
കുടുംബശ്രീ കേരള ചിക്കനില്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലായി എക്സിക്യൂട്ടീവ്, സൂപ്പര്‍വൈസര്‍ നിയമനങ്ങള്‍ക്ക് അപേക്ഷ വിളിച്ചിട്ടുണ്ട്. പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. താല്പര്യമുള്ളവര് മെയ് 23ന് മുന്‍പായി അപേക്ഷ അയക്കണം. വിശദ വിവരങ്ങള്‍ ചുവടെ (Kerala Chicken Supervisor &Executive Job)
കമ്പനി | കുടുംബശ്രീ കേരള ചിക്കൻ |
പോസ്റ്റ് | മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് ലിഫ്റ്റിങ് സൂപ്പര്‍വൈസർ |
നോട്ടിഫിക്കേഷന്‍ നമ്പർ | |
ആകെ ഒഴിവുകള്‍ | 02 |
നിയമനം | കരാർ |
ജോലി സ്ഥലം | പത്തനംതിട്ട |
അപേക്ഷ അയക്കേണ്ട അവസാന തീയതി | മെയ് 23 |
വെബ്സെെറ്റ് | https://keralachicken.org.in |
ജോലിയെക്കുറിച്ച് | Job Details
കുടുംബശ്രീക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ചിക്കനില്‍, പത്തനം തിട്ട ജില്ലയിലേക്കാണ് മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് & ലിഫ്റ്റിങ് സൂപ്പര്‍വൈസറെ ആവശ്യമുള്ളത്. പ്ലസ് ടു മുതലാണ് യോഗ്യത ചോദിച്ചിട്ടുള്ളത്.
Read More: ഡിഗ്രി മാത്രം മതി; ഐഡിബിഐ ബാങ്കില്‍ അസിസ്റ്റന്റ് മാനേജറാവാം; 600 + ഒഴിവുകള്‍ |
Read More: 83 പോസ്റ്റുകളിലായി നിരവധി ഒഴിവുകള്‍; കേരള പിഎസ്സി മെയ് നോട്ടിഫിക്കേഷന്‍ അറിയാം |
നിയമനം
കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. ജില്ല തലത്തിലുള്ള എഴുത്ത് പരീക്ഷയും, അഭിമുഖവും നടക്കും.
ശ്രദ്ദിക്കേണ്ട തീയതികള്‍ | |
അപേക്ഷ ആരംഭിക്കുന്ന തീയതി | 15/05/2025 |
അപേക്ഷ അവസാനിക്കുന്ന തീയതി | 23/05/2025 |
ആര്‍ക്കൊക്കെ അപേക്ഷിക്കാം ? Qualification
മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്
- അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഡിഗ്രി. കൂടെ രണ്ട് വര്‍ഷത്തെ മാര്‍ക്കറ്റിങ് എക്സ്പീരിയന്‍സ്. അല്ലെങ്കില്‍
- എംബിഎ (മാര്‍ക്കറ്റിങ്) സര്‍ട്ടിഫിക്കറ്റ്.
ലിഫ്റ്റിങ് സൂപ്പര്‍വൈസർ
- പ്ലസ് ടു വിജയം.
- പൗള്‍ട്രി മേഖലയില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന.
തസ്തിക | പ്രായം |
മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് | 30 വയസ് |
ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ | 30 വയസ് |
അപേക്ഷിക്കേണ്ട വിധം | How to Apply
യോഗ്യരായവര്‍ കേരള ചിക്കന്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് ചുവടെ നല്കിയ സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ സഹിതം മെയ് 23ന് മുന്‍പ് പത്തനംതിട്ട ജില്ല മിഷന് അഡ്രസില്‍ നേരിട്ടോ, തപാല്‍ മുഖേനയോ എത്തിക്കണം. അപേക്ഷയുടെ കവറിന് മുകളിലായി KBFPCL മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ ഒഴിവുകളിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം.
അഡ്രസ്:- ജില്ല മിഷന് കോ-ഓര്‍ഡിനേറ്റര്‍
കുടുംബശ്രീ ജില്ലാ മിഷന്
മൂന്നാം നില, കളക്ടറേറ്റ്
പത്തനംതിട്ട – 689645
- https://keralachicken.org.inവെബ്സൈറ്റ് തുറക്കുക.
- Career/ Notification ല്‍ നിന്ന് പത്തനംതിട്ട റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക.
- നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.
- അപേക്ഷ ഫോം പൂരിപ്പിച്ച് അയക്കുക.
അപേക്ഷയോടൊപ്പം നല്‍കേണ്ട രേഖകള്‍ (സ്വയം സാക്ഷ്യപ്പെടുത്തിയത് ഉള്‍പ്പെടെ)
- ബയോഡാറ്റ
- വിദ്യാഭ്യാസ യോഗ്യത
- എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്
- ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്
Content Higlight: Kudumbashree Kerala Chicken Lifting Supervisor & Marketing Executive Recruitment 2025