മറ്റ് യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യണം.

അപേക്ഷകര്‍ക്ക് സാധുവായി ഇമെയില്‍ ഐഡിയും, മൊബൈല്‍ നമ്പറും ഉണ്ടായിരിക്കണമെന്ന് സിഎംഡി നിര്‍ദേശമുണ്ട്. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അതിലേക്കാണ് വരിക.

അപേക്ഷ നല്‍കുന്നതിന് ഏതെങ്കിലും തരത്തിലുള്ള തടസം നേരിടുകയാണെങ്കില്‍ 0471 2320101, ഹെല്‍പ്പ് ഡെസ്‌ക് നമ്പറുമായി ബന്ധപ്പടാവുന്നതാണ്. വിശദമായ നോട്ടിഫിക്കേഷനും അപേക്ഷ നല്‍കുന്നതിനുമായി ചുവടെയുള്ള പട്ടിക കാണുക.

ApplYCLICK
NotificationClick
Last Dateഫെബ്രുവരി 27

Content Highlight: kudumbashree-nro-accountant-job-recruitment-apply-now

കേരള സര്‍ക്കാര്‍ ജോലിയൊഴിവുകള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക

About Author

Ashraf

Leave a Reply

Your email address will not be published. Required fields are marked *